നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പാച്ചു'വിനെ കിഡ്‌നാപ്പ് ചെയ്തു; 48 മണിക്കൂറിനുള്ളില്‍ കണ്ടെത്തി ഉടമയ്ക്ക് കൈമാറി പൊലീസ്

  'പാച്ചു'വിനെ കിഡ്‌നാപ്പ് ചെയ്തു; 48 മണിക്കൂറിനുള്ളില്‍ കണ്ടെത്തി ഉടമയ്ക്ക് കൈമാറി പൊലീസ്

  ബുധനാഴ്ച രാത്രിയിലാണ് പാച്ചുവിനെ 'തട്ടിക്കൊണ്ടു'പോയത്.

  Image: Facebook/ Kerala Police

  Image: Facebook/ Kerala Police

  • Share this:
   കോട്ടയം: എസ്.എച്ച്.മൗണ്ടിലെ അഖില്‍ മാത്യുവിന്റെ പഗ്ഗ് ഇനത്തില്‍പ്പെട്ട നായയാണ് പാച്ചു. വീട്ടില്‍ വിശ്രമിക്കുകയായിരുന്ന പാച്ചുവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കടത്തിക്കൊണ്ടുപോയവര്‍ സാമൂഹികമാധ്യമങ്ങളിലിട്ട ചിത്രത്തിന്റെ ചുവടുപിടിച്ച് അന്വേഷണം നടത്തിയ ഗാന്ധിനഗര്‍ പോലീസ് 48 മണിക്കൂര്‍ തികയുന്നതിനുമുമ്പ് തൃശ്ശൂരില്‍നിന്ന് പാച്ചുവിനെ കണ്ടെത്തി തിരികെ ഉടമയ്ക്ക് കൈമാറി.

   ബുധനാഴ്ച രാത്രിയിലാണ് പാച്ചുവിനെ 'തട്ടിക്കൊണ്ടു'പോയത്. നിരവധി കേസുകളില്‍ പ്രതിയായ ചവിട്ടുവരി ഉണ്ണിമേരിപ്പടി ശ്രീദേവ് എന്നു വിളിക്കുന്ന വാവച്ചനാണ് പാച്ചുവിനെ കൂട്ടില്‍നിന്ന് തട്ടിയെടുത്തത്.

   നേരേ വീട്ടില്‍ കൊണ്ടുപോയി. തുടര്‍ന്ന് കൂട്ടുകാരന്‍ ജിസ്മിനെ വിളിച്ചുവരുത്തി നായയെ കാണിക്കുകയും വില്‍ക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. തൃശ്ശൂരിലുള്ള ഒരാള്‍ക്ക് വ്യാഴാഴ്ച കൈമാറി.

   Also Read-പബ്ജി കളിക്കാന്‍ പത്ത് ലക്ഷം രൂപ ചെലവാക്കിയതിന് മാതാപിതാക്കള്‍ ശാസിച്ചു; വീടുവിട്ടോടി ഗുഹയിലൊളിച്ച് കൗമാരക്കാരന്‍

   കൈമാറുന്നതിനുമുമ്പ് ശ്രീദേവിന്റെ സഹോദരി പാച്ചുവുമൊത്തുള്ള സെല്‍ഫി എടുത്തിരുന്നു. തൃശ്ശൂരുകാര്‍ നായയെ കൊണ്ടുപോയപ്പോള്‍ സഹോദരി സെല്‍ഫി ചിത്രം ഫെയ്‌സ്ബുക്കില്‍ ഇട്ടു. ഇത് പിന്തുടര്‍ന്നായിരുന്നു ഗാന്ധിനഗര്‍ പോലീസ് തൃശ്ശൂരില്‍ നിന്ന് പാച്ചുവിനെ കണ്ടെത്തിയത്.

   ശ്രീദേവിനെതിരെ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ഏഴ് കേസുകള്‍ നിലവിലുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഗാന്ധിനഗര്‍ എസ്.എച്ച്.ഒ. കെ.ഷിജിമോന്‍ അറിയിച്ചു.
   Published by:Jayesh Krishnan
   First published: