നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്വന്തം മരണം ടിക് ടോകിൽ പ്രഖ്യാപിച്ച് പാക് താരം; അന്ത്യാഞ്ജലി അർപ്പിക്കാൻ ആരാധകർ താരത്തിന്റെ വീട്ടിലേക്ക്, പിന്നാലെ അറിയിപ്പുമായി ഭാര്യ

  സ്വന്തം മരണം ടിക് ടോകിൽ പ്രഖ്യാപിച്ച് പാക് താരം; അന്ത്യാഞ്ജലി അർപ്പിക്കാൻ ആരാധകർ താരത്തിന്റെ വീട്ടിലേക്ക്, പിന്നാലെ അറിയിപ്പുമായി ഭാര്യ

  തൊട്ടുപിന്നാലെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തലയിൽ ബാൻഡേജോടു കൂടി ആദിൽ ഇരിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. എന്നാൽ, ക്ഷുഭിതരായ ആരാധകർ ഇതിനെതിരെ ശക്തമായി രംഗത്തെത്തി.

  ആദിൽ രാജ്പുത്

  ആദിൽ രാജ്പുത്

  • News18
  • Last Updated :
  • Share this:
   ഇസ്ലാമബാദ്: വീഡിയോ ഷെയറിങ് ആപ്പ് ആയ ടിക് - ടോക്കിലൂടെ താൻ മരിച്ചെന്ന വ്യാജവാർത്ത പ്രഖ്യാപിച്ച് പാകിസ്ഥാൻ ടിക് - ടോക് താരം ആദിൽ രാജ്പുത്. അതേസമയം, പബ്ലിസിറ്റി സ്റ്റണ്ട് ആണ് ആദിൽ നടത്തിയതെന്ന് ട്വിറ്റർ ഉപയോക്താക്കൾ ആരോപിച്ചു. ടിക് - ടോകിൽ ഏകദേശം 2.5 മില്യൺ ഫോളോവേഴ്സ് ആണ് ആദിലിനുള്ളത്. താരത്തിന്റെ മരണവാർത്ത അറിഞ്ഞ ചില ആരാധകർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വച്ചുപിടിക്കുകയും ചെയ്തു.

   ആദിൽ രാജ്പുതും അദ്ദേഹത്തിന്റെ ഭാര്യ ഫറ ആദിലും ചേർന്നാണ് ടിക്-ടോക് വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ഇത്തവണ ഫറ ആദിൽ തനിച്ചെത്തിയാണ് ടിക് - ടോക്കിൽ വീഡിയോ അപ് ലോഡ് ചെയ്തത്. 'ആദിൽ ഇനി നമുക്കൊപ്പമില്ല' എന്നാണ് ടിക് - ടോക് വീഡിയോയിലൂടെ ഭാര്യ ഫറ അറിയിച്ചത്. തനിക്കൊരു ഫോൺകോൾ ലഭിച്ചെന്നും ആദിലിന് അപകടം സംഭവിച്ചെന്നും അദ്ദേഹം മരിച്ചെന്നുമാണ് ഭാര്യ ടിക്- ടോക്കിലൂടെ അറിയിച്ചത്.   വീഡിയോ അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രാദേശികമായിട്ടുള്ള ഒരു മോസ്കിൽ ആദിലിന്റെ മരണവാർത്ത ആചാരപരമായി അനൗൺസ് ചെയ്യുകയും ചെയ്തു. വിവരം അറിഞ്ഞയുടൻ തന്നെ നിരവധി ആരാധകരാണ് താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആദിലിന്റെ വീട്ടിലേക്ക് പോയത്. എന്നാൽ, ഇതിനു പിന്നാലെയാണ് താരം ജീവനോടെയുണ്ടെന്നുള്ള വാർത്ത വന്നത്. സംഭവിച്ച 'തെറ്റിദ്ധാരണ' വ്യക്തമാക്കി ഫറ തന്നെ വീണ്ടുമൊരു വീഡിയോ അപ് ലോഡ് ചെയ്യുകയായിരുന്നു.

   You may also like:സ്വർണക്കടത്ത് കേസ്: മന്ത്രി കെ ടി ജലീലിനെ NIA ചോദ്യം ചെയ്യും [NEWS]സ്വന്തം മാനസികനിലയെ കുറിച്ചാണ് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടത്; കെ സുരേന്ദ്രനെ പിന്തുണച്ച് എംടി രമേശ് [NEWS] മൺസൂൺ പിൻവാങ്ങൽ വൈകിയേക്കും [NEWS]

   'ആദിക്ക് അള്ളാ മറ്റൊരു ജീവിതം കൂടി നൽകിയിരിക്കുന്നു. അദ്നൻ വീണ്ടും വിളിച്ചു. ആദിൽ തല കറങ്ങി വീണെന്നും അപ്പോൾ മരിച്ചെന്ന് വിചാരിക്കുകയായിരുന്നെന്നും ഫറ രണ്ടാമത് അപ് ലോഡ് ചെയ്ത വീഡിയോയിൽ പറഞ്ഞു. അതേസമയം, സംഭവം വാർത്തയാക്കിയ മാധ്യമങ്ങളെ കുറ്റപ്പെടുത്താനും ഫറ മറന്നില്ല.

   തൊട്ടുപിന്നാലെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തലയിൽ ബാൻഡേജോടു കൂടി ആദിൽ ഇരിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. എന്നാൽ, ക്ഷുഭിതരായ ആരാധകർ ഇതിനെതിരെ ശക്തമായി രംഗത്തെത്തി. പ്രശസ്തി നേടേണ്ടത് ഇങ്ങനെയല്ലെന്ന് അവർ പറഞ്ഞു. ഇത് ടിക് - ടോക് താരത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ കുറ്റപ്പെടുത്തിയത്. ബന്ധങ്ങളെ പ്രശസ്തിക്ക് വേണ്ടി ഉപയോഗിക്കരുതെന്നും ആരാധകർ ആവശ്യപ്പെട്ടു.
   Published by:Joys Joy
   First published:
   )}