പ്രിയതമയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യും? ഇതിനായി ഒരു തിയേറ്റർ മുഴുവൻ ബുക്ക് ചെയ്തിരിക്കുകയാണ് പാക് സിനിമാ താരം. പാകിസ്ഥാനിലെ പ്രമുഖ നടനായ മുനീബ് ഭട്ടാണ് (Muneeb Butt )ദുബായിലെ ഒരു തിയേറ്റർ മുഴുവൻ ഭാര്യയ്ക്കൊപ്പം സിനിമ കാണാനായി ബുക്ക് ചെയ്തത്. ആലിയ ഭട്ട് (Alia Bhatt)നായികയായ ഗംഗുഭായ് (Gangubai Kathiawadi)കാണാനാണ് മുനീബ് തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തത്.
ഭാര്യയ്ക്കൊപ്പം തിയേറ്ററിലെത്തി സിനിമ കാണുന്ന മുനീബിന്റെ വീഡിയോ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്.
ദുബായിൽ അവധിയാഘോഷിക്കാനാണ് മുനീബ് ഭട്ടും ഭാര്യ ഐമൻ ഖാനും മകൾ അമൽ മുനീബും എത്തിയത്. ഇതിനിടയിൽ ഗംഗുഭായ് കാണാൻ ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെ ദുബായിലെ ഒരു തിയേറ്റർ മുഴുവൻ ഭാര്യയ്ക്ക് വേണ്ടി മുനീബ് ബുക്ക് ചെയ്യുകയായിരുന്നു.
ഉറുദു സിനിമകളിലും ടെലിവിഷൻ പരിപാടികളിലേയും സജീവ സാന്നിധ്യമാണ് മുനീബ് ഭട്ട്. നിരവധി പാക് സിനിമകളിൽ അഭിനയിച്ച താരം ടെലിവിഷൻ ഷോകളിലൂടെ പാകിസ്ഥാനിലെ കുടുംബ പ്രേക്ഷകരുടേയും പ്രിയങ്കരനാണ്. ഭാര്യയ്ക്ക് വേണ്ടി തിയേറ്ററിലെ മുഴുവൻ ടിക്കറ്റും വാങ്ങിയ പ്രിയ താരത്തിന്റെ പ്രവർത്തി പാക് ആരാധകരേയും സന്തോഷിപ്പിച്ചിരിക്കുകയാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.