• HOME
  • »
  • NEWS
  • »
  • buzz
  • »
  • PAKISTAN PM IMRAN KHAN SAYS INDIAS POPULATION IS 1 BILLION AND 300 CRORE KM

ഇന്ത്യയുടെ ജനസംഖ്യ '1 ബില്യണും 300 കോടിയു'മെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; സോഷ്യൽ മീഡിയയിൽ ട്രോൾമഴ

പൊതു ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ലൈവ് വീഡിയോയ്ക്ക് ഇടയിലാണ് പാക് പ്രധാന മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.

പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍

പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍

  • Share this:
    ഇന്ത്യയിലെ ജനസംഖ്യ '1 ബില്യണും 300 കോടിയു'മെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ട്വിറ്റര്‍ വീഡിയോ. പൊതു ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ലൈവ് വീഡിയോയ്ക്ക് ഇടയിലാണ് പാക് പ്രധാന മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ ജനസംഖ്യ '1 ബില്യണും 300 കോടിയുമാണ്' എന്നദ്ദേഹം അബദ്ധത്തില്‍ പറയുകയായിരുന്നു. ലൈവ് വീഡിയോ ആയതിനാല്‍ പാക് പ്രധാന മന്ത്രിയുടെ പരാമര്‍ശം സമൂഹമാധ്യമം ഏറ്റുപിടിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഇമ്രാന്‍ ഖാനെ ട്രോള്‍ കൊണ്ട് പൊതിയുകയാണ് ആളുകള്‍.

    ലോകത്തിനെ ടെസ്റ്റ് ക്രിക്കറ്റുമായി സാമ്യപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് അദ്ദേഹം അബദ്ധവശാല്‍ ഇന്ത്യയുടെ ജനസംഖ്യയെ കുറിച്ച് പരാമര്‍ശം നടത്തിയത്. 40-50 ലക്ഷം വരുന്ന ജനസംഖ്യയെ ഇന്ത്യ പോലെ '1 ബില്യണും 300 കോടിയും ആളുകളുള്ള'' ഒരു രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്ന് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ പരാമര്‍ശിക്കുന്ന വീഡിയോ ആണ് ട്വിറ്ററില്‍ വൈറല്‍ ആയിരിക്കുന്നത്. ഒന്ന് ടെസ്റ്റ് ക്രിക്കറ്റും മറ്റേത് ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരവും എന്നതിനെ താരതമ്യപ്പെടുത്തി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇന്ത്യയുടെ ജനസംഖ്യയെ ഉദ്ദാഹരണമാക്കിയത്. ജൂണില്‍ നടന്ന ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നാലോ അഞ്ചോ മില്യണ്‍ മാത്രം ജനസംഖ്യ വരുന്ന ന്യൂസിലാന്റിന്റെ വിജയത്തെ പ്രശംസിച്ച പാക് പ്രധാന മന്ത്രി പിന്നീട് '1 ബില്യണും 300 കോടിയും'' ജനസംഖ്യ വരുന്ന ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചു എന്ന് പരാമര്‍ശിപ്പോഴാണ് വിവാദമായത്.





    2019ലെ സെന്‍സസ് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 136 കോടിയാണ്. ഇത് ആദ്യമായല്ല ഇത്തരത്തില്‍ വിചിത്രമായ വിവാദവുമായി ഖാന്‍ എത്തുന്നത്. 2019ല്‍, ഇറാന്‍ പ്രസിഡന്റായ ഹസ്സന്‍ റൂഹാനിയുമൊത്ത് ടെഹ്രാനില്‍ വച്ച് നടത്തിയ സംയുക്ത പ്രസ് കോണ്‍ഫറന്‍സില്‍ ''ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും'' അതിര്‍ത്തികളെ കുറിച്ച് സംസാരിക്കുന്നതിന് പകരം ''ജര്‍മ്മനിയും ജപ്പാനും'' എന്ന് അബദ്ധവശാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തെറ്റ് തിരുത്താതെ ഖാന്‍ ''ജര്‍മനിയുടെയും ജപ്പാന്റെയും അതിര്‍ത്തി'' ബന്ധത്തെ കുറിച്ച് വിശദമായി സംസാരിക്കുകയാണ് ചെയ്തത്.

    അന്ന് ഖാന്‍ പറഞ്ഞത് ''ജര്‍മ്മനിയും ജപ്പാനും തമ്മില്‍ എത്രത്തോളം വ്യാപാര ബന്ധങ്ങള്‍ ഉണ്ടാകുന്നുവോ, അത്രത്തോളം നിങ്ങള്‍ ശക്തരാകുകയാണ്. ജര്‍മ്മനിയും ജപ്പാനും രണ്ടാം ലോക മഹായുദ്ധ കാലത്ത് തങ്ങളുടെ ദശലക്ഷക്കണക്കിന് സാധാരണക്കാരെയാണ് കുരുതി കൊടുത്തത്. അതും ഈ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍. അതിനാല്‍ ജര്‍മ്മനിയുടെയും ജപ്പാന്റെയും അതിര്‍ത്തിയില്‍ സംയുക്തമായ വ്യവസായങ്ങള്‍ ഉണ്ടാകണം.'' അന്ന് ഖാന്‍ 'അതിര്‍ത്തി' എന്നും 'അതിര്‍ത്തി പ്രദേശമെന്നും' തന്റെ പ്രസംഗത്തിലാകെ വീണ്ടും വീണ്ടും പരാമര്‍ശിച്ച് കൊണ്ടേയിരുന്നു. അബദ്ധം എന്ന് കരുതുന്നതിന് അപ്പുറം ഖാന്‍ തന്റെ പരാമര്‍ശം ആവര്‍ത്തിക്കുകയായിരുന്നു.





    അന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പല രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ പുതിയതായി രൂപം കൊണ്ട 'അതിര്‍ത്തിയെ' കുറിച്ച് ചിന്തിച്ച് കുഴങ്ങുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ജര്‍മ്മനിയും ജപ്പാനും വളരെ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന രാഷ്ട്രങ്ങളാണ്. കൂടാതെ ജപ്പാന്‍ ഒരു ദ്വീപ് രാഷ്ട്രവും ആണ്. അതിനാല്‍ ഒരു രാജ്യവുമായി അതിര്‍ത്തി പങ്കിടുന്നില്ല. ഗൂഗിള്‍ മാപ്പ് പറയുന്നത് ജര്‍മ്മനിയില്‍ നിന്നും ജപ്പാനിലേക്ക് ഏറ്റവും വേഗത്തില്‍ എത്താന്‍ വിമാന മാര്‍ഗ്ഗമാണ് അനുയോജ്യമെന്നാണ്. അത് തന്നെ ഒരു ദിവസവും 22 മണിക്കൂറും സമയം എടുക്കും. മുന്‍ ക്രിക്കറ്റ് താരം കൂടിയാണ് പാകിസ്ഥാന്‍ പ്രധാന മന്ത്രിയായ ഇമ്രാന്‍ ഖാന്‍.
    Published by:Karthika M
    First published:
    )}