നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • രണ്ടരക്കോടി രൂപ വിലമതിക്കുന്ന പെയിന്‍റിംഗ് നഷ്ടമായി; ഒടുവിൽ കണ്ടെത്തിയത് ചവറ്റുകൊട്ടയിൽ നിന്നും

  രണ്ടരക്കോടി രൂപ വിലമതിക്കുന്ന പെയിന്‍റിംഗ് നഷ്ടമായി; ഒടുവിൽ കണ്ടെത്തിയത് ചവറ്റുകൊട്ടയിൽ നിന്നും

  മോഷണം പോയതാണെന്ന് കരുതിയ വിലമതിക്കുന്ന പെയിന്‍റിംഗ് ഒടുവിൽ സമീപത്തെ ചവറ്റുകൊട്ടയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു

   photo released by the police department in Duesseldorf

  photo released by the police department in Duesseldorf

  • Last Updated :
  • Share this:
   ജർമനിയിലെ വിമാനത്താവളത്തില്‍ വെച്ചാണ് ഒരു ബിസിനസുകാരന് രണ്ടരക്കോടി രൂപ വിലമതിക്കുന്ന പെയിന്‍റിംഗ് നഷ്ടമായത്. വ്യാഴാഴ്ചയായിരുന്ന സംഭവം. മോഷണം പോയതാണെന്ന് കരുതിയ വിലമതിക്കുന്ന പെയിന്‍റിംഗ് ഒടുവിൽ സമീപത്തെ ചവറ്റുകൊട്ടയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.

   നവംബർ 27 ന് ഡ്യൂസെൽഡോർഫിൽ നിന്ന് ടെൽ അവീവിലേക്ക് യാത്രചെയ്യാനായി വിമാനത്താവളത്തിൽ എത്തിയ പേര് വെളിപ്പെടുത്താത്ത ഒരു ബിസിനസുകാരനാണ് പെയിന്‍റിംഗ് നഷ്ടമായത്. ഇസ്രായേലിൽ വന്നിറങ്ങിയപ്പോഴാണ് സാധനം നഷ്ടമായത് അറിഞ്ഞത്. ഉടൻ തന്നെ ഡ്യൂസെൽഡോർഫ് പോലീസിനെ ബന്ധപ്പെട്ടെങ്കിൽ കാർഡ്ബോഡിൽ പൊതിഞ്ഞ പെയിന്‍റിംഗ് അവിടെ നിന്നും നഷ്ടമായിരുന്നു.

   Also Read മലപ്പുറത്ത് വോട്ടിന് പണം നല്‍കി സ്ഥാനാർത്ഥി; ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ചു

   40x60-സെന്റീമീറ്റർ വലുപ്പമുണ്ടായിരുന്ന പെയിന്റിംഗിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ പല ഇമെയിലുകൾ പൊലീസിന് അയച്ചിട്ടും പെയിന്‍റിംഗ് കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് പോലീസ് വക്താവ് ആൻഡ്രെ ഹാർട്ട്വിഗ് പറഞ്ഞു.

   പിന്നീട് ബിസിനസുകാരന്‍ അദ്ദേഹത്തിന്റെ മരുമകനെ തന്നെ ബെൽജിയത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് അയച്ചു. കൂടുതൽ വിവരങ്ങളുമായി പൊലീസുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് എയർപോർട്ടിന്റെ ക്ലീനിംഗ് കമ്പനി ഉപയോഗിക്കുന്ന പേപ്പർ റീസൈക്ലിംഗ് ഡംപ്‌സ്റ്ററില്‍ പരിശോധിക്കാൻ ആലോചിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് പെയിന്റിംഗ് കണ്ടെത്തിയത്.
   Published by:user_49
   First published:
   )}