• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ഇരുപത്തിയേഴ് യാത്രക്കാരുമായി അമിത വേഗതയിൽ കുതിച്ച് പാഞ്ഞ് ഓട്ടോറിക്ഷ; അന്തം വിട്ട് പൊലീസ്

Viral | ഇരുപത്തിയേഴ് യാത്രക്കാരുമായി അമിത വേഗതയിൽ കുതിച്ച് പാഞ്ഞ് ഓട്ടോറിക്ഷ; അന്തം വിട്ട് പൊലീസ്

അമിതവേഗത്തില്‍ കുതിച്ചു പാഞ്ഞ ഓട്ടോറിക്ഷയെ തടഞ്ഞ് നിര്‍ത്തിയപ്പോഴാണ് പൊലീസ് ഈ കാഴ്ച കണ്ടത്. ഡ്രൈവറടക്കം ഞെരുങ്ങിയാണ് ഓട്ടോയില്‍ ഇരുന്നത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Last Updated :
  • Share this:
    ഒരു ഓട്ടോറിക്ഷയില്‍ (Auto-rickshaw) പരമാവധി എത്ര പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും? പത്ത്? അതോ പതിനഞ്ചോ? മുതിര്‍ന്നവരും കുട്ടികളുമടക്കം 27 യാത്രക്കാരെ (passengers) കയറ്റിയ ഓട്ടോറിക്ഷ കണ്ട് അന്തംവിട്ടിരിക്കുകയാണ് ഉത്തര്‍പ്രദേശ് (UP) പൊലീസ് (police). ഫത്തേപൂരിലാണ് സംഭവം. അമിതവേഗത്തില്‍ (over speed) കുതിച്ചു പാഞ്ഞ ഓട്ടോറിക്ഷയെ തടഞ്ഞ് നിര്‍ത്തിയപ്പോഴാണ് പൊലീസ് ഈ കാഴ്ച കണ്ടത്. ഡ്രൈവറടക്കം ഞെരുങ്ങിയാണ് ഓട്ടോയില്‍ ഇരുന്നത്. സംഭത്തിന്റെ വീഡിയോ (video) ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

    എണ്ണായിരത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. 'ഗിന്നസ് റെക്കോര്‍ഡില്‍ കയറിപ്പറ്റാനുള്ള ശ്രമം ' എന്നാണ് ഒരു യൂട്യൂബര്‍ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. അശ്വിനി ഉപാധ്യായ എന്നയാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 'ഈ ഓട്ടോറിക്ഷയെ ബസ്സായി പ്രഖ്യാപിച്ചിരിക്കുന്നു' എന്നാണ് ഒരാളുടെ കമന്റ്. 'സ്‌പേസ് മാനേജ്‌മെന്റ് ഈ ഡ്രൈവറില്‍ നിന്ന് പഠിക്കണം' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ഏത് കമ്പനിയുടെ ടയറാണ് ഇയാള്‍ ഉപയോഗിക്കുന്നത്? എന്നായിരുന്നു രസകരമായ മറ്റൊരു കമന്റ്.

    നിരവധിപ്പേരാണ് ഇന്ത്യന്‍ നിരത്തുകളില്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന കാര്യങ്ങള്‍ കമന്റുകളായും പോസ്റ്റുകളായും പങ്കുവെച്ചിരിക്കുന്നത്. ബംഗളൂരു ട്രാഫിക്കില്‍ കുരുങ്ങിപ്പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ്. ഓഫീസിലേയ്ക്ക് പോകുന്നതിന് വേണ്ടിയാണ് ഇയാള്‍ രാവിലെ ഒരു ഓട്ടോ പിടിച്ചത്. പോകും വഴി ഓട്ടോയില്‍ ഇന്ധനം (സിഎന്‍ജി) നിറയ്ക്കണം എന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അതിനിടയ്ക്ക് ട്രാഫിക്ക് ജാമില്‍ പെട്ട് പോവുകയും ഓഫീസിലെത്താന്‍ വൈകുമെന്നതിനാല്‍ തന്നെ എത്രയും വേഗം ഓഫീസിലെത്തിക്കാന്‍ ഓട്ടോറിക്ഷ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു എന്നാണ് പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നത്. പല ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഐടി വിദഗ്ധരേക്കാള്‍ മാസവരുമാനം ഉള്ളവരാണ് എന്നായിരുന്നു ഈ അനുഭവക്കുറിപ്പിന് താഴെ ഒരാളുടെ കമന്റ്.



    ഓട്ടോറിക്ഷകളെ സംബന്ധിച്ച അത്ഭുതകരമായ പല വാര്‍ത്തകളും വരാറുണ്ട്. ആശുപത്രിയിലെ അഞ്ചാം നിലയില്‍ ഓട്ടോറിക്ഷ എത്തിയ സംഭവം അടുത്തിടെ വിവാദമായിരുന്നു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ഒരു ആശുപത്രിയിലാണ് വിചിത്ര സംഭവം നടന്നത്. ആശുപത്രിയിലെ റാംപിലൂടെ ഓട്ടോറിക്ഷ വരുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആശുപത്രിയിലേക്കുള്ള സാധന സാമഗ്രികളുമായി എത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിലെത്തിയത്.

    രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള റാംപ് വഴിയാണ് ഓട്ടോറിക്ഷ മുകളിലെത്തിയത്. ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായാണ് ഓട്ടോറിക്ഷ താഴത്തെ നിലയില്‍ എത്തിയത്. സുരക്ഷാ ജീവനക്കാരോട് പല തവണ പറഞ്ഞെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് ഡ്രൈവര്‍ പറയുന്നു. ആരും തന്നെ ശ്രദ്ധിക്കാതായതോടെ ദേഷ്യം വന്ന താന്‍ റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞിരുന്നു.

    Summary: A video of an autorickshaw overloaded with passengers going viral online
    Published by:user_57
    First published: