നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പാക് ടിവി ചാനലിൽ ഇന്ത്യയുടെ ത്രിവർണ പതാക എങ്ങനെ വന്നു? അന്വേഷണം തുടങ്ങി

  പാക് ടിവി ചാനലിൽ ഇന്ത്യയുടെ ത്രിവർണ പതാക എങ്ങനെ വന്നു? അന്വേഷണം തുടങ്ങി

  ടെലിവിഷൻ സ്ക്രീനിൽ പെട്ടെന്ന് ഒരു ത്രിവർണ്ണ പതാക പ്രത്യക്ഷപ്പെട്ടതായി തത്സമയം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ പറയുന്നു.

  india-pak

  india-pak

  • Last Updated :
  • Share this:
   പാക്കിസ്ഥാന്റെ ജനപ്രിയ ടിവി ചാനലായ ഡോൺ ന്യൂസ് സാങ്കേതികസംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു. ഞായറാഴ്ച ഡോൺ ന്യൂസ് ചാനലിൽ തത്സമയം ഇന്ത്യൻ പതാക പെട്ടെന്ന് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് ഏവരെയും അമ്പരപപിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യദിന സന്ദേശവും ഈ ത്രിവർണ്ണത്തിൽ എഴുതിയിട്ടുണ്ട്. ഈ സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

   ഇന്ത്യൻ ഹാക്കർമാരാണ് ഹാക്കിംഗിന് പിന്നിലെന്ന് സംശയിക്കുന്നതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ത്രിവർണ പതാക പ്രത്യക്ഷപ്പെട്ട എപ്പിസോഡിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡോൺ പ്രസ്താവനയിൽ വ്യക്തമാക്കി.

   ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 നാണ് ഡോൺ ന്യൂസ് ചാനലിൽ പ്രസ്താവന സംപ്രേഷണം ചെയ്തത്. ടെലിവിഷൻ സ്ക്രീനിൽ പെട്ടെന്ന് ഒരു ത്രിവർണ്ണ പതാക പ്രത്യക്ഷപ്പെട്ടതായി തത്സമയം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ പറയുന്നു. സ്വാതന്ത്ര്യദിനാശംസകൾ അതിൽ എഴുതിയിട്ടുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
   TRENDING:മൂന്നു വയസുകാരന്‍റെ മരണം; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു[NEWS]Covid 19 | തിരുവനന്തപുരത്തെ രോഗവ്യാപനം: കൂടുതൽ ആശുപത്രികൾ കോവിഡ് ആശുപത്രിയാക്കുന്നു[NEWS]Cristiano Ronaldo | റൊണാൾഡോ ചാരി ഇരിക്കുന്ന കാറിന്റെ വില അറിയാമോ?[PHOTOS]
   "ഇത് ഹാക്കർമാരുടെ ജോലിയാണ്, ഇതിന് മുമ്പും ഇന്ത്യൻ ഹാക്കർമാർ ചാനൽ സംവിധാനങ്ങളെ ആക്രമിച്ചിട്ടുണ്ട്. ഹാക്കിംഗ് കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ അവരുടെ സാങ്കേതിക വിദഗ്ധർ പ്രശ്നം പരിഹരിച്ച് പ്രക്ഷേപണം പുനഃരാരംഭിച്ചു. അതേസമയം, ഹാക്കിങ്ങിനെക്കുറിച്ച് ഉടൻ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മാനേജ്‌മെന്റ് ഉത്തരവിട്ടിട്ടുണ്ടെന്ന് ഡോൺ ന്യൂസ് ഉറുദുവിൽ ട്വീറ്റ് ചെയ്തു.
   First published: