• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡോക്ടർമാരുടെ കണ്ണുതള്ളി; യുവതിയുടെ വയറ്റിൽ നിന്ന് കിട്ടിയത് ഒന്നരക്കിലോ ആഭരണങ്ങളും 90 നാണയങ്ങളും

വയറുവേദനയെ തുടർന്നാണ് 26 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

news18
Updated: July 25, 2019, 12:17 PM IST
ഡോക്ടർമാരുടെ കണ്ണുതള്ളി; യുവതിയുടെ വയറ്റിൽ നിന്ന് കിട്ടിയത് ഒന്നരക്കിലോ ആഭരണങ്ങളും 90 നാണയങ്ങളും
News 18
news18
Updated: July 25, 2019, 12:17 PM IST
കൊൽക്കത്ത: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ വയറ്റിൽ നിന്ന് ഒന്നരകിലോയിലധികം ആഭരണങ്ങളും 90 നാണയങ്ങളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പശ്ചിമബംഗാളിലെ ബിർഭുമിലാണ് സംഭവം.

അഞ്ചിന്റെയും പത്തിന്റെയും നാണയത്തുട്ടുകൾ, മാലകൾ, മൂക്കുത്തികൾ, കമ്മലുകൾ, വളകൾ, പാദസരങ്ങൾ, വാച്ചുകൾ, റിസ്റ്റ് ബാൻഡുകൾ എന്നിവയാണ് 26കാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തതെന്ന് റാംപുർഹത്ത് ഗവൺമെന്റ് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ വിഭാഗം മേധാവി സിദ്ധാർത്ഥ ബിശ്വാസ് പറഞ്ഞു.

ചെമ്പിലും പിച്ചളയിലുമുള്ള ആഭരണങ്ങളാണ് ഏറെയും. ഒപ്പം സ്വർണാഭരണങ്ങളുമുണ്ടായിരുന്നു. വീട്ടിൽ നിന്ന് ആഭരണങ്ങൾ കാണാതെ പോയത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് യുവതിയുടെ അമ്മ പറയുന്നു. 'മകൾക്ക് മാനസിമായി ചില പ്രശ്നങ്ങളുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആഹാരം കഴിക്കുമ്പോൾ മകൾ ഛർദിക്കാറുണ്ട്. സഹോദരന്റെ കടയിൽ നിന്നാണ് നാണയങ്ങൾ യുവതിക്ക് ലഭിച്ചത്. ആഭരണങ്ങൾ കാണാതെയായ കാര്യം ചോദിച്ചപ്പോൾ മകൾ പൊട്ടിക്കരയുകയായിരുന്നു'- അമ്മ പറയുന്നു.

കഴിഞ്ഞ രണ്ടുമാസമായി യുവതി അസുഖബാധിതയായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ആശുപത്രികളിൽ കൊണ്ടുപോയി ചികിത്സിച്ചു. ഏറ്റവും ഒടുവിലാണ് ഗവ. മെഡിക്കൽ കോളജിലെത്തിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളിൽ ആഭരണങ്ങളും നാണയങ്ങളും കുടുങ്ങിയതായി കണ്ടെത്തിയത്.

First published: July 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...