HOME /NEWS /Buzz / Buffalo DNA Test | ഉടമസ്ഥ തർക്കം: മോഷ്ടിക്കപ്പെട്ട പോത്തിന്റെ ഉടമയെ കണ്ടെത്താൻ ഡിഎൻഎ പരിശോധന

Buffalo DNA Test | ഉടമസ്ഥ തർക്കം: മോഷ്ടിക്കപ്പെട്ട പോത്തിന്റെ ഉടമയെ കണ്ടെത്താൻ ഡിഎൻഎ പരിശോധന

പോത്തിനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ഷാംലി പോലീസാണ് ഉത്തരവിട്ടത്.

പോത്തിനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ഷാംലി പോലീസാണ് ഉത്തരവിട്ടത്.

പോത്തിനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ഷാംലി പോലീസാണ് ഉത്തരവിട്ടത്.

  • Share this:

    മീററ്റ്: മോഷ്ടിക്കപ്പെട്ട പോത്തിന്റെ (Buffalo) ഉടമസ്ഥതയെ ചൊല്ലി തർക്കം. ഒടുവിൽ യഥാർത്ഥ ഉടമയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്ക് (DNA Test) ഉത്തരവിട്ട് പൊലീസ്. യുപിയിലെ (UP) ഷാംലി ജില്ലയിലെ അഹമ്മദ്ഗഢ് ഗ്രാമത്തിലുള്ള ചന്ദ്രപാൽ കശ്യപ് തനിയ്ക്ക് നഷ്ടപ്പെട്ട പോത്തിനെ തിരികെ കിട്ടാൻ പോത്തിന്റെ ഡിഎൻഎ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. പോത്തിനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ഷാംലി പോലീസാണ് ഉത്തരവിട്ടത്.

    2020 ഓഗസ്റ്റ് 25ന് തന്റെ തൊഴുത്തിൽ നിന്ന് മൂന്ന് വയസുള്ള പോത്തിൻകുട്ടിയെ മോഷ്ടിച്ചതായി ചന്ദ്രപാൽ കശ്യപ് പരാതി നൽകിയിരുന്നു. പിന്നീട് 2020 നവംബറിൽ സഹരൻപൂരിലെ ബീൻപൂർ ഗ്രാമത്തിൽ നിന്ന് തന്റേതാണെന്ന് കരുതുന്ന പോത്തിനെ കശ്യപ് കണ്ടെത്തിയെങ്കിലും സത്ബീർ സിംഗ് എന്നയാൾ പോത്ത് അയാളുടേതാണെന്ന് അവകാശപ്പെട്ടു.

    കോവിഡിനെ തുടർന്ന് പിന്നീട് കേസ് നടപടികൾ മന്ദഗതിയിലായി. എന്നാൽ ഇപ്പോൾ ഷാംലി എസ്പി സുകൃതി മാധവ്, കശ്യപിന്റെ പക്കലുള്ള എരുമയുടെയും (നഷ്ടപ്പെട്ട പോത്തിന്റെ അമ്മ) സഹരൻപൂരിൽ നിന്ന് കണ്ടെത്തിയ പോത്തിന്റെയും ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടു.

    “യഥാർത്ഥ ഉടമ ആരാണെന്ന് കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ തന്റെ കൈവശം പോത്തിന്റെ അമ്മ ഇപ്പോഴും ഉണ്ടെന്ന് കശ്യപ് അവകാശപ്പെട്ടതിനാൽ ഞങ്ങൾ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു” സുകൃതി മാധവ് പറഞ്ഞു.

    "മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും ചില സവിശേഷതകളുണ്ട്. ഒന്നാമത്തെ കാര്യം നഷ്ടപ്പെട്ട പോത്തിന്റെ ഇടതുകാലിൽ ഒരു പാടുണ്ട്. വാൽ അറ്റത്ത് ഒരു വെളുത്ത പാടുമുണ്ട്. മൂന്നാമത്തെ കാര്യം അതിന്റെ ഓർമ്മയാണ്. ഞാൻ അടുത്ത് ചെന്നപ്പോൾ അത് എന്നെ തിരിച്ചറിഞ്ഞു, എന്റെ അടുക്കലേയ്ക്ക് വരാൻ ശ്രമിച്ചു. അത് എന്റെ പോത്താണെന്ന് തെളിയിക്കാൻ മറ്റെന്താണ് വേണ്ടത്?" തന്റെ പോത്തിനെ താൻ എങ്ങനെ തിരിച്ചറിഞ്ഞു എന്നതിനെക്കുറിച്ച് കശ്യപ് വിശദീകരിച്ചു.

    "മൃഗങ്ങൾക്ക് ഡിഎൻഎ ടെസ്റ്റ് നടത്തുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത തികച്ചും അസാധാരണമായ കാര്യമാണ്. മൃഗങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുന്ന ലാബ് യുപിയിലില്ല. മൃഗസംരക്ഷണ വകുപ്പിൽ നിന്നാണ് ഞങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ലഭിച്ചത്. വകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും എത്തി വ്യാഴാഴ്ച പോത്തിന്റെ സാമ്പിളുകൾ എടുത്തു. ഗുജറാത്തിലോ ഡൽഹി ആസ്ഥാനമായോ ഉള്ള ലാബുകളിലായിരിക്കും പരിശോധന നടത്തുക" അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ കുമാർ പറഞ്ഞു.

    First published:

    Tags: Buffalo, DNA test