ചിട്ടയായ ജീവിതത്തിലൂടെ 127 വർഷം ജീവിച്ചെന്ന പത്മശ്രീ സ്വാമി ശിവാനന്ദയുടെ വെളിപ്പെടുത്തല്‍ കേട്ട അമ്പരപ്പിലാണ് അദ്ദേഹത്തിന്‍റെ ശിഷ്യരും ഭക്തരും. 2022 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കാശിയിൽ നിന്നുള്ള സ്വാമി ശിവാനന്ദയുടെ ജീവിതം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വാരാണസിയിലെ ശിവാനന്ദാശ്രമം കർമരംഗമാക്കി പ്രവര്‍ത്തിക്കുന്ന സ്വാമി ശിവാനന്ദ കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ കാലടിയിൽ എത്തിയിരുന്നു.
ഈ മാസം 24 മുതൽ 26 വരെ വിവേകാനന്ദ മെമ്മോറിയൽ ഫൗണ്ടേഷന്റെ വാർഷികാഘോഷ പരിപാടിയിൽ ശിവാനന്ദയാണ് മുഖ്യാതിഥി. ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിൽ ശ്രീരാമകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടന്ന പൂജകളിലും ഹോമത്തിലും അദ്ദേഹം പങ്കെടുത്തു. അദ്വൈത ആശ്രമത്തിന്റെ കീഴിലുള്ള ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമായി സംവദിച്ചു.
കഴിഞ്ഞ 50 വര്‍ഷക്കാലമായി കുഷ്ഠരോഗികളെ പരിപാലിക്കുന്നതില്‍ സജീവമായ അദ്ദേഹത്തിന്‍റെ ജീവിതം യോഗയ്‌ക്കും മാനുഷിക മൂല്യങ്ങൾക്കും സമർപ്പിക്കപ്പെട്ടതാണ്. പുലർച്ചെ മൂന്ന് മണിക്ക് ഉണരുന്ന ശിവാനന്ദയുടെ ഭക്ഷണരീതികൾ സാധാരണ മനുഷ്യന് അനുകരിക്കാൻ അൽപം പ്രായസമുള്ളതാണ്. എണ്ണയോ മസാലയോ ചേർത്ത ഒരു തരത്തിലുള്ള ഭക്ഷണവും കഴിക്കില്ല. പാലും പഴവർഗങ്ങളും നിഷിദ്ധം. ചോറും ഡാൽ കറിയുമാണ് ആഹാരം. കൂടാതെ, ദിവസും രണ്ടോ മൂന്നോ പച്ചമുളകും നിർബന്ധമാണ്. ഈ ജീവിതരീതികൊണ്ടുതന്നെ ഒരു തരത്തിലുള്ള രോഗവും ശിവാനന്ദയെ തേടി വരാൻ ധൈര്യം കാണിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.