HOME » NEWS » Buzz » OWN LIVING ROOM FUR NITURE THIS PET CAT S LUXURIOUS LIFE MAKING NETIZENS ENVIOUS GH

സ്വന്തമായി സ്വീകരണമുറി അടക്കം രാജകീയ സൗകര്യങ്ങൾ; ആരെയും അസൂയപ്പെടുത്തും ഈ 'പൂച്ച ജീവിതം'

ഒരു സോഫ, വീട്ടിനുള്ളില്‍ വെക്കുന്ന ചെടികള്‍, ഒരു വെള്ള ചവിട്ടി, വാള്‍ ഹാഗിംഗ്‌സ് എന്നിവ ഉപയോഗിച്ച് സ്വീകരണമുറി മുഴുവന്‍ മനോഹരമാക്കിയിരിക്കുന്നു.

News18 Malayalam | news18-malayalam
Updated: March 24, 2021, 6:43 AM IST
സ്വന്തമായി സ്വീകരണമുറി അടക്കം രാജകീയ സൗകര്യങ്ങൾ; ആരെയും അസൂയപ്പെടുത്തും ഈ 'പൂച്ച ജീവിതം'
(Credit: Twitter)
  • Share this:
വളര്‍ത്തുമൃഗങ്ങളെന്നു പറഞ്ഞാല്‍ പലർക്കും ഭ്രാന്താണ്.  സ്വന്തം മക്കളെ പോലെ ആയിരിക്കും അവര്‍ അതിനെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നത്. മനുഷ്യരെക്കാള്‍ രാജകീയമായിട്ടായിരിക്കും പലപ്പോഴും പല വളര്‍ത്തു മൃഗങ്ങളുടേയും ജീവിതവും. പല വീടുകളിലും അവിടുത്തെ ഒരു അംഗത്തെ പോലെ ആയിരിക്കും ഇക്കൂട്ടരുടെ സ്ഥാനവും. വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക കളിപ്പാട്ടങ്ങള്‍ വാങ്ങുന്നത് മുതല്‍ അവയ്ക്ക് ഒരു റേസ് ട്രാക്ക് നിര്‍മ്മിക്കുന്നതും പ്രത്യേക കിടക്കയോ ഫര്‍ണിച്ചറോ വരെ നിര്‍മിച്ചു നല്‍കി മനുഷ്യന്‍ തങ്ങളുടെ പ്രിയ സഹചാരികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന കഥകള്‍ നാമേറെ കേട്ടിട്ടുമുണ്ടാകും.

അത്തരം രാജകീയ പ്രൗഢിയോടെ ജീവിക്കുന്ന ഒരു പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഈ പൂച്ചയ്ക്ക് സ്വന്തമായി സ്വീകരണമുറിയും അതില്‍ ഫര്‍ണിച്ചറുകളുമുണ്ട്. മാര്‍ച്ച് 20 ന് ട്വിറ്ററിലെ മൈക്രോബ്ലോഗിംഗ് സൈറ്റില്‍ പങ്കുവയ്ക്കപ്പെട്ട ചില ചിത്രങ്ങളാണ് പൂച്ചയുടെ ചെറിയ ലിവിംഗ് റൂമിന്റെ വിശേഷം വൈറലാക്കിയത്.

Also Read-ആകാശമധ്യേ പൈലറ്റിനെ പൂച്ച ആക്രമിച്ചു; വിമാനത്തിന് അടിയന്തര ലാൻഡിങ്

ഒരു സോഫ, വീട്ടിനുള്ളില്‍ വെക്കുന്ന ചെടികള്‍, ഒരു വെള്ള ചവിട്ടി, വാള്‍ ഹാഗിംഗ്‌സ് എന്നിവ ഉപയോഗിച്ച് സ്വീകരണമുറി മുഴുവന്‍ മനോഹരമാക്കിയിരിക്കുന്നു. തനിക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്ന മുറിയില്‍ ഉടമകളുടെ പരിലാളനയേറ്റ്  ഓമനത്തം തോന്നുന്ന പൂച്ച കട്ടിലില്‍ സുഖമായി ഉറങ്ങുന്നത് ചിത്രത്തില്‍ കാണാം. ഒറ്റ നോട്ടത്തില്‍ തന്നെ ആരും അസൂയപ്പെട്ടു പോകുന്ന രാജകീയ ജീവിതം. അതും സകല സൗകര്യങ്ങളോടും കൂടിയ തന്റെ മുറിയില്‍.

