നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഫേഷ്യൽ ചെയ്ത് മുഖം പൊള്ളിയ സംഭവം; യുവതിക്ക് മേൽ കുറ്റമാരോപിച്ച് ബ്യൂട്ടി പാർലർ ഉടമ

  ഫേഷ്യൽ ചെയ്ത് മുഖം പൊള്ളിയ സംഭവം; യുവതിക്ക് മേൽ കുറ്റമാരോപിച്ച് ബ്യൂട്ടി പാർലർ ഉടമ

  ഒട്ടേറെ ശ്രദ്ധ നേടിയ സംഭവത്തിൽ വിശദീകരണവുമായി പാർലർ ഉടമ. യുവതിക്കുമേൽ കുറ്റാരോപണം

  binita nath

  binita nath

  • Share this:
   ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്ത് മുഖം പൊള്ളിയ സംഭവത്തിൽ യുവതിയുടെ മേൽ കുറ്റമാരോപിച്ച് ബ്യൂട്ടി പാർലർ ഉടമ. ഐ.ഐ.ടി. ഗുവഹാത്തിയിലെ പൂർവ വിദ്യാർത്ഥിയായ ഡോ: ബിനിത നാഥ് ആണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ലോകത്തോട് പറഞ്ഞത്. ആസാം സിൽച്ചാറിലെ ശാരദ പാർലറിലാണ് ബിനിത ഫേഷ്യൽ ചെയ്തത്.

   മുഖം മുഴുവനും പൊള്ളലേറ്റ പാടുകൾ നിറഞ്ഞ അവസ്ഥയിൽ ബിനിത ഫേസ്ബുക് ലൈവ് ചെയ്യുകയായിരുന്നു. തന്റെ ഈ അവസ്ഥയ്ക്ക് കാരണം ബ്യൂട്ടി പാർലറിൽ ഫേഷ്യൽ ആണെന്ന് ഇവർ ആണയിട്ടു പറയുകയാണ്.

   ഫേഷ്യൽ മാസ്ക് ഇട്ടതും മുഖത്തു തിളച്ച എന്ന വീഴുന്ന പോലുള്ള പ്രതീതിയാണുണ്ടായത്. വേദനകൊണ്ട് പുളഞ്ഞ ബിനിതയുടെ മുഖത്തു പുരട്ടിയ മിശ്രിതം ഉടൻ തന്നെ ബ്യൂട്ടി പാർലർ ജീവനക്കാർ നീക്കം ചെയ്ത് ഐസ് ബാഗുകൾ കൊണ്ട് മൂടി. പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു. അധികം വൈകാതെ തന്നെ ബിനിത ഡോക്‌ടറെ കാണുകയും ചെയ്‌തു.

   സുഹൃത്തിന്റെ വിവാഹത്തിനായി തയാറെടുത്ത ബിനിത തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം നേരിടേണ്ടി വരികയായിരുന്നു. ഈ സംഭവത്തോട് കൂടി താൻ സന്തോഷത്തോടെ പങ്കെടുക്കാൻ കരുതിയിരുന്ന കാര്യവും ശോഭകെട്ടു എന്ന് ബിനിത.   സ്ഥിരമായി പാർലറിൽ പോകുന്ന പ്രകൃതക്കാരിയല്ല താൻ എന്നും ത്രെഡിങ് പോലും ചെയ്യാറില്ല എന്നും ഇവർ പറയുന്നു. എന്നാൽ പാർലറിൽ പോയതും മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാനുണ്ടെന്നായിരുന്നു അവരുടെ നിർദ്ദേശം.  വേണ്ടെന്നായപ്പോൾ ത്രെഡിങ്, വാക്സിങ് അതുമല്ലെങ്കിൽ ബ്ലീച്ച് എന്നായി. തൊലിപ്പുറത്തു ഡീ-ടാൻ ചെയ്യാം എന്ന നിലയിൽ എത്തി. പിന്നീട് ചർമ്മം ബ്ലീച് ചെയ്യുകയായിരുന്നു.

   പാർലറിലേക്കു പോകുമ്പോൾ സൂക്ഷിക്കണം എന്ന് ബിനിത മറ്റുള്ളവർക്ക് ഉപദേശം നൽകുന്നു. പാർലറിൽ ജീവനക്കാർ തീർത്തും നിരുത്തരവാദിത്തപരമായി പെരുമാറി എന്ന് ഇവർ ആരോപിക്കുന്നു.

   എന്നാൽ വീഡിയോ വൈറലായതും പാർലർ ഉടമയായ ദീപ് ദേബ് റോയ് വിശദീകരണവുമായി രംഗത്തെത്തി. താനും തന്റെ ഭാര്യയും യുവതി നേരിടേണ്ടി വന്ന സാഹചര്യത്തെ അപലപിക്കുന്നു. എന്നാൽ അച്ഛന് സുഖമില്ലാത്തത് കാരണം തങ്ങൾ രണ്ടും മാറിനിന്ന സമയത്താണ് സംഭവം ഉണ്ടാവുന്നത്. എന്നാൽ ഡി-ടാൻ ഫേഷ്യൽ കഴിഞ്ഞ ഉടൻ തന്നെ ബ്ലീച് ചെയ്യേണ്ട എന്ന് ബിനിതയോട് തന്റെ പാർലർ ജീവനക്കാർ പറഞ്ഞതായി ഉടമ. എന്നാൽ അതുവേണം എന്ന് നിർബന്ധം പിടിക്കുകയായിരുന്നു അവരെന്നും, അതിനാലാണ് അനിഷ്‌ട സംഭവം ഉണ്ടായതെന്നും ഉടമ പറഞ്ഞു. അവർ പറഞ്ഞതനുസരിച്ചാണ് പാർലർ ജീവനക്കാർ ചെയ്തതെന്നും ഇയാൾ അവകാശവാദമുന്നയിക്കുന്നു.

   എന്നാൽ ബിനിത ഈ വാദം തള്ളിക്കളഞ്ഞു. സ്വന്തം ചർമ്മം നശിപ്പിക്കാനും വേണ്ടി വിഡ്ഢിയല്ല താൻ എന്നിവർ പറയുന്നു. വാട്സാപ്പ് ചിത്രങ്ങൾ അയച്ച് പരാതി പറഞ്ഞപ്പോൾ പോലും മറുപടി നൽകാൻ പാർലർ ഉടമ തയാറായില്ലത്രെ. അക്കാരണം കൊണ്ടാണ് ഫേസ്ബുക് ലൈവിൽ വന്നതെന്നും ബിനിത കൂട്ടിച്ചേർത്തു.
   Published by:user_57
   First published:
   )}