നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കത്രികക്ക് മൂർച്ചയില്ലെങ്കിൽ പിന്നെ മന്ത്രി എങ്ങനെ ഉദ്ഘാടനം ചെയ്യും? റിബണ്‍ കടിച്ചു മുറിക്കുകയല്ലാതെ

  കത്രികക്ക് മൂർച്ചയില്ലെങ്കിൽ പിന്നെ മന്ത്രി എങ്ങനെ ഉദ്ഘാടനം ചെയ്യും? റിബണ്‍ കടിച്ചു മുറിക്കുകയല്ലാതെ

  ജയിൽ മന്ത്രിയും പഞ്ചാബ് സർക്കാറിന്റെ വക്താവുമായ ഫയ്യാസുൽ ഹസൻ ചൗഹാന്റെ രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

  Pakistan Minister Uses Teeth to Cut Ribbon in Hilarious Video

  Pakistan Minister Uses Teeth to Cut Ribbon in Hilarious Video

  • Share this:
   കത്രികയ്ക്ക് പകരം പല്ലു കൊണ്ട് റിബൺ കടിച്ച് മുടിച്ച് കടയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്ന പാകിസ്ഥാൻ മന്ത്രിയുടെ വീഡിയോയെ കുറിച്ചാണ് ഇപ്പോൾ സമുഹ മാധ്യമങ്ങളിലെ ചൂടൻ ചർച്ച. ജയിൽ മന്ത്രിയും പഞ്ചാബ് സർക്കാറിന്റെ വക്താവുമായ ഫയ്യാസുൽ ഹസൻ ചൗഹാന്റെ രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

   റാവൽപിണ്ഡി മണ്ഡലത്തിലാണ് സംഭവം അരങ്ങേറിയത്. ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കത്രിക ഉപയോഗിച്ച് പല തവണ റിബൺ മുറിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വരികയായിരുന്നു. ഒടുക്കം മന്ത്രി ക്ഷമ കെട്ട മന്ത്രി പല്ലുകൊണ്ട് കടിച്ച് മുറിക്കുന്ന രംഗങ്ങളാണ് വൈറൽ വീഡിയോയിൽ കാണിക്കുന്നത്. ചുറ്റുമുള്ളവർ പൊട്ടിച്ചിരിക്കുന്നതും കാണിക്കുന്നുണ്ട്.

   ചൗഹാൻ തന്നെ സംഭവത്തിന്റെ ദൃശ്യങ്ങൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. “വളരെ മോശവും മൂർച്ചയില്ലാത്തതുമായ കത്രിക” എന്നാണ് മന്ത്രി സംഭവത്തെ കുറിച്ച് പറഞ്ഞത്. “കടയെ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ കടക്കാരൻ ലോക റെക്കോർഡിട്ടു” എന്നും ചൗഹാൻ പരിഹാസ രൂപേണ പറഞ്ഞു.

   വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. ചില പ്രതികരണങ്ങൾ വായിക്കാം.

   ഈ വീഡിയോ കണ്ടിട്ട് നിങ്ങൾക്കെന്ത് തോന്നുന്നു?.   ;   മുൻപ് അരയില്‍ കൈകൊടുത്ത് നിരാശയും സമ്മര്‍ദ്ദവും കലര്‍ന്ന ഭാവത്തോടെ നില്‍ക്കുന്ന ഈ പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍ 2019 മുതല്‍ സോഷ്യല്‍ മീഡിയകളിൽ മീമുകളായി പ്രചരിച്ചിരുന്നു. ട്രോളുകളും മീമുകളും വൈറലായതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകനായ സരീം അക്തറും പ്രസിദ്ധനായി. ഈയടുത്ത് നിരാശനായിരിക്കുന്ന അദ്ദേഹത്തിന്റെ ആ ചിത്രത്തിന് കിട്ടിയ വമ്പിച്ച ജനപ്രീതി കാരണം ആ പടം ഒരു പാഠപുസ്തകത്തിന്റെ ഭാഗമായി മാറിയതോടെ ചിത്രം വീണ്ടും ചർച്ചയായിരുന്നു. ഒരു ഇംഗ്ലീഷ് വൊക്കാബുലറി ബുക്കിലാണ് പ്രശസ്തമായ പോസിലുള്ള സരീമിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

   പദാവലി പുസ്തകത്തില്‍ 'Glared' എന്ന് ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥമായ 'Stare angrily, reflect uncomfortably brilliant light' (ദേഷ്യത്തോടെ നോക്കുക, അസുഖകരമായ പ്രകാശം പ്രതിഫലിപ്പിക്കുക എന്ന് അര്‍ത്ഥം) എന്ന വാചകങ്ങള്‍ക്ക് ഒപ്പമുള്ള ഗ്രാഫിക്കല്‍ വിശദീകരണത്തിനാണ് സരീമിന്റെ വൈറല്‍ ചിത്രം നല്‍കിയിരിക്കുന്നത്. തന്റെ വൈറല്‍ മീം, ഒരു പദാവലി പാഠപുസ്തകത്തിന്റെ ഭാഗമായതിന്റെ സന്തോഷം ട്വീറ്ററിൽ സരീം തന്നെ പങ്കുവച്ചിട്ടുണ്ട്. 'വൗ, ഒരു ഇംഗ്ലീഷ് പദാവലി പുസ്തകത്തിന്റെ ഭാഗമായി' എന്നാണ് തന്റെ ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചിരിക്കുന്നത്. സരീമിന്റെ ട്വീറ്റിനോട് ഒട്ടേറെ ആളുകളാണ് പ്രതികരിച്ചിരിക്കുന്നത്.
   Published by:Rajesh V
   First published:
   )}