മറ്റൊരു ചിത്രത്തില്‍ ഈ മനോഹരമായ മുറിയുടെ കുറച്ചുകൂടി വിശാലമായ ഭംഗി ആസ്വദിക്കാം. ''ഈ കുഞ്ഞു പൂച്ചയുടെ കുഞ്ഞു സ്വീകരണമുറി നോക്കൂ,'' എന്നിങ്ങനെയുള്ള സുന്ദരമായ അടിക്കുറിപ്പുകളും ചിത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം വൈറലായ ട്വീറ്റിന് ഏകദേശം 6 ലക്ഷം ലൈക്കുകളും, 90,000ല്‍ കൂടുതല്‍ തവണ റീട്വീറ്റുകളും ലഭിച്ചു. നൂറുകണക്കിന് ഉപയോക്താക്കള്‍ കിറ്റിയുടെ സുഖപ്രദമായ ജീവിതത്തോട് തങ്ങളുടെ അസൂയ നിറഞ്ഞ പ്രതികരണം പങ്കുവെച്ചു. അതിനൊപ്പം ഉടമകളുടെ ക്രിയേറ്റിവിറ്റിയെ പ്രശംസിക്കാനും സോഷ്യല്‍ മീഡിയ മറന്നില്ല. ഒരു ഉപയോക്താവ് തമാശ രൂപേണ എഴുതിയത് ഇങ്ങനെയാണ് ''ഇതിനെ എല്ലാ അര്‍ത്ഥത്തിലും 'ഫര്‍-ണിച്ചര്‍' എന്ന് വിളിക്കാം.''

Also Read-ഗ്യാസ് പൊട്ടിത്തെറിയിൽ നിന്ന് കുടുംബത്തെ രക്ഷിച്ച വളർത്തുപൂച്ച; ഒറ്റരാത്രികൊണ്ട് താരമായി 'ലില്ലി'

മറ്റു ചിലരാകട്ടെ, തങ്ങളുടെ ഓമന മൃഗങ്ങള്‍ക്കും ഇങ്ങനെയൊന്ന് ഒരുക്കുമെന്ന് കുറിച്ചു. ഈ സ്വീകരണമുറി ഹമ്മി എന്ന പൂച്ചയ്ക്ക് വേണ്ടി അതിന്റെ ഉടമ ലിയ ഒകെസണ്‍ നിര്‍മ്മിച്ചതാണെന്ന് ഒരു കമന്റില്‍ പറയുന്നു. 'ദിസ് ക്യാറ്റ് ഈസ് ചോങ്കി' എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ തലേ ദിവസം പങ്കുവെക്കപ്പെട്ട ചിത്രങ്ങളാണിതെന്നാണ് അവരുടെ വാദം. മറ്റൊരു രസികന്‍ കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ് - 'ഈ പൂച്ച എന്റെ വീടിനേക്കാള്‍ മികച്ച ഒരു വീട്ടിലാണ് താമസിക്കുന്നത്, അതും വാടകയോ നികുതിയോ നല്‍കാതെ!'

മറ്റൊരാള്‍ പൂച്ചയുടെ സുഖപ്രദമായ ജീവിതരീതിയെ വിവരിച്ചാണ് എഴുതിയിരിക്കുന്നത്. തന്റെ പൂച്ചക്കുട്ടിക്ക് സമ്മാനിച്ച ഒരു ടിവിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മറ്റൊരാള്‍ ഈ പോസ്റ്റിനോട് പ്രതികരിച്ചത്‌.
Published by: Asha Sulfiker
First published: March 24, 2021, 6:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories