ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടം: പാക് മാധ്യമത്തിന്‍റെ ഫേസ്ബുക്കിൽ അഭിനന്ദിച്ച് വായനക്കാർ

ചന്ദ്രയാൻ കുതിച്ചുയരുന്നതിന്‍റെയും ഐഎസ്ആർഒ കൺട്രോൾ റൂമിന്‍റെയും ടെലിവിഷൻ ചിത്രം സഹിതമാണ് ദ ഡോൺ ഇക്കാര്യം പോസ്റ്റ് ചെയ്തത്...

news18
Updated: July 27, 2019, 4:03 PM IST
ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടം: പാക് മാധ്യമത്തിന്‍റെ ഫേസ്ബുക്കിൽ അഭിനന്ദിച്ച് വായനക്കാർ
dawn_fb post_chandrayan
  • News18
  • Last Updated: July 27, 2019, 4:03 PM IST
  • Share this:
ന്യൂഡൽഹി: ചന്ദ്രയാൻ-2 വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് പ്രമുഖ ദിനപത്രമായ ദ ഡോണിന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്. പാക് വായനക്കാർ ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിച്ചാണ് പോസ്റ്റിനടിയിൽ കമന്‍റ് ചെയ്തത്. ചന്ദ്രയാൻ കുതിച്ചുയരുന്നതിന്‍റെയും ഐഎസ്ആർഒ കൺട്രോൾ റൂമിന്‍റെയും ടെലിവിഷൻ ചിത്രം സഹിതമാണ് ദ ഡോൺ ഇക്കാര്യം പോസ്റ്റ് ചെയ്തത്.

ദ ഡോണിന്‍റെ കുറിപ്പ് ഇങ്ങനെ...

തിങ്കളാഴ്ചയാണ് ചന്ദ്രനിലേക്ക് ഇന്ത്യ പര്യവേക്ഷണ വാഹനം അയച്ചത്. ആദ്യ ഉദ്യമം സാങ്കേതികത്തകരാർ മൂലം റദ്ദാക്കിയശേഷമാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ചന്ദ്രയാൻ 2 വിക്ഷേപിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ഓടെ ചന്ദ്രയാനെയും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് കുതിച്ചുയർന്നപ്പോൾ ഇതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് ഇത് ആഹ്ലാദമുഹൂർത്തമായി. അമേരിക്കയുടെ അപ്പോളോ-2 മിഷൻ അമ്പതാം വാർഷികം ശാസ്ത്രലോകം ആഘോഷിച്ചതിന്‍റെ പിറ്റേദിവസമാണ് ഇന്ത്യ ചന്ദ്രയാൻ വിക്ഷേപിച്ചത്.

പോസ്റ്റിന് കീഴിൽ പാക് വായനക്കാർ ഇന്ത്യയ്ക്കും ഐഎസ്ആർഒയ്ക്കും അഭിനന്ദനപ്രവാഹവുമായി എത്തി. അഭിനന്ദനങ്ങൾക്ക് നന്ദിപ്രകടനവുമായി നിരവധി ഇന്ത്യക്കാരും ആ പോസ്റ്റിന് കീഴിൽ എത്തുന്നുണ്ട്.First published: July 23, 2019, 4:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading