ഇന്റർഫേസ് /വാർത്ത /Buzz / Dog bite | ലിഫ്റ്റിനുള്ളിൽ വളർത്തുനായ കുഞ്ഞിനെ കടിച്ചു; നോക്കി നിന്ന ഉടമയ്‌ക്കെതിരെ വിമർശനം

Dog bite | ലിഫ്റ്റിനുള്ളിൽ വളർത്തുനായ കുഞ്ഞിനെ കടിച്ചു; നോക്കി നിന്ന ഉടമയ്‌ക്കെതിരെ വിമർശനം

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

വേദനയോടെ ഒരു കാലിൽ നിന്ന് കുട്ടി പുളയാൻ തുടങ്ങിയപ്പോഴും ഉടമയായ സ്ത്രീ പ്രതികരിച്ചില്ല

  • Share this:

നായ്ക്കൾ മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്താണ് എന്ന കാര്യം പലരും സമ്മതിക്കും. എന്നാൽ കുറച്ചുനാളുകളായി പട്ടികടി ഏൽക്കുന്ന മനുഷ്യരുടെ കാര്യം വാർത്തകളിൽ എന്നത്തേക്കാളുമേറെ നിറയുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള ഒരു കൊച്ചുകുട്ടിയുടെ കാര്യത്തിൽ 'നായ' സുഹൃത്തല്ല എന്ന് മാത്രമല്ല, അവനു ഏറെ വേദന നൽകുകയും കൂടി ചെയ്തിരിക്കുകയാണ്.

ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ, ഹൗസിംഗ് സൊസൈറ്റി ലിഫ്റ്റിനുള്ളിൽ ഒരു കുട്ടിയെ നായ കടിക്കുന്ന ദൃശ്യമാണുള്ളത്. രാജ്‌നഗർ എക്സ്റ്റൻഷനിൽ സ്ഥിതി ചെയ്യുന്ന ചാംസ് കൗണ്ടി സൊസൈറ്റിയിലെ ലിഫ്റ്റിൽ ഒരു നായയുമായി ഒരു സ്ത്രീ പ്രവേശിക്കുന്നത് കാണാം. അപ്പോൾ കുട്ടി ലിഫ്റ്റിന്റെ ഉള്ളിൽ തന്നെയുണ്ട്. കുട്ടി ലിഫ്റ്റിന്റെ വാതിലിൽ എത്താൻ ശ്രമിക്കുന്നതിനിടെ, നായ ചാടിയെഴുന്നേറ്റ് അവനെ കടിച്ചു. പുറകിൽ ബാഗുമായി അടുത്ത നിലയിൽ ഇറങ്ങാൻ തുനിയുകയായിരുന്നു കുട്ടി.

കുട്ടി ഉടൻ തന്നെ വേദനയോടെ പ്രതികരിക്കുകയും ഒരു കാലിൽ നിന്ന് പുളയാൻ തുടങ്ങിയപ്പോഴും സ്ത്രീ പ്രതികരിച്ചില്ല. വീഡിയോ ചുവടെ കണ്ടു നോക്കൂ.

മാതാപിതാക്കളുടെ പരാതിയിൽ ലോക്കൽ പോലീസ് കേസെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ആയിരക്കണക്കിന് ലൈക്കുകളും വ്യൂകളുമായി ട്വിറ്റർ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. നായയുടെ ഉടമയുടെ പെരുമാറ്റത്തിൽ നെറ്റിസൺസ് അതൃപ്തി പ്രകടിപ്പിച്ചു, അതേസമയം പലരും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ചൂണ്ടിക്കാട്ടി. 'സ്ത്രീക്ക് പിഴ ചുമത്തണം, അവർക്കെതിരെ പരാതി നൽകണം' എന്നായിരുന്നു ഒരു കമന്റ്.

പല നായ ഇനങ്ങളും ക്രൂരമോ കൂടുതൽ സൗമ്യതയോ ഉള്ളതായി അറിയപ്പെടുന്നുണ്ടെങ്കിലും, നായ്ക്കളെ എങ്ങനെ പരിപാലിക്കുന്നു എന്നതായിരിക്കാം അവർ കടിക്കുന്നതിനോ ആക്രമണാത്മകമായി പെരുമാറുന്നതിനോ പിന്നിലുള്ള കാരണമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മിക്കവാറും എല്ലാ നായ്ക്കൾക്കും കടിക്കാൻ കഴിയുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിച്ചിരുന്നു. നായ്ക്കളെ മനുഷ്യരുമായി പൊരുത്തപ്പെടുത്താനും അവയെ പതിവായി പരിപാലിക്കാനും എത്രത്തോളം കഴിയുന്നു എന്നതിലാണ് വ്യത്യാസം.

Summary: A video on internet has irked netizens after it showed a pet dog biting a little boy while its owner simply looked on. The boy was in the lift of a housing society when a woman holding a pet dog tied to a leash entered. The dog suddenly bit the boy, but the woman hardly intervened

First published:

Tags: Cctv visuals, Dog bite