News18 MalayalamNews18 Malayalam
|
news18
Updated: November 17, 2020, 6:34 PM IST
വിരാട് കോലി
- News18
- Last Updated:
November 17, 2020, 6:34 PM IST
ഒരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് നെറ്റ് ഫ്ലിക്സ് ഇന്ത്യ.
വിരാട് കോലി ട്വിറ്ററിൽ പങ്കുവച്ച
ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വിരാട് കോലിക്കൊപ്പം ഒരു ഫോട്ടോ വേണമെന്നുള്ളത് നെറ്റ് ഫ്ലിക്സ്
ഇന്ത്യയുടെ ഒരു വലിയ സ്വപ്നം ആയിരുന്നു. ആ സ്വപ്നം അവർ പോലുമറിയാതെ വിരാട് കോലി നിറവേറ്റി കൊടുത്തപ്പോൾ കണ്ണു നിറഞ്ഞൊരു ട്വീറ്റ് ആയിരുന്നു നെറ്റ് ഫ്ലിക്സിന്റെ മറുപടി.
തന്റെ ക്വാറന്റീൻ ദിവസങ്ങളുടെ കുറിപ്പുകൾ പങ്കു വച്ചപ്പോഴാണ് വെബ് സീരീസ് കാണുന്ന കാര്യവും വിരാട് കോലി പങ്കുവച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു നെറ്റ് ഫ്ലിക്സിന്റെ കണ്ണു നിറയിച്ച ആ ട്വീറ്റ് കോലി പോസ്റ്റ് ചെയ്തത്. ഇന്ത്യയുടെ വരാനിരിക്കുന്ന ക്രിക്കറ്റ് ടൂറിന്റെ ഭാഗമായി ഇപ്പോൾ ഓസ്ട്രേലിയയിലാണ് വിരാട് കോലി. ഇതിനിടയിലാണ് സെൽഫി കോലി പങ്കു വച്ചിരിക്കുന്നത്. അയൺ ചെയ്യാത്ത ടീ - ഷർട്ട് ധരിച്ച് ലാപ്ടോപുമായി ഇരിക്കുന്നതാണ് ചിത്രത്തിൽ. 'ക്വാറന്റീൻ ഡയറിക്കുറിപ്പുകൾ, ഇസ്തിരിയിടാത്ത ടീ - ഷർട്ട്, സുഖപ്രദമായ കിടക്ക, കാണാൻ നല്ലൊരു സീരീസ്' - ഇതായിരുന്നു കോലി ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.
That's us on the computer screen!
You may also like:K Surendran | പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ [NEWS]M Shivashankar | ശിവശങ്കർ നൽകിയ ആർഗ്യുമെന്റ് നോട്ടിനെതിരെ കടുത്ത വിയോജിപ്പുമായി ഇ.ഡി; ശിവശങ്കർ പച്ചക്കള്ളം പറയുന്നുവെന്നും ആരോപണം [NEWS] PK Kunhalikutty | കിഫ്ബി വലിയ അഴിമതി; UDF അധികാരത്തിൽ എത്തിയാൽ കിഫ്ബി തുടരണോ എന്ന് ചർച്ച ചെയ്യും: പികെ കുഞ്ഞാലിക്കുട്ടി [NEWS]
എന്നാൽ, ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം നെറ്റ് ഫ്ലിക്സ് ഇന്ത്യ ശ്രദ്ധിച്ചു. കോലിയുടെ മുമ്പിൽ വെബ് സീരീസ് കാണാൻ വേണ്ടി തുറന്നു വച്ചിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം നെറ്റ് ഫ്ലിക്സ് ആണ് എന്നതായിരുന്നു അത്. കോലിയുടെ ട്വീറ്റിന് അപ്പോൾ തന്നെ നെറ്റ് ഫ്ലിക്സ് ഇന്ത്യ മറുപടി നൽകുകയും ചെയ്തു. 'ഞങ്ങളാണ് കമ്പ്യൂട്ടർ സ്ക്രീനിൽ. വിരാട് കോലിയോടൊപ്പം ഒരു ചിത്രം നേടണമെന്ന ഞങ്ങളുടെ ആഗ്രഹം ഒടുവിൽ യാഥാർത്ഥ്യമായി' - കോലിയുടെ ട്വീറ്റ് റീ-ട്വീറ്റ് ചെയ്തു കൊണ്ട് നെറ്റ് ഫ്ലിക്സ് കുറിച്ചത് ഇങ്ങനെ.
ഏതായാലും നെറ്റ് ഫ്ലിക്സിന്റെ ട്വീറ്റിന് നിരവധി ലൈക്കുകളാണ് ലഭിച്ചത്. നിരവധി ആളുകൾ അദ്ദേഹത്തിന് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു. ആദ്യ ടെസ്റ്റിനു ശേഷം വിരാട് കോലി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വിരാട് കോലിയും ഭാര്യ അനുഷ്കയും അവരുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. ജനുവരിയിൽ അനുഷ്ക കുഞ്ഞിന് ജന്മം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
Published by:
Joys Joy
First published:
November 17, 2020, 6:34 PM IST