വളർത്തുമൃഗങ്ങൾ സ്വന്തം വീട്ടിലെ അംഗങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഉടമകള്‍ അതിഗംഭീരമായി നടത്താറുണ്ട്. എന്നാൽ, രണ്ടു വീട്ടിലെ വളർത്തു നായ്ക്കൾ തമ്മിലുള്ള വിവാഹം ഇരുവീട്ടുകാരും ചേർന്ന് നിശ്ചയിച്ച് ആഘോഷമായി നടത്തുന്നത് വളരെ അപൂർവ്വം ആയിരിക്കും. ശനിയാഴ്ച ഉത്തർപ്രദേശിലെ അലിഗഡിൽ നടന്ന ഈ വിചിത്രമായ വിവാഹം പരമ്പരാഗത ഇന്ത്യൻ വിവാഹത്തിൻറെ എല്ലാ ആചാരങ്ങളോടും കൂടിയാണ് നടത്തിയത്.
#WATCH | A male dog, Tommy and a female dog, Jaily were married off to each other in UP’s Aligarh yesterday; attendees danced to the beats of dhol pic.twitter.com/9NXFkzrgpY
— ANI UP/Uttarakhand (@ANINewsUP) January 15, 2023
എ എൻ ഐ റിപ്പോർട്ട് അനുസരിച്ച് സുഖ്രാവലി മുൻ ഗ്രാമത്തലവനായ ദിനേശ് ചൗധരിയുടെ വളർത്തുനായ ടോമിയും അത്ത്രൗളിയിലെ തിക്രി റായ്പൂരിൽ താമസിക്കുന്ന ഡോ. രാംപ്രകാശ് സിങ്ങിന്റെ വളർത്തുനായ ജെല്ലിയും തമ്മിലുള്ള വിവാഹമാണ് ഇരുവരുടെയും ഉടമസ്ഥർ ചേർന്ന് ആഘോഷമായി നടത്തിയത്. മകരസംക്രാന്തി ദിനമായ ജനുവരി 14 -ന് ഇരുനായ്ക്കളുടെയും വിവാഹം നടത്താമെന്ന് ഇരുവരുടെയും ഉടമസ്ഥർ ചേർന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതുപ്രകാരമായിരുന്നു പരമ്പരാഗത ഇന്ത്യൻ വിവാഹത്തിലെ എല്ലാ ചടങ്ങുകളും ഉൾപ്പെടുത്തിക്കൊണ്ട് ഇരു നായ്ക്കളുടെയും വിവാഹം ഇവർ നടത്തിയത്.
നായ്ക്കളെ കൊണ്ട് പരസ്പരം മാല ചാർത്തിയും താളമേളങ്ങളുടെ അകമ്പടിയോടെ ഇരുവരെയും തിലകം ചാർത്തിയും ഘോഷയാത്ര നടത്തുകയും ചെയ്തു. ഇരു നായ്ക്കളുടെയും വീട്ടിൽ നിന്ന് എത്തിയവർ ചേർന്ന് പാട്ടും മേളവുമായി വിവാഹം ആഘോഷമാക്കി. സമീപത്തെ മുഴുവൻ നായ്ക്കൾക്കും ടോമിയുടെയും ജെല്ലിയുടെയും വിവാഹം പ്രമാണിച്ച് ഭക്ഷണം വിതരണം ചെയ്തതു. മറ്റു നായ്ക്കൾക്കായുള്ള വിവാഹ സൽക്കാരത്തിനായി ഇവർ 45000 -ത്തോളം രൂപയാണ് മുടക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.