ചണ്ഡീഗഢ്: വാഹനം വാങ്ങുമ്പോൾ തന്നെ ചെലവേറിയ ഫാൻസി നമ്പർ ബുക്ക് ചെയ്യുന്നത് ഇക്കാലത്ത് സാധാരണ വാർത്തയാണ്. കൂടുതലും സിനിമാക്കാരും വ്യവസായികളുമാണ് തങ്ങളുടെ ഇഷ്ട നമ്പരിനുവേണ്ടി എത്ര പണം വേണമെങ്കിലും ചെലവഴിക്കുന്നത്. ആളുകൾ അവരുടെ പ്രിയപ്പെട്ട നമ്പറിനായി ലക്ഷക്കണക്കിന് രൂപയ്ക്ക് ലേലം വിളിക്കുകയാണ് ചെയ്യുന്നത്. മിക്കവർക്കും ഇത്തരത്തിൽ ലഭിക്കുന്ന നമ്പർ പദവിയുടെയും പ്രൌഢിയുടെയും പ്രതീകമായി മാറിയിരിക്കുന്നു. ചണ്ഡീഗഢിൽ കഴിഞ്ഞ ദിവസം 0001 എന്ന വിഐപി നമ്പറിനായി 15.44 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയത്. ചണ്ഡീഗഡ് നിവാസിയായ ബ്രിജ് മോഹൻ തന്റെ സ്കൂട്ടറിന് വേണ്ടിയാണ് ഈ വിഐപി നമ്പർ വാങ്ങിയത്. എന്നാൽ ഈ സ്കൂട്ടിയുടെ വില 70000 രൂപയാണെന്നതാണ് രസകരമായ കാര്യം. അതായത് 70000 രൂപയുടെ സ്കൂട്ടിക്ക് 15.44 ലക്ഷത്തിന്റെ നമ്പർ. തന്റെ കുട്ടിയുടെ ആവശ്യപ്രകാരമാണ് ഇത്രയും പണം മുടക്കി ഈ നമ്പർ വാങ്ങിച്ചതെന്ന് ബ്രിജ് മോഹൻ പറയുന്നു.
CH-01 CJ 0001 എന്ന നമ്പരാണ് ബ്രിജ് മോഹൻ തന്റെ സ്കൂട്ടിയ്ക്കായി സ്വന്തമാക്കിയത്. "ഞാൻ ആദ്യം നമ്പറിന് അപേക്ഷിച്ചപ്പോൾ, ഒരു വിഐപി നമ്പർ വേണമെന്ന് കരുതി," അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ചണ്ഡീഗഡ് ആർടിഒയ്ക്ക് കീഴിലുള്ള സിജെ സീരീസിലുള്ള 0001 എന്ന നമ്പരിനു വേണ്ടി ശ്രമിച്ചത്.
മക്കളുടെ ആവശ്യപ്രകാരമാണ് ഇത്രയും പണം മുടക്കി ഈ നമ്പർ സ്വന്തമാക്കിയത്. ഇതിന് മുമ്പും കുട്ടികളുടെ ആവശ്യപ്രകാരം മൊബൈലിന്റെ വിഐപി നമ്പർ എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. തൽക്കാലം തങ്ങളുടെ ആക്ടിവ സ്കൂട്ടിയിൽ ഈ വിഐപി നമ്പർ ഉപയോഗിക്കുമെന്ന് ബ്രിജ് മോഹൻ പറഞ്ഞു. ഒരു കാർ വാങ്ങാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. കാർ എടുക്കുമ്പോൾ, ഈ നമ്പർ അതിലേക്ക് മാറ്റുമെന്നും ബ്രിജ് മോഹൻ പറഞ്ഞു.
ബ്രിജ് മോഹന്റെ മക്കൾക്ക് വിഐപി നമ്പർ വേണമെന്നായിരുന്നു ആഗ്രഹം. കുട്ടികളുടെ ഇഷ്ടം നിറവേറ്റാനാണ്, ഒരു വിഐപി നമ്പർ ലേലം ചെയ്യാൻ അദ്ദേഹം ആലോചിച്ചത്. 'എനിക്ക് 0001 നമ്പർ കിട്ടുമെന്ന് നേരത്തെ കരുതിയിരുന്നു. ഈ നമ്പരിന് വേണ്ടി 100 രൂപ മുതലാണ് ലേലം വിളി തുടങ്ങിയത്. ഒടുവിൽ 15.44 ലക്ഷത്തിനാണ് നമ്പർ സ്വന്തമാക്കിയത്. ഇപ്പോൾ ഈ നമ്പർ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബ്രിജ് മോഹൻ പറഞ്ഞു.
