• HOME
  • »
  • NEWS
  • »
  • buzz
  • »
  • പാക്കിസ്ഥാനിൽ വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ കൗമാരക്കാരൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി

പാക്കിസ്ഥാനിൽ വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ കൗമാരക്കാരൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി

വേലി മുറിച്ചുകടന്നാണ് കുട്ടി ഇന്ത്യയിലെത്തിയത്

ചിത്രം: റോയിട്ടേഴ്‌സ്

ചിത്രം: റോയിട്ടേഴ്‌സ്

  • Share this:
    കൗമാരപ്രായത്തിൽ കുട്ടികൾ മാതാപിതാക്കളോട് വഴക്കിടുന്നതും ത‍ർക്കിക്കുന്നതും വാശി കാണിക്കുന്നതുമൊക്കെ സ്വാഭാവികമാണ്. വഴക്കിനെ തുട‍ർന്ന് വീട് വിട്ടിറങ്ങിപ്പോകുമെന്ന് ചിലരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുമുണ്ടാകും. ഇത്തരത്തിൽ വഴക്കുണ്ടാക്കി അതി‍ർത്തി കടന്ന് ഇന്ത്യയിലെത്തിയ കൗമാരക്കാരന്റെ വാ‍ർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പാകിസ്ഥാൻ സ്വദേശിയായ കൗമാരക്കാരനാണ് വീട്ടുകാരോട് വഴക്കുണ്ടാക്കി അതി‍ർത്തി കടന്ന് ഇന്ത്യയിലെത്തിയത്.

    ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖാവ്ദ അതിർത്തിക്ക് സമീപത്ത് നിന്നാണ് 15കാരനായ പാക്കിസ്ഥാൻ ബാലനെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. അതിർത്തിയിലെ പില്ല‍ർ നമ്പർ 1099 ന് സമീപം വേലി മുറിച്ചുകടന്നാണ് കുട്ടി ഇന്ത്യയിലെത്തിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ബാലനെ ബിഎസ്എഫ് ഉദ്യോ​ഗസ്ഥർ അതി‍ർത്തി പ്രദേശത്ത് തടഞ്ഞുവച്ചത്.



    പാക്കിസ്ഥാനിലെ താർപാർക്കർ ജില്ലയിലെ സിന്ധ് സാഹിചോക്ക് സ്വദേശിയാണ് കുട്ടി. ബിഎസ്എഫ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, കുട്ടി തന്റെ കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കുകയും വീട്ടിൽ നിന്ന് ഓടിപ്പോരുകയും ആയിരുന്നെന്ന് കണ്ടെത്തി. ഇക്കാര്യം കുട്ടി തന്നെയാണ് വ്യക്തമാക്കിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഖാവ്ദ ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷം ബിഎസ്എഫ് ഉദ്യോഗസ്ഥർ കുട്ടിയെ ഖാവ്ദ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ഖാവ്ദ സ്ഥിതി ചെയ്യുന്നത്.

    കഴിഞ്ഞ മാസം ആദ്യം, പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ താമസിക്കുന്ന മുത്തച്ഛനെ കണ്ട് രാജ്യാന്തര അതിർത്തിയിലൂടെ മടങ്ങുകയായിരുന്ന 12 വയസ്സുള്ള ഒരു ബംഗ്ലാദേശി ബാലനെ ദക്ഷിണ ബംഗാൾ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് ഉദ്യോ​ഗസ്ഥ‍ർ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം, ബിഎസ്എഫ് സംഘം പ്രായപൂർത്തിയാകാത്ത ബാലനെ ബോർഡർ ഗാർഡ് ബംഗ്ലാദേശിന് കൈമാറി.

    ജൂലൈ 22ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ അന്താരാഷ്ട്ര അതിർത്തി കടക്കാൻ ശ്രമിക്കുമ്പോഴാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബോർഡർ ഔട്ട് പോസ്റ്റ് പിറോജ്പൂർ പ്രദേശത്ത് നിന്ന് ബിഎസ്എഫ് സൈന്യം പിടികൂടിയത്.

    "ബിഎസ്എഫ് ഇന്റലിജൻസ് ബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത ഈ ബംഗ്ലാദേശി ആൺകുട്ടി പിറോജ്പുർ ഇന്റർനാഷണൽ ബോർഡറിന് സമീപത്ത് നിന്ന് പിടിയിലായി. ചോദ്യം ചെയ്യലിൽ, ബാലൻ ഇന്ത്യൻ ഗ്രാമമായ ബാജിത്പുട്ടിൽ മുത്തച്ഛനെ കാണാൻ എത്തിയതായി വെളിപ്പെടുത്തി" ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു.

    ഈ പ്രായപൂർത്തിയാകാത്ത ആൺകുട്ടി തെറ്റായ ഉദ്ദേശ്യത്തോടെയല്ല ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയതെന്ന് അന്വേഷണത്തിന് ശേഷം തെളിഞ്ഞുവെന്ന് 78 ബറ്റാലിയനിലെ ഒഫീഷ്യേറ്റിംഗ് കമാൻഡിംഗ് ഓഫീസർ വിശ്വബന്ധു പ്രസ്താവനയിൽ അറിയിച്ചു. മുത്തച്ഛനെ കാണാനായി ആ കുട്ടി അന്താരാഷ്ട്ര അതിർത്തി കടന്നു. അന്താരാഷ്ട്ര അതിർത്തി കടക്കുന്നത് കുറ്റകൃത്യത്തിന്റെ വിഭാഗത്തിൽ പെടുന്നുണ്ടെങ്കിലും, ആൺകുട്ടിയുടെ ഭാവിയെയും അതിർത്തിയിലെ ആളുകളുടെ വികാരങ്ങളെയും മാനിച്ചുകൊണ്ട്, കുട്ടിയെ ബോർഡർ ഗാർഡ് ബംഗ്ലാദേശിന് കൈമാറുന്നതായും അദ്ദേഹം പറഞ്ഞു.

    Summary: A 15-year-old Pakistani boy was apprehended by the Border Security Force personnel from near the international border at Khavda in Gujarat's Kutch district
    Published by:user_57
    First published: