ഇന്റർഫേസ് /വാർത്ത /Buzz / പാകിസ്ഥാന്റെ സ്വന്തം 'മണിഹീസ്റ്റ്; '50 ക്രോർസ്' ടീസറിന് ട്രോൾ മഴ

പാകിസ്ഥാന്റെ സ്വന്തം 'മണിഹീസ്റ്റ്; '50 ക്രോർസ്' ടീസറിന് ട്രോൾ മഴ

50 crores

50 crores

കെട്ടിലും മട്ടിലും മണിഹീസ്റ്റുമായി ഒട്ടേറെ സാമ്യമുള്ള 50 ക്രോർസിന്റെ ടീസറിനും പോസ്റ്ററുകൾക്കും ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രോളുകളും മീമുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒറിജിനാലിറ്റിയെ പരിഹസിക്കുന്നതാണ് ഇവയിൽ പലതും.

  • Share this:

സ്പാനിഷ് വെബ് സീരിസായ മണി ഹീസ്റ്റിന് ആരാധകർ ഏറെയാണ്. സ്പാനിഷിൽ ലാ കാസ ഡേ പാപെൽ എന്നാണ് ഇത് അറിയപ്പെടുന്നത്. ബാങ്കു കൊള്ളയുടെ കഥയുമായെത്തി മണിഹീസ്റ്റ് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുന്നു. നാലു ഭാഗങ്ങളായി ഇറങ്ങിയ നെറ്റ്ഫ്ലിക്സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സ് റോഡ്രിഗോയാണ്.

എന്നാൽ പാകിസ്ഥാനിൽ നിന്ന് മണിഹീസ്റ്റിന് ഒരു അപരൻ എത്തുകയാണ്. 50 ക്രോർ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ടീസർ പാകിസ്ഥാനി നടൻ ഐജാസ് അസ്ലം ഞായറാഴ്ചയാണ് പുറത്തുവിട്ടത്. 50 ക്രോർസിലെ നടന്മാരിലൊരാളാണ് ഐജാസ് അസ്ലം. ഇതാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വാറലായിരിക്കുന്നത്.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പിൽ ഐജാസ് അസ്ലം പേരും ഉയരവും വയസും എഴുതിയ ബോർഡ് കാണിക്കുന്നുണ്ട്. റഹിം വൈകെ എന്നാണ് ഇതിൽ പേര് എഴുതിയിരിക്കുന്നത്. ഇതിന്റെ രീതികളും പശ്ചാത്തല സംഗീതവും ഷൂട്ട് ചെയിതിരിക്കുന്ന രീതികളും മണി ഹീസ്റ്റുമായി ഏറെ അടുത്ത് നിൽക്കുന്നതാണ്.

ചിത്രത്തിന്റെ നിർമാതാക്കൾ ഒരു പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. ഇതും മണി ഹീസ്റ്റുമായി ഏറെ സാമ്യമുള്ളതായിരുന്നു. ഐജാസ് അസ്ലം ഫൈസൽ ഖുറേഷി, ഒമർ ഷഹ്സാദ്, നവീദ് റാസ, ആസാദ് സിദ്ധിഖി, ഫർയാൽ മെഹ്മൂദ്, സാബൂർ അലി, നോമാൻ ഹബീബ്, ഷലായ് സർഹാ​ദി എന്നിവരാണ് സീരീസിലെ അഭിനേതാക്കൾ. ഫൈസൽ ഖുറേഷി അവതരിപ്പിക്കുന്ന ചീഫ് എന്ന കഥാപാത്രത്തിന്റെ ടീമിലെ അംഗങ്ങളാണ് ബാക്കിയുള്ളവർ‌.

കെട്ടിലും മട്ടിലും മണിഹീസ്റ്റുമായി ഒട്ടേറെ സാമ്യമുള്ള 50 ക്രോർസിന്റെ ടീസറിനും പോസ്റ്ററുകൾക്കും ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രോളുകളും മീമുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒറിജിനാലിറ്റിയെ പരിഹസിക്കുന്നതാണ് ഇവയിൽ പലതും.

അതേസമയം 50 ക്രോർസിനെ പരിഹസിച്ച് മീമുകളും ട്രോളുകളും വർധിച്ചതോടെ ഐജാസ് പ്രതുകരണവുമായി രംഗത്തെത്തി. സീരീസിനായി പ്രേക്ഷകർ കാത്തിരിക്കണമെന്നും കണ്ടതിന് ശേഷം മാത്രം വിലയിരുത്തലുകൾ നടത്തണമെന്നും അഭ്യർഥിച്ചാണ് ഐജാസിന്റെ ട്വീറ്റ്.

First published:

Tags: Pakistan, Troll, Web series