• HOME
  • »
  • NEWS
  • »
  • buzz
  • »
  • കൈയ്യിൽ 'ഷൂ' ; ദുർഗാദേവിയായി വേഷമിട്ട് അമേരിക്കൻ റാപ്പർ കാർഡി ബി; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

കൈയ്യിൽ 'ഷൂ' ; ദുർഗാദേവിയായി വേഷമിട്ട് അമേരിക്കൻ റാപ്പർ കാർഡി ബി; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

എട്ട് കൈകളുള്ള പോരാളിയായ സ്ത്രീയായിട്ടാണ്കാർഡിയെ ചിത്രീകരിച്ചിരിക്കുന്നത്. ചുവന്ന ഗൗൺ ധരിച്ച കാർഡിയുടെ കൈയ്യിൽ ഒരു ജോഡി ചുവന്ന സ്നീക്കറും കാണാം.

cardi b

cardi b

  • Share this:
    പ്രശസ്ത ഫുട്‌വെയർ നിർമാതാക്കളായ റീബോക്കുമായി ചേർന്ന് പുതിയ സ്നീകർ കളക്ഷന് പ്രമോഷൻ നൽകിയ അമേരിക്കൻ റാപ്പർ കാർഡി ബി വിവാദത്തിൽ. പ്രമോഷൻ ചിത്രത്തിൽ ദുർഗാ ദേവിയെ പോലെയാണ് കാർഡി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ ഒരു ജോഡി സ്നീക്കർ കൈയ്യിലേന്തിയിരിക്കുന്നതാണ് വിവാദങ്ങൾക്ക് കാരണമായത്.

    റീബോക്കുമായി ചേർന്നുള്ള പുതിയ പ്രമോഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുർഗാ ദേവിയോട് ആദരമർപ്പിച്ചാണ് ചിത്രത്തിൽ കാർഡി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എട്ട് കൈകളുള്ള പോരാളിയായ സ്ത്രീയായിട്ടാണ്കാർഡിയെ ചിത്രീകരിച്ചിരിക്കുന്നത്. ചുവന്ന ഗൗൺ ധരിച്ച കാർഡിയുടെ കൈയ്യിൽ ഒരു ജോഡി ചുവന്ന സ്നീക്കറും കാണാം.

    ആന്തരിക ശക്തിയുടേയും സംരക്ഷണത്തിന്റെയും പ്രതീകമായ ദുർഗാ ദേവിയെ പോലെ കാർഡി ബിയും ശക്തമായ സ്ത്രീ ശബ്ദമാണെന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. എന്തായാലും ദുർഗാദേവിയെ തൊട്ടുകളിച്ചത് ഇന്ത്യക്കാർക്ക് അത്ര രസിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൈയ്യിൽ ഷൂവുമേന്തി ദുർഗാദേവിയെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.







    ദുർഗയായി ചിത്രീകരിക്കാൻ പരമ്പരാഗത വസ്ത്രത്തേക്കാൾ പാശ്ചാത്യ വസ്ത്രം റാപ്പർ തിരഞ്ഞെടുത്തതിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. അന്താരാഷ്ട്ര ബ്രാൻഡുകളും വിപണനക്കാരും ഹിന്ദു ചിഹ്നങ്ങൾ, രൂപങ്ങൾ, ദേവതകൾ എന്നിവ ഉപയോഗിക്കുന്നത് യാഥാസ്ഥിതിക ഹിന്ദു സമൂഹം എതിർക്കുന്നത് ഇതാദ്യമല്ല.

    ഓം എന്ന് എഴുതിയ ചവിട്ടികൾക്കെതിരെ പ്രതിഷേധം ശക്തമായാതോടെ ആമസോൺ അവ പിൻവലിച്ചതായി റിപ്പോർട്ടുകളുണ്ട്.
    Published by:Gowthamy GG
    First published: