• HOME
  • »
  • NEWS
  • »
  • buzz
  • »
  • Tanishq| പടക്ക നിരോധനം ആഹ്വാനം ചെയ്ത് പരസ്യം; ജ്വല്ലറി ബ്രാൻഡ് തനിഷ്ക് വീണ്ടും വിവാദത്തിൽ

Tanishq| പടക്ക നിരോധനം ആഹ്വാനം ചെയ്ത് പരസ്യം; ജ്വല്ലറി ബ്രാൻഡ് തനിഷ്ക് വീണ്ടും വിവാദത്തിൽ

നിലവിലെ ഉത്സവ സീസണുമായി ബന്ധപ്പെട്ട് ആരംഭിച്ച 'ഏകത്വം' എന്ന് പേരിട്ടിരിക്കുന്ന ആഭരണ ശേഖരത്തിന്റെ ആദ്യ പരസ്യം വലിയ വിവാദമായിരുന്നു.

tanishq

tanishq

  • Last Updated :
  • Share this:
    ജ്വല്ലറി ബ്രാൻഡായ തനിഷ്കിന്റെ പരസ്യം വീണ്ടും വിവാദത്തിൽ. ഈ ദീപാവലിക്ക് പടക്കം ഒഴിവാക്കണമെന്നാഹ്വാനം ചെയ്തുകൊണ്ടുള്ള ജ്വല്ലറിയുടെ പരസ്യമാണ് ഇത്തവണ വിവാദമായിരിക്കുന്നത്. നിരവധിപേരാണ് പരസ്യത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ #boycotttanishq ട്വിറ്ററിൽ ട്രെന്റിംഗായിരിക്കുകയാണ്.

    നിലവിലെ ഉത്സവ സീസണുമായി ബന്ധപ്പെട്ട് ആരംഭിച്ച 'ഏകത്വം' എന്ന് പേരിട്ടിരിക്കുന്ന ആഭരണ ശേഖരത്തിന്റെ ആദ്യ പരസ്യം വലിയ വിവാദമായിരുന്നു. രണ്ട് സമുദായത്തിൽ നിന്നുള്ളവരുടെ വിവാഹം പ്രോത്സാഹപ്പിച്ചു കൊണ്ടുള്ള പരസ്യത്തിനെതിരെ വിമർശനം ശക്തമായതോടെ വിവാദ പരസ്യം ജ്വല്ലറി പിൻവലിക്കുകയുണ്ടായി.

    ഒരുമാസത്തിനു ശേഷമാണ് തനിഷ്കിന്റെ അടുത്ത പരസ്യവും വിവാദത്തിലായിരിക്കുന്നത്. നടിമാരായ നീന ഗുപ്ത, സയാനി ഗുപ്ത, ആലയ, നിമ്രത് കൗർ എന്നിവരഭിനയിച്ച പരസ്യമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. നാലുപേരും ഒന്നിച്ചിരുന്ന് ദീപാവലി ആഘോഷങ്ങളുടെ ഒരുക്കങ്ങളെ കുറിച്ച് സംസാരിക്കുന്നതാണ് പരസ്യം. ഇതിൽ എങ്ങനെയൊക്കെ ദീപാവലി ആഘോഷിക്കാൻ പോകുന്നു എന്ന കാര്യം ഇവർ പറയുന്നുണ്ട്. ഇതോടൊപ്പം പടക്കങ്ങൾ ഒഴിവാക്കുന്ന കാര്യവും ഇവർ പറയുന്നുണ്ട്. കൂടാതെ കുടുംബത്തോടൊപ്പം വീടുകളിൽ ദീപാവലി ആഘോഷിക്കണമെന്ന മുന്നറിയിപ്പും ഇതിൽ നൽകുന്നുണ്ട്. ഈ പരസ്യമാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

    മതത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളെ ധ്രുവീകരിക്കുകയാണ് ഈ പരസ്യം എന്നാണ് പലരും വിമർശിക്കുന്നത്. പാരമ്പര്യത്തെ കൊല്ലുന്നതാണ് ഈ പരസ്യമെന്ന് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി വിമർശിച്ചു.





    'ഈ ദീപാവലി, പാരമ്പര്യത്തെയും ഹിന്ദു സംസ്കാരത്തെയും കൊല്ലുകയും ഉപഭോക്തൃവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

    കാരണം, വ്യാജ പുഞ്ചിരികളുള്ള ഫോട്ടോഷോപ്പ് ചെയ്ത മതേതര മോഡലുകളും പിന്തിരിപ്പൻ സ്വർണ്ണാഭരണങ്ങൾ നിറച്ച വിഎഫ്എക്സ് ബോഡികളും നമ്മെ ഏകത്വത്തിലേക്ക് നയിക്കും - വേദ തത്ത്വചിന്തയായ ഏകത്വം'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.



    അതേസമയം ഒരുവിഭാഗം ട്വിറ്റർ ഉപയോക്താക്കൾ പരസ്യത്തെ പിന്തുണച്ച് എത്തിയിട്ടുണ്ട്. ഏകത്വം, ഐക്യം എന്നിവയെക്കുറിച്ചുള്ള ഒരു ആശയം പങ്കുവയ്ക്കുക മാത്രമാണ് ബ്രാൻഡ് ലക്ഷ്യമിടുന്നതെന്നാണ് ഇവർ പറയുന്നത്.
    Published by:Gowthamy GG
    First published: