നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ചിത്രം വരയ്ക്കുന്ന ആനയുടെ പെയിന്റിംഗ് വിറ്റത് നാല് ലക്ഷം രൂപയ്ക്ക്; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

  ചിത്രം വരയ്ക്കുന്ന ആനയുടെ പെയിന്റിംഗ് വിറ്റത് നാല് ലക്ഷം രൂപയ്ക്ക്; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

  നോങ് തന്‍വയും സുഹൃത്ത് ഡംബോയും ചേര്‍ന്നുള്ള ഒരു ചിത്രമാണ് തന്‍വ വരച്ചിരിക്കുന്നത്. പ്രകൃതിഭംഗി നിറഞ്ഞ ഈ ചിത്രം വളരെ മനോഹരമാണ്.

  Image Credits: YouTube/Elephant Art Online

  Image Credits: YouTube/Elephant Art Online

  • Share this:
   എലിഫന്റ് ടൂറിസത്തിന് പേരുകേട്ട സ്ഥലമാണ് തായ്ലന്‍ഡ്. 70000 ലധികം ആനകളെയാണ് ഇവിടെ ടൂറിസത്തിനായി ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരികളെ രസിപ്പിക്കാന്‍ വിവിധ തരത്തിലുള്ള അഭ്യാസ പ്രകടനങ്ങളാണ് ഇവിടെ ആനകളെ പരിശീലിപ്പിക്കുന്നത്. ആനകള്‍ വളരെ ബുദ്ധിയുള്ള മൃഗമാണ്. അതുകൊണ്ട് തന്നെ പരിശീലിപ്പിക്കുന്നതിന് അനുസരിച്ച് ഇവ വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കും. അതുകൊണ്ട് തന്നെയാണ് തായ്‌ലന്റിലെ ആനകള്‍ പെയിന്റ് അടിക്കാനും മസാജുകള്‍ ചെയ്യാനും സവാരികള്‍ നടത്താനുമൊക്കെ വേഗത്തില്‍ പ്രാപതരാകുന്നത്.

   തായ്ലന്‍ഡിലെത്തുന്ന ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ് ആനകളുടെ ഇത്തരം പ്രകടനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്ന വീഡിയോ ആന സ്വന്തം ചിത്രം വരയ്ക്കുന്നതാണ്. ജൂലൈ 7 ന്, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള വാര്‍ത്താ മാധ്യമമാണ് തായ്ലന്‍ഡിലെ ചിയാങ് മായിലെ മീറ്റോംഗ് എലിഫന്റ് ക്യാമ്പില്‍ നോങ് തന്‍വ എന്ന 9 വയസ്സുള്ള ആന ചിത്രം വരയ്ക്കുന്ന വീഡിയോ പങ്കിട്ടിരിക്കുന്നത്.

   റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഒരു ഓണ്‍ലൈന്‍ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ആന വരച്ച ചിത്രങ്ങള്‍ 4 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയ്ക്കാണ് വിറ്റത്. നോങ് തന്‍വയും സുഹൃത്ത് ഡംബോയും ചേര്‍ന്നുള്ള ഒരു ചിത്രമാണ് തന്‍വ വരച്ചിരിക്കുന്നത്. പ്രകൃതിഭംഗി നിറഞ്ഞ ഈ ചിത്രം വളരെ മനോഹരമാണ്. പെയിന്റ് ബ്രഷ് പിടിക്കാന്‍ നോങ് തന്‍വയെ അവളുടെ പരിശീലകന്‍ നിര്‍ദ്ദേശിക്കുന്നതും വീഡിയോയില്‍ കാണാം.   34,000 ത്തിലധികം വ്യൂസ് വീഡിയോ ഇതുവരെ നേടി. നിരവധി പേര്‍ അഭിപ്രായങ്ങളും രേഖപ്പെടുത്തി. എന്നാല്‍ വീഡിയോ കണ്ട നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ടൂറിസത്തിന്റെ പേരില്‍ ആനകളെ ദുരുപയോഗം ചെയ്യുന്നതിനെ പറ്റി നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. നിരവധി പേര്‍ വീഡിയോ കണ്ട് പ്രകോപിതരായി. ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയതതിന് മാധ്യമ സ്ഥാപനത്തെയും നിരവധി പേര്‍ വിമര്‍ശിച്ചിട്ടുണ്ട്.

   വിവിധ തരത്തിലുള്ള പരിശീലനങ്ങള്‍ നല്‍കുന്നതിന് ആനകളെ തല്ലുകയും പേടിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് പി ഇ ടി എ (PETA) അഭിപ്രായപ്പെട്ടു. ഇക്കാരണത്താല്‍ ആനകളുടെ സ്വാഭാവിക ആയുര്‍ദൈര്‍ഘ്യം കുറയുന്നതായും പി ഇ ടി എ വ്യക്തമാക്കി.

   ഒരു കൂട്ടം യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആനയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ ക്ലിപ്പിന് നിരവധി കമന്റുകളും ലഭിച്ചു. ചില ഉപഭോക്താക്കള്‍ വീഡിയോ ആസ്വദിച്ചപ്പോള്‍, മറ്റു ചിലര്‍ വിമര്‍ശനവുമായും രംഗത്തെത്തി. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഗന്നു പ്രേം എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന ക്രിക്കറ്റ് കളിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? പല അന്താരാഷ്ട്ര കളിക്കാരെക്കാളും മികച്ചവനാണ് ഇവന്‍ എന്നാണ് പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരുന്നത്.
   Published by:Sarath Mohanan
   First published:
   )}