'ജയശങ്കരൻ വക്കീലിനെ അറ്റോർണി ജനറലോ സുപ്രീംകോടതി ജഡ്ജിയോ ആക്കണമെന്ന് ശുപാർശ ചെയ്യുന്നു'; മറുപടിയുമായി പി കെ ശ്രീമതി

'എന്നോട് ഇത്രയും സ്നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല'

news18
Updated: August 1, 2019, 2:49 PM IST
'ജയശങ്കരൻ വക്കീലിനെ അറ്റോർണി ജനറലോ സുപ്രീംകോടതി ജഡ്ജിയോ ആക്കണമെന്ന് ശുപാർശ ചെയ്യുന്നു'; മറുപടിയുമായി പി കെ ശ്രീമതി
News18
  • News18
  • Last Updated: August 1, 2019, 2:49 PM IST
  • Share this:
അഡ്വ. എ ജയങ്കറിന് മറുപടിയുമായി പി കെ ശ്രീമതി രംഗത്ത്. ആറ്റിങ്ങലിൽ പരാജയപ്പെട്ട അഡ്വ എ സമ്പത്തിനെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ട പി കെ ശ്രീമതിയെ അമേരിക്കയിലെ അംബാസഡറോ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗമോ ആയി നിയമിക്കണമെന്ന ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് പി കെ ശ്രീമതി അതേഭാഷയിൽ മറുപടി നൽകിയിരിക്കുന്നത്. തന്നെ ചില വലിയ ജോലികളിലേക്കൊക്കെ തന്നെ ശുപാർശ ചെയ്തതായി അഭ്യുദയകാംക്ഷികൾ പറഞ്ഞറിഞ്ഞു. വക്കീലിന് നന്ദി. എന്നോട് ഇത്രയും സ്നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല. പ്രത്യുപകാരമെന്ന നിലയിൽ വക്കീലിനെ അറ്റോർണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.

പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

പ്രിയപ്പെട്ട ജയശങ്കരൻ വക്കീൽ, എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാർശ ചെയ്തതായി അഭ്യുദയകാംക്ഷികൾ പറഞ്ഞറിഞ്ഞു. വക്കീലിന് നന്ദി. എന്നോട് ഇത്രയും സ്നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല. ക്ഷമിക്കുമല്ലോ.എന്നെ അമേരിക്കയിലെ അംബാസിഡറാക്കാൻ ശുപാർശ ചെയ്ത ജയശങ്കരനെ അറ്റോർണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയിൽ ഞാനും ശുപാർശ ചെയ്യുന്നു.

കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികൾ ആക്ഷേപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ 'നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും' കണക്കിലെടുത്താൽ നേരിട്ട് ഒരു സുപ്രീം കോടതി ജഡ്ജി പദവിക്കെങ്കിലും അർഹതയുണ്ട്. കോടതിയിൽ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീൽ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാൻ അനിയൻ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹം.

നെരുവമ്പറം യുപി സ്കൂൾ ഹെഡ് ടീച്ചറായി വിരമിച്ച എന്നെ 'തയ്യൽ ടീച്ചർ' എന്ന് പരിഹസിക്കുന്ന ചില അസൂയകാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുത്. കേസില്ലാത്തതല്ല ഒടുക്കത്തെ സത്യ ബോധം കാരണം കേസേൽപ്പിക്കാൻ നിത്യേന ഒഴുകി വരുന്ന നൂറുകണക്കിന് കക്ഷികളെ ഒഴിവാക്കുന്ന ധർമ്മിഷ്ഠനാണ് അനിയൻ എന്നൊക്കെ എത്ര പേർക്ക് അറിയാം? വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.First published: August 1, 2019, 2:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading