• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അയൽപക്കത്തെ നായയുമായി 'അവിഹിതം'; പോമറേനിയനെ വഴിയിൽ ഉപേക്ഷിച്ച ഉടമ ആര്?

എഴുത്തുകാരിയും വിവർത്തകയുമായ ശ്രീദേവി എസ് കർത്തയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്

news18
Updated: July 22, 2019, 11:30 PM IST
അയൽപക്കത്തെ നായയുമായി 'അവിഹിതം'; പോമറേനിയനെ വഴിയിൽ ഉപേക്ഷിച്ച ഉടമ ആര്?
News18
news18
Updated: July 22, 2019, 11:30 PM IST
വീട്ടിൽ ശല്യം സഹിക്കാൻ വയ്യാതെയും പ്രായാധിക്യത്താൽ അസുഖബാധിതരാവുകയും ചെയ്ത വളർത്തുനായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകളുണ്ട്. എന്നാൽ അയൽപക്കത്തെ ഒരു നായയുമായി 'അവിഹിതം' കണ്ടെത്തിയതിന്റെ പേരിൽ പോമറേനിയൻ ഇനത്തിൽപെട്ട നായയെ ഉപേക്ഷിച്ചിരിക്കുകയാണ് ഉടമ.

എഴുത്തുകാരിയും വിവർത്തകയുമായ ശ്രീദേവി എസ് കർത്തയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. തലസ്ഥാനത്താണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായയ്ക്കൊപ്പം ഉടമയുടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. അതിലാണ് ഉപേക്ഷിക്കാനുള്ള കാരണമായി അയാൾ 'അവിഹിതബന്ധമാണ്' പറഞ്ഞത്. 'ഈ എഴുതിയ മനുഷ്യന്റെ വീട്ടിലേ കുട്ടികളെ കുറിച്ച് വല്ലാത്ത ആശങ്ക തോന്നുന്നു ..ഒരു നായയുടെ സ്വാഭാവിക ലൈംഗിക ബന്ധത്തെ 'അവിഹിതമായി 'കാണുന്ന മനുഷ്യൻ അയാളുടെ കുട്ടികളെങ്ങാൻ പ്രണയിച്ചാൽ അവരുടെ ജീവൻ പോലും അപായപെടുത്തിയേക്കാൻ സാധ്യത ഉള്ള തരം സദാചാര ഭ്രാന്താനായ മനോരോഗിയാണ്'-ശ്രീദേവി കുറിച്ചു. നായയുടെ ഉടമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർ‌ണരൂപം

"നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങൾ ഒന്നും ഇല്ല .അഞ്ച് ദിവസം കൂടുമ്പോൾ കുളിപ്പിക്കും .കുര മാത്രമേയുള്ളൂ .3വർഷമായി ആരെയും കടിച്ചിട്ടില്ല ,പാൽ ,ബിസ്ക്കറ്റ് ,പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത് ,അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത് "

ചാക്ക വേൾഡ് മാർക്കറ്റിന്റെ മുന്നിൽ ഉപക്ഷേക്കിപ്പെട്ട നിലയിൽ കണ്ട ഈ പോമറേനിയനെ PFA മെമ്പർ ഷമീം രക്ഷപെടുത്തിയപ്പോൾ ഒപ്പം കിട്ടിയ കുറിപ്പാണിത് ..എന്താണ് പറയേണ്ടതു ..!!ഈ എഴുതിയ മനുഷ്യന്റെ വീട്ടിലേ കുട്ടികളെ കുറിച്ച് വല്ലാത്ത ആശങ്ക തോന്നുന്നു ..ഒരു നായയുടെ സ്വാഭാവിക ലൈംഗിക ബന്ധത്തെ "അവിഹിതമായി "കാണുന്ന മനുഷ്യൻ അയാളുടെ കുട്ടികളെങ്ങാൻ പ്രണയിച്ചാൽ അവരുടെ ജീവൻ പോലും അപായപെടുത്തിയേക്കാൻ സാധ്യത ഉള്ള തരം സദാചാര ഭ്രാന്താനായ മനോരോഗിയാണ് ..നായകൾ തമ്മിൽ വിഹിത ബന്ധം ഉണ്ടോ ? ഉണ്ടെങ്കിൽ നമുക്ക് ആലോചിക്കാം ജാതകപൊരുത്തവും നോക്കി സ്ത്രീധനവും കൊടുത്തു ഈ നായയുടെ തന്നെ വിവാഹം നിങ്ങൾ നടത്തി അവിഹിത പ്രശ്നം പരിഹരിച്ചു മനഃസ്വസ്ഥത നേടൂ സഹോദര ..(ഇയാളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് . ഈ നായയെ കണ്ടു പരിചയമുള്ളവർ 9567437063 എന്ന നമ്പറിൽ വിളിക്കുക ..ഷെയർ ചെയുക ..)


First published: July 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...