താലികെട്ടിന് മുമ്പ് വധു മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടി; ഗ്രീൻറൂമിൽ കയറി ഒളിച്ചിരുന്നു; വിവാഹം മുടങ്ങി
താലികെട്ടാൻ ഒരുങ്ങുമ്പോൾ വധു കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം. വധു ഇറങ്ങിയോടി ഗ്രീൻ റൂമിൽ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായതുകൊണ്ടാണ് താലികെട്ടിന് വിസമ്മതിച്ചത്. ഇതോടെ വിവാഹം മുടങ്ങുകയും വരന്റെ വധുവുന്റെയും ബന്ധുക്കൾ തമ്മിൽ കൈയ്യാങ്കളിയാകുകയും ചെയ്തു. കിളികൊല്ലൂർ പൊലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വരന്റെ വീട്ടുകാർക്ക് വധുവിന്റെ കുടുംബം നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ ഇരുകൂട്ടരെയും വിട്ടയയ്ക്കുകയായിരുന്നു.
Also read-
Arrest | നാല് വര്‍ഷം മുന്‍പ് വഴക്ക് ഉണ്ടാക്കിയ ബാറില്‍ വീണ്ടും സൗഹൃദം പുതുക്കി പ്രതികാരം; 2 പേർ അറസ്റ്റിൽ
കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൺറോതുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്നത്. ഇന്ന് രാവിലെയായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. 11 മണി കഴിഞ്ഞുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട് നടക്കേണ്ടിയിരുന്നത്. ചടങ്ങുകൾക്കായി വരനും വധുവും മണ്ഡപത്തിലെത്തി. ഇരുവരുടെയും ബന്ധുക്കളും വേദിയിലുണ്ടായിരുന്നു. രണ്ടു കൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ക്ഷണിച്ചുവരുത്തിയ നിരവധി നിറയെ ആളുകളും വിവാഹത്തിന് എത്തിയിരുന്നു.
എന്നാൽ താലികെട്ടിനു തൊട്ടുമുന്‍പ് മാല ഇടുമ്പോഴാണ് യുവതി മാല ഇടാന്‍ സമ്മതിക്കാതെ മണ്ഡപത്തില്‍ നിന്ന് ഇറങ്ങി ഓടിയത്. മണ്ഡപത്തിന് സമീപത്തുള്ള ഗ്രീൻറൂമിലേക്കാണ് വധു ഓടിക്കയറിയത്. ഉടൻ തന്നെ വാതിൽ അകത്തുനിന്ന് അടയ്ക്കുകയും ചെയ്തു. മാതാപിതാക്കൾ ഉൾപ്പടെ സംസാരിച്ചിട്ടും വധു വാതിൽ തുറക്കാൻ തയ്യാറായില്ല. വിവാഹത്തിന് താൽപര്യമില്ലെന്ന് വധു ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ഇതിനിടെ വധുവിനെ അനുനയിപ്പിക്കാന്‍ ബന്ധുക്കള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെ വരന്റെ കൂട്ടർ വിവാഹത്തിൽനിന്ന് പിൻമാറി.
ഇതിന് പിന്നാലെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെറിയതോതിൽ സംഘർഷം ഉടലെടുക്കുകയും ചെയ്തു. ഇതോടെ സമീപത്തുണ്ടായിരുന്നവർ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. വൈകാതെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മധ്യസ്ഥ ചർച്ച നടത്തി.
വിവാഹം മുടങ്ങിയതിനാൽ, വിവാഹത്തിനുള്ള ചെലവുകൾക്കും, മാനഹാനിക്കും പകരമായ നഷ്ടപരിഹാരം നൽകാമെന്ന് വരന്റെ വീട്ടുകാർക്ക് വധുവിന്റെ വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പ് നൽകി. ഇതോടെ സംഭവത്തിൽ കേസെടുക്കാതെ ഇരുകൂട്ടരെയും പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. വിവാഹം കഴിക്കേണ്ടിയിരുന്ന യുവതിക്ക് കുടുംബത്തില്‍ തന്നെയുള്ള മറ്റൊരു യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തെ തുടർന്നാണ് മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടിയതെന്നാണ് വരന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.