നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ക്ഷേത്രപരിസരത്ത് വച്ച് ചുംബനം'; നെറ്റ്ഫ്ലിക്സ് ഷോയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം

  'ക്ഷേത്രപരിസരത്ത് വച്ച് ചുംബനം'; നെറ്റ്ഫ്ലിക്സ് ഷോയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം

  ഹൈന്ദവ വിശ്വാസിയായ നായിക ഒരു ക്ഷേത്രപരിസരത്തു വച്ച് തന്‍റെ കാമുകനായ അന്യമതസ്ഥനെ ചുംബിക്കുന്ന ഒരു രംഗമാണ് വിവാദത്തിനടിസ്ഥാനം

  A Suitable Boy / Mira Nair | Netflix.

  A Suitable Boy / Mira Nair | Netflix.

  • Share this:
   'എ സ്യൂട്ടബിള്‍ ബോയ്' എന്ന നെറ്റ്ഫ്ലിക്സ് ഷോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് ഒരു വിഭാഗം നെറ്റിസൺസ് ഷോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രശസ്ത സംവിധായക മീര നായര്‍ സംവിധാനം ചെയ്ത ഷോയിലെ ഒരു രംഗം ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധക്കാരുടെ വിമർശനം.

   ഹൈന്ദവ വിശ്വാസിയായ നായിക ഒരു ക്ഷേത്രപരിസരത്തു വച്ച് തന്‍റെ കാമുകനായ അന്യമതസ്ഥനെ ചുംബിക്കുന്ന ഒരു രംഗമാണ് വിവാദത്തിനടിസ്ഥാനം. ഈ ചുംബന രംഗം ഒരു മുസ്ലീം പള്ളിക്കുള്ളിൽ വച്ചായിരിന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്. വിവാദരംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.   ബിജെപി നേതാവ് ഗൗരവ് തിവാരി വീഡിയോ പങ്കുവച്ച് വിമർശനം ഉന്നയിച്ചെത്തിയതോടെയാണ് സോഷ്യൽ മീഡിയയില്‍ പ്രതിഷേധം കനത്തത്.. ക്ഷേത്രത്തിനുള്ളിൽ ഇത്തരമൊരു രംഗം ചിത്രീകരിച്ചത് സംബന്ധിച്ച് ചോദ്യം ഉയർത്തിയ തിവാരി, അണിയറ പ്രവർത്തകരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. #BoycottNetflix എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ബഹിഷ്കരണ ആഹ്വാനവും ട്വിറ്ററിൽ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്.

   നമ്മുടെ സംസ്കാരം അല്ല നെറ്റ്ഫ്ലിക്സ് പ്രദർശിപ്പിക്കുന്നതെന്നും വിമർശനമുണ്ട്. നേരത്തെ ഹിന്ദു-മുസ്ലീം ഐക്യം പ്രകടിപ്പിച്ചു കൊണ്ടുള്ള തനിഷ്ക് ജ്വല്ലറിയുടെ ഒരു പരസ്യവും ലൗ ജിഹാദിന്‍റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പ്രതിഷേധം കനത്തതോടെ ആ പരസ്യം കമ്പനി പിൻവലിക്കുകയും ചെയ്തു.
   Published by:Asha Sulfiker
   First published: