വളർത്തുനായയെ കാണ്മാനില്ല; കണ്ടു പിടിച്ചു കൊടുത്താൽ 20,000 രൂപ പാരിതോഷികം

Owner announces reward of Rs 20K to find missing pet dog | വീരൻ എന്ന വളർത്തുനായയെ ജൂലൈ 30നാണ് കാണാതെപോയത്

News18 Malayalam | news18-malayalam
Updated: July 31, 2020, 3:21 PM IST
വളർത്തുനായയെ കാണ്മാനില്ല; കണ്ടു പിടിച്ചു കൊടുത്താൽ 20,000 രൂപ പാരിതോഷികം
വളർത്തുനായയായ വീരൻ
  • Share this:
ഈ ഫോട്ടോയിൽ കാണുന്നതാണ് വീരൻ എന്ന വളർത്തുനായ. ജൂലൈ 30 മുതൽ ഇവനെ കാണാതായിരിക്കുകയാണ്. ആലുവ പട്ടേലിപ്പുറത്ത് നിന്നാണ് വീരനെ കാണാതായത്.

വീരന്റെ വലതു ചെവി എപ്പോഴും താഴേക്ക് മടങ്ങി ഇരിക്കും എന്നതാണ് കണ്ടെത്താനുള്ള എളുപ്പ അടയാളം. കാണാതാവുന്ന സമയത്ത് ബെൽറ്റ്, ചെയിൻ എന്നിവ ധരിച്ചിരുന്നില്ല. നടൻ അക്ഷയ് രാധാകൃഷ്ണൻ ആണ് വളർത്തുനായയെ കാണ്മാനില്ല എന്ന പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നത്.വീരനെ തിരികെയെത്തിക്കാൻ സഹായിച്ചാൽ അവർക്ക് പാരിതോഷിക തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപതിനായിരം രൂപയാണ് വീരനെ കണ്ടെത്തി കൊടുക്കുന്നവരെ കാത്തിരിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8156882031 എന്ന നമ്പറിൽ അറിയിക്കുക.
Published by: meera
First published: July 31, 2020, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading