നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഒരു കൗതുകം, നിങ്ങൾ ഇപ്പോൾ പരസ്പരം എങ്ങനെയാണ് വിളിക്കുന്നത്': മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് റിയാസിനോട് സോഷ്യൽ മീഡിയ

  'ഒരു കൗതുകം, നിങ്ങൾ ഇപ്പോൾ പരസ്പരം എങ്ങനെയാണ് വിളിക്കുന്നത്': മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് റിയാസിനോട് സോഷ്യൽ മീഡിയ

  ഇരുവരുടെയും തല താഴ്ന്ന് ഇരിക്കുന്നതിനെയും ട്രോൾ ചെയ്ത് നിരവധി പേർ കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.

  മുഖ്യമന്ത്രി പിണറായി വിജയൻ,  പി എ മുഹമ്മദ് റിയാസ്

  മുഖ്യമന്ത്രി പിണറായി വിജയൻ, പി എ മുഹമ്മദ് റിയാസ്

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: അടിക്കുറിപ്പുകളില്ലാതെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഡി വൈ എഫ് ഐ അഖിലേന്ത്യ
   പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ചിത്രമാണ് അദ്ദേഹത്തിന്റെ
   മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പിലും മുഹമ്മദ് റിയാസ് പിന്നിലുമായാണ് ചിത്രത്തിലുള്ളത്. എന്നാൽ, ചിത്രത്തിന് അടിക്കുറിപ്പ് ഒന്നും തന്നെ നൽകിയിട്ടില്ല.

   പക്ഷേ, രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ എത്തിയിരിക്കുന്നത്. 'കൗതുകം കൊണ്ട് ചോദിക്കുന്നതാണ്.
   നിങ്ങൾ ഇപ്പോൾ പരസ്പരം എങ്ങനെയാ വിളിക്കുന്നത്' - എന്നിങ്ങനെയാണ് ഒരു ചോദ്യം. രസകരമായ നിരവധി
   കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സഖാക്കൾ എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ ഞങ്ങളുടെ ക്യാപ്റ്റൻ
   എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. നാളത്തെ പുലരി ചുവപ്പണിയുമെന്നും ഇരുവർക്കും അഭിവാദ്യങ്ങൾ
   അർപ്പിക്കുന്നുമുണ്ട് നിരവധി പേർ.

   Posted by P A Muhammad Riyas on Tuesday, 15 December 2020

   അതേസമയം, നാളെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ കൂടെ തന്നെ ഉണ്ടാകണം
   എന്നാണ് ഒരാളുടെ കമന്റ്. 'കൂടെ തന്നെയുണ്ടായിക്കോളൂ. നാളെ 700ന് മുകളിൽ പഞ്ചായത്തുകളിൽ എൽ ഡി എഫ് തോൽക്കുമ്പോൾ ബോധം കെടാതെ നോക്കണം ഇദ്ദേഹത്തെ.' - എന്നാണ് ഒരാൾ കമന്റ് ഇട്ടത്.

   അതേസമയം, ഇരുവരുടെയും തല താഴ്ന്ന് ഇരിക്കുന്നതിനെയും ട്രോൾ ചെയ്ത് നിരവധി പേർ കമന്റ് ബോക്സിൽ
   എത്തിയിട്ടുണ്ട്.

   ജൂൺ 15ന് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30 നായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് മാത്രമായിരുന്നു സംബന്ധിച്ചത്.   എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നാണ് അഖിലേന്ത്യാ പ്രസിഡന്റ് ആയത്. 2017ൽ ആണ് റിയാസ് ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റാവുന്നത്. 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റിയാസ് കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. യു.ഡി.എഫിലെ എം.കെ രാഘവനോട് 838 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.
   Published by:Joys Joy
   First published:
   )}