• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മധ്യപ്രദേശില്‍ രണ്ടരലക്ഷം കന്നുകാലികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ്

സംസ്ഥാനത്തെ തൊണ്ണൂറ് ലക്ഷത്തോളം വരുന്ന കന്നുകാലികള്‍ക്ക് തിരിച്ചറിയല്‍ രേഖ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

news18
Updated: April 2, 2018, 10:06 PM IST
മധ്യപ്രദേശില്‍ രണ്ടരലക്ഷം കന്നുകാലികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ്
സംസ്ഥാനത്തെ തൊണ്ണൂറ് ലക്ഷത്തോളം വരുന്ന കന്നുകാലികള്‍ക്ക് തിരിച്ചറിയല്‍ രേഖ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
news18
Updated: April 2, 2018, 10:06 PM IST
ഇന്‍ഡോര്‍ : മധ്യപ്രദേശില്‍ രണ്ടരലക്ഷത്തോളം കന്നുകാലികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ രേഖകളായി. ആധാര്‍ നമ്പറിന് സമാനമായ 12 അക്ക നമ്പറുകളാണ് കന്നുകാലികള്‍ക്ക് നല്‍കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുക, ഉത്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ തൊണ്ണൂറ് ലക്ഷത്തോളം വരുന്ന കന്നുകാലികള്‍ക്ക് തിരിച്ചറിയല്‍ രേഖ ലഭ്യമാക്കാനാണ് സ്വപന പദ്ധതിയിലൂടെ നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.

കന്നുകാലികളുടെ വയസ്,വര്‍ഗം, സ്വഭാവ സവിശേഷതകള്‍ എന്നിവ ഈ തിരിച്ചറിയല്‍ നമ്പറിലൂടെ കണ്ടെത്താം. സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ കന്നുകാലി ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കും. അനധികൃത വില്‍പ്പന, കള്ളക്കടത്ത് ഉപേക്ഷിക്കല്‍ തുടങ്ങിയവ തടയാനും ഇത് മൂലം സാധിക്കും. രാജ്യവ്യാപകമായ ഒരു പദ്ധതിയുടെ ഭാഗമായാണ് കന്നുകാലികള്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കിയിരിക്കുന്നത്. ക്ഷീരോത്പ്പാദനം കൂട്ടുക, ഉത്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, ഉടമകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ മുഖ്യ ഉദ്ദേശ്യമെന്നാണ് മധ്യപ്രദേശ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
First published: March 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