നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Plastic Road In Pakistan | പാകിസ്ഥാനിൽ ആദ്യത്തെ പ്ലാസ്റ്റിക് റോഡ് ഉദ്ഘാടനം ചെയ്തു; 10 ടൺ മാലിന്യം കൊണ്ട് നിർമ്മിച്ചത് ഒരു കിലോമീറ്റർ റോഡ്

  Plastic Road In Pakistan | പാകിസ്ഥാനിൽ ആദ്യത്തെ പ്ലാസ്റ്റിക് റോഡ് ഉദ്ഘാടനം ചെയ്തു; 10 ടൺ മാലിന്യം കൊണ്ട് നിർമ്മിച്ചത് ഒരു കിലോമീറ്റർ റോഡ്

  10 ടൺ മാലിന്യം കൊണ്ട് നിർമ്മിച്ചത് ഒരു കിലോമീറ്റർ റോഡ്. ഇസ്‌ലാമാബാദിൽ നിർമ്മിച്ചിരിക്കുന്ന പ്ലാസ്റ്റിക് റോഡ് സാധാരണ റോഡിന്റെ ഇരട്ടി കാലം നീണ്ടുനിൽക്കും.

  (Photo: Twitter)

  (Photo: Twitter)

  • Share this:
   പാകിസ്ഥാനിൽ (Pakistan) പ്ലാസ്റ്റിക് മാലിന്യം (Plastic Waste) കൊണ്ട് നിർമ്മിച്ച ആദ്യ റോഡ് (Road) ഉദ്ഘാടനം ചെയ്തു. കൊക്കകോള പാകിസ്ഥാന്റെയും ക്യാപിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും നാഷണൽ ഇൻകുബേഷൻ സെന്ററിന്റെയും സഹകരണത്തോടെയാണ് രാജ്യത്ത് ഇത്തരത്തിലുള്ള ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് ആദ്യത്തെ റീകാർപെറ്റ് റോഡാണ് പാകിസ്ഥാനിൽ നിർമ്മിച്ചിരിക്കുന്നത്. ഇസ്ലാമാബാദിലെ അതാതുർക്ക് അവന്യൂവിന് സമീപം നിർമ്മിച്ച ഒരു കിലോമീറ്റർ പ്ലാസ്റ്റിക് റോഡ് ഏകദേശം 10 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗം ചെയ്താണ് നി‍ർമ്മിച്ചിരിക്കുന്നത്. ’വേൾഡ് വിത്ത്ഔട്ട് പ്ലാസ്റ്റിക്’ പദ്ധതിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് റോഡ് റീകാർപറ്റ് ചെയ്തത്. റോഡ് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ഉദ്ഘാടനം ചെയ്തതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

   “സാധാരണക്കാർക്ക് ഗുണകരമാകുന്ന പരിഹാര മാർഗങ്ങൾ കണ്ടെത്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഞങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റോഡ് അതിന്റെ ഭാഗമാണെന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം ഇത് നിരവധി പേർക്ക് ജോലി നൽകുന്നു, സർക്കാരിന്റെ റോഡ് അറ്റകുറ്റപ്പണികളുടെ ചെലവ് ലാഭിക്കുന്നു, എല്ലാറ്റിനുമുപരിയായി പരിസ്ഥിതിയെ സംരക്ഷിക്കുന്നു” കൊക്കകോള പാകിസ്ഥാൻ വിപി ഫഹദ് അഷ്‌റഫ് പറഞ്ഞു.

   ഗവൺമെന്റിന്റെ കണക്കനുസരിച്ച്, പാക്കിസ്ഥാനിൽ പ്രതിദിനം 87,000 ടൺ ഖരമാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ രാജ്യം പ്രതിവർഷം ഏകദേശം 55 ബില്യൺ പ്ലാസ്റ്റിക് ബാഗുകൾ ഉത്പാദിപ്പിക്കുന്നു. ഈ മാലിന്യങ്ങളെല്ലാം വന്ന് അടിയുന്നത് അഴുക്കുചാലുകളിലാണ്. റോഡുകൾ പുനർനിർമിക്കുന്നതിനായി കൊക്കകോള പാകിസ്ഥാൻ, ക്യാപിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റിയുമായും ടെക്‌നോളജി ഹബ്ബായ ടീംഅപ്പുമായാണ് സഹകരിച്ചത്. 21 മില്യൺ പാകിസ്ഥാൻ രൂപയാണ് ഈ പദ്ധതിയുടെ ആകെ ചെലവ്.

   ഇസ്‌ലാമാബാദിൽ നിർമ്മിച്ചിരിക്കുന്ന പ്ലാസ്റ്റിക് റോഡ് സാധാരണ റോഡിന്റെ ഇരട്ടി കാലം നീണ്ടുനിൽക്കും. കൂടാതെ പ്ലാസ്റ്റിക് മൂലമുണ്ടായേക്കാവുന്ന ഗുരുതരമായ ആശങ്കകൾക്കുള്ള പരിഹാരമായും പ്രവർത്തിക്കുന്നു.

   “ഈ പ്ലാസ്റ്റിക് റോഡ് പദ്ധതി നവീകരണത്തിന്റെ പുതിയ ഒരു ഭാവിക്കാണ് വഴിയൊരുക്കുന്നത്. രാജ്യത്തുടനീളം പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള സാധ്യതയിലേക്കാണ് ഇത് ഞങ്ങളെ നയിക്കുന്നത്”ക്യാപിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ അമർ അലി അഹമ്മദ് പറഞ്ഞതായി ഡെയ്‌ലി പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു.

   'വേൾഡ് വിത്തൗട്ട് വേസ്റ്റ്' എന്ന സംരംഭം കൊക്ക കോള 2018ലാണ് ആരംഭിച്ചത്. 2030 വരെ വിൽക്കുന്ന ഓരോ കുപ്പികളും ക്യാനുകളും ശേഖരിച്ച് റീസൈക്കിൾ ചെയ്യുമെന്നാണ് കമ്പനി പ്രതിജ്ഞയെടുത്തിരിക്കുന്നത്.

   പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ച് ഇന്ത്യയില്‍ ഇതുവരെ 703 കിലോമീറ്റര്‍ ദൂരം ദേശീയപാത നിര്‍മിച്ചതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയപാതയുടെ ടാറിങ്ങില്‍ പ്ലാസ്റ്റിക് മാലിന്യം കൃത്യമായും നിര്‍ബന്ധമായും ഉപയോഗിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നൽകിയിട്ടുണ്ട്.
   Published by:Sarath Mohanan
   First published: