നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘ശുദ്ധ മണ്ടത്തരം’: ഉക്രെയ്നിൽ വനിതാ സൈനികരോട് ഹീലുള്ള ചെരിപ്പ് ധരിച്ച് പരേഡ് ചെയ്യാൻ നിർദ്ദേശം, വൻ പ്രതിഷേധം

  ‘ശുദ്ധ മണ്ടത്തരം’: ഉക്രെയ്നിൽ വനിതാ സൈനികരോട് ഹീലുള്ള ചെരിപ്പ് ധരിച്ച് പരേഡ് ചെയ്യാൻ നിർദ്ദേശം, വൻ പ്രതിഷേധം

  വനിതാ സൈനികർ കറുത്ത, ഉയർന്ന ഹീലുള്ള ചെരിപ്പുകൾ ധരിച്ച് പരേഡ് നടത്തുന്ന ചിത്രങ്ങളാണ് വിവാദങ്ങളിലേക്ക് നയിച്ചത്

  പരേഡിന്റെ ചിത്രം

  പരേഡിന്റെ ചിത്രം

  • Share this:
   വനിതാ സൈനികർ ഉയർന്ന ഹീലുള്ള ചെരിപ്പ് ധരിച്ച് പരേഡ് പരിശീലിക്കുന്ന ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഉക്രെയ്ൻ സർക്കാൻ അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു.

   സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉക്രെയ്ൻ മിലിട്ടറി പരേഡ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പരിശീലനം നടത്തുന്ന സൈനികരുടെ ചിത്രങ്ങൾ രാജ്യത്തെ പ്രതിരോധ വകുപ്പ് മന്ത്രാലയം പുറത്തുവിട്ടിരുന്നു. വനിതാ സൈനികർ കറുത്ത, ഉയർന്ന ഹീലുള്ള ചെരിപ്പുകൾ ധരിച്ച് പരേഡ് നടത്തുന്ന ചിത്രങ്ങളാണ് വിവാദങ്ങളിലേക്ക് നയിച്ചത്.

   ആദ്യമായിട്ടാണ് ഹീൽ ധരിച്ച് പരിശീലനം നടത്തുന്നതെന്ന് ഉക്രെയ്നിലെ വനിതാ സൈനികയായ ഇവാന മെഡ്വിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം പരിശീലനങ്ങൾ ബുദ്ധിമുട്ടാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

   എന്നാൽ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുൻ പ്രസിഡണ്ട് പെട്രോ പൊറഷെൻകോയുടെ പാർട്ടിയുടെ ജനപ്രതിനിധികളായ നിരവധി പേർ ഷൂ ധരിച്ച് പാർലമെന്റിലെത്തുകയും പരേഡിൽ പ്രതിരോധ മന്ത്രിയും ഹീൽ ധരിക്കണം എന്നാവശ്യപ്പെടുകയും ചെയ്തു.

   വനിതാ സൈനികരെ ഹീൽ ധരിപ്പിക്കാനുള്ള ആശയത്തെ മണ്ടത്തരവും, അപകടം വിളിച്ചു വരുത്തുന്നതുമെന്നാണ് ഗോലോസ് പാർട്ടി അംഗമായ ഇന്ന സോവ്സൺ ഗാർഡിയൻ പത്രത്തോട് പറഞ്ഞത്. ഇത് ആരോഗ്യ പ്രശ്നങ്ങൾ വരുത്തിവെക്കുമെന്നും രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികർ ഇത്തരം പരിഹാസങ്ങൾ അർഹിക്കുന്നില്ലെന്നും സോവ്സൺ പറയുന്നു.

   സ്ത്രീകളെ നിന്ദിച്ച സർക്കാർ പരസ്യമായി മാപ്പുപറയണമെന്ന് രാജ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ഒലീസ കൊണ്ട്ര്യാതുക് അഭിപ്രായപ്പെട്ടു.13,500 ലധികം വരുന്ന സ്ത്രീ സൈനികർ രാജ്യത്തെ നിലവിലെ യുദ്ധത്തിൽ പങ്കെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   2014 മുതൽ റഷ്യൻ പിന്തുണയുള്ള വിമതരുമായി നിരന്തര പോരാട്ടത്തിലാണ് ഉക്രെയ്നിയൻ സൈന്യം. ഇതുവരെ 13,000 പേർ മരണപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിലെ കണക്കനുസരിച്ച് 31,000ലധികം സത്രീകൾ ഉക്രെയ്ൻ സായുധ സേനയുടെ ഭാഗമാണ്. ഇതിൽ 4,000 പേർ ഓഫീസർ തസ്തികയിലുള്ളവരാണ്.

   ഹീൽ ധരിക്കാനുള്ള തീരുമാനത്തിനെതിരെ രാജ്യത്തെ പാർലമെന്റിനു പുറമെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാവുന്നുണ്ട്. മിലിട്ടറി പരേഡിൽ സ്ത്രീ സൈനികരെ ഹീൽ ധരിപ്പാനുള്ള തീരുമാനം അവജ്ഞ ഉളവാക്കുന്നതാണെന്ന് വൈറ്റലി പോർട്നിക്കോവ് എന്നയാൾ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. ഉക്രെയ്ൻ അധികൃതർക്ക് മിഡീവൽ (മധ്യകാലം) കാലത്ത് ജീവിച്ച ആളുകളുടെ ചിന്താഗതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   അതേസമയം സർക്കാർ പ്രതിനിധികൾ സ്ത്രീ വിരുദ്ധരാണെന്ന് മരിയ എന്ന സ്ത്രീ ആരോപിച്ചു. ഉയർന്ന ഹീൽ എന്ന ആശയം തന്നെ സൗന്ദര്യ വ്യവസായം സ്ത്രീകളെ പരിഹസിക്കാൻ വേണ്ടി കൊണ്ടുവന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.

   Summary: Outcry against female soldiers in Ukraine being told to wear high heels during parade
   Published by:user_57
   First published:
   )}