• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്ലിന്റിന്റെ ഓർമ്മക്കായി നിറം കൊടുക്കാം

news18india
Updated: November 3, 2018, 9:05 PM IST
ക്ലിന്റിന്റെ ഓർമ്മക്കായി നിറം കൊടുക്കാം
news18india
Updated: November 3, 2018, 9:05 PM IST
58 ദിവസവും ഏതാനും മണിക്കൂറുകളും സെക്കന്റുകളും. കേരള ടൂറിസം വെബ്‌സൈറ്റിൽ ക്ലിന്റിന്റെ നാമത്തിലുള്ള അന്താരാഷ്ട്ര ഓൺലൈൻ പെയിന്റിംഗ് മത്സരത്തിലേക്കുള്ള സമയവേഗ ക്ലോക്ക് വളരെ വേഗം അടിക്കുകയാണ്. അകാലത്തിൽ പൊലിഞ്ഞ ചിത്രകലാ പ്രതിഭ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ഓർമ്മക്കായി ഈ വർഷം പെയിന്റിംഗ് മത്സരം നടത്തുകയാണ് ടൂറിസം വകുപ്പ്. ഈ വാർത്ത ലോകർക്കു മുന്നിൽ അവതരിപ്പിക്കാൻ നടൻ ഉണ്ണി മുകുന്ദനും മുന്നോട്ടു വന്നിരിക്കുന്നു.



2017ൽ ക്ലിന്റിന്റെ സ്മരണയിൽ ഹരികുമാർ സംവിധാനം ചെയ്ത മലയാള ചിത്രത്തിൽ ഉണ്ണിയാണ് കഥാപാത്രത്തിന്റെ അച്ഛന്റെ വേഷം കൈകാര്യം ചെയ്തത്. അമ്മയായി റിമ കല്ലിങ്കലും. കൊച്ചിയിൽ ജനിച്ച ക്ലിന്റ്, ഏഴാം വയസ്സിൽ വൃക്കയെ ബാധിക്കുന്ന രോഗം പിടിപെട്ടു മരണപ്പെടുകയായിരുന്നു. കേവലം 2522 ദിവസം കൊണ്ട് ക്ലിന്റ് വരച്ച ചിത്രങ്ങളാകട്ടെ അനവധിയും. ഈ ചെറിയ കാലയളവിനുള്ളിൽ ആ നിധിശേഖരത്തിൽ 25,000 ചിത്രങ്ങളുണ്ട്.

നാലിനും 16 വയസ്സിനുമിടയിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഓൺലൈനായി വേണം സൃഷ്ടികൾ അയക്കാൻ. 15 വിജയികൾക്ക്‌ കുടുംബവുമൊത്തുള്ള അഞ്ചു ദിവസത്തെ കേരള താമസം ഉറപ്പ്. കൂടുതൽ വിവരങ്ങൾക്ക് https://www.keralatourism.org/clint എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

First published: November 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