• HOME
  • »
  • NEWS
  • »
  • buzz
  • »
  • പാകിസ്ഥാനി വധുവിന് ദുബായിൽ സ്വർണക്കട്ടി കൊണ്ട് തുലാഭാരം; വൈറലായി വീഡിയോ

പാകിസ്ഥാനി വധുവിന് ദുബായിൽ സ്വർണക്കട്ടി കൊണ്ട് തുലാഭാരം; വൈറലായി വീഡിയോ

വധുവിന്റെ കുടുംബം സ്വർണ്ണ കട്ടികൾ ഒരു വശത്ത് അടുക്കുകയും യുവതി തുലാസിന്റെ മറുവശത്ത് ഇരിക്കുന്നതും വീഡിയോയിൽ കാണാം.

  • Share this:

    ആർഭാടം കൊണ്ട് വിവാഹങ്ങൾ ശ്രദ്ധിക്കപ്പെടുന്നത് സാധാരണമാണ്. ഒട്ടുമിക്ക ദക്ഷിണേഷ്യൻ കുടുംബങ്ങളും വിവാഹങ്ങൾ ആർഭാടപൂർവം നടത്താറുണ്ട്. കൂടുതൽ പണം ചെലവഴിക്കുമ്പോൾ അത്തരം വിവാഹങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതും സാധാരണമാണ്. അടുത്തിടെ ദുബായിൽ പാകിസ്ഥാൻകാരിയായ വധുവിന് സ്വർണക്കട്ടികൾ കൊണ്ട് തുലാഭാരം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

    വിവാഹം ഒന്നേയുള്ളൂവെന്നും അതിനാൽ അത് അത്യാഢംബരമാക്കണമെന്നതും ലോകമെങ്ങുമുള്ള മനുഷ്യൻറെ ആഗ്രഹങ്ങളിലൊന്നാണ്. കുടുംബങ്ങൾ പാകിസ്ഥാനിൽ നിന്നാണെങ്കിലും വിവാഹ ആഘോഷം നടക്കുന്നത് ദുബായിലാണ്.

    വധുവാണ് ഈ ആഢംബര വിവാഹത്തിലെ പ്രധാന ആകർഷണ കേന്ദ്രം. വിവാഹ വസ്ത്രം മുതൽ ആഭരണങ്ങൾ വരെ എല്ലാവരുടെയും കണ്ണുകൾ അവളിലേക്കാണ് നീളുന്നത്. എന്നാൽ ഇവിടെ വധുവിന്റ ആഭരണമോ വസ്ത്രങ്ങളോ അല്ല വധുവിനെ തന്നെ സ്വർണംകൊണ്ട് തുലാഭാരം നടത്തി എന്നതാണ് പ്രത്യേകത.

    പാക്കിസ്ഥാനി വധുവിനെ ശരീരഭാരത്തിന് തുല്യമായ സ്വർണം കൊണ്ടാണ് തുലാഭാരം നടത്തിയത്. വധുവിന് 70 കിലോയോളം ഭാരമുണ്ടായിരുന്നു. വധുവിന്റെ കുടുംബം സ്വർണ്ണ കട്ടികൾ ഒരു വശത്ത് അടുക്കുകയും യുവതി തുലാസിന്റെ മറുവശത്ത് ഇരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ ഈ ആർഭാടത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി.

    യുഎഇ ആസ്ഥാനമായുള്ള പാകിസ്ഥാൻ വ്യവസായിയാണത്രെ വധുവിന്റെ അച്ഛൻ. 2008-ൽ പുറത്തിറങ്ങിയ ജോധ അക്ബർ എന്ന ഇന്ത്യൻ ചിരിത്ര സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു വിവാഹാഘോഷ ചടങ്ങുകൾ നടന്നത്. വിവാഹ ആഘോഷ ചടങ്ങുകളുടെ ഭാഗമായാണ് വധുവിനെ സ്വർണ്ണക്കട്ടികൾ കൊണ്ട് തുലാഭാരം നടത്തിയത്. വധുവിന്റെ ഭാരത്തിന് തുല്യമായ സ്വർണ്ണക്കട്ടികൾ മറുതട്ടിലേക്ക് എടുത്ത് വച്ചപ്പോൾ വധുവിരുന്ന തട്ട് പതുക്കെ പൊങ്ങി. ഈ കാഴ്ച കണ്ട് വിവാഹത്തിനെത്തിയവർ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

    Also read-അമ്മയേക്കാൾ പ്രായമുള്ളയാളെ ആദ്യനോട്ടത്തിലെ പ്രണയത്തിൽ യുവതി വിവാഹം ചെയ്തു; 24 വയസ് വ്യത്യാസമുള്ള ദമ്പതികളുടെ പ്രണയകഥ

    അതേസമയം, സ്വർണ്ണം യഥാർത്ഥ സ്വർണമല്ലെന്നും ചിലർ പറയുന്നു. വിവാഹാഘോഷ ചടങ്ങുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പലരും വിമർശനം ഉന്നയിച്ചത്. ഇതിനെകുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് ട്വിറ്ററിൽ ഉയരുന്നത്. പാകിസ്താനിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ പലരും ട്വീറ്റുകളിൽ പരാമർശിക്കുന്നുണ്ട്.

    പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഐഎംഎഫ് അടക്കമുള്ള സാമ്പത്തിക ഏജൻസികൾ കടുത്ത നിയന്ത്രണങ്ങളും നികുതിയും നടപ്പാക്കാൻ പാകിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തി വരികയാണ്.

    Published by:Sarika KP
    First published: