'തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാം'; പാക് കൊമേഡിയന്റെ വൈറൽ വീഡിയോയ്‌ക്ക് മറുപടിയുമായി തരൂർ
'തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാം'; പാക് കൊമേഡിയന്റെ വൈറൽ വീഡിയോയ്‌ക്ക് മറുപടിയുമായി തരൂർ
ഓക്‌സ്‌ഫോർഡ് ഡിക്‌ഷ്‌ണറി മിക്‌സിയിൽ അരച്ച് കുടിക്കുന്നതും ഡിക്‌ഷ്ണറിയിൽ നിന്ന് ചാർജ്ജ് ചെയ്യുന്നതും ഒക്കെയാണ് പാകിസ്ഥാൻ കൊമേഡിയനായ അക്‌ബറിൻ്റെ ടിപ്പുകൾ.
ഇംഗ്ലീഷ് ഭാഷയെക്കുറിച്ച് പറയുമ്പോൾ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ മുഖമാണ്. അദ്ദേഹം ഉപയോഗിക്കുന്ന ഇംഗ്ലീഷ് എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകാറുമുണ്ട്. നമ്മിൽ പലരും അദ്ദേഹം ഉപയോഗിക്കുന്ന ഇംഗ്ലീഷിൻ്റെ അർത്ഥം തേടി പോകാറുമുണ്ട്.
സോഷ്യൽ മീഡിയയിൽ ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും ശശി തരൂരിൻ്റെ ഇംഗ്ലീഷ് ചർച്ചാ വിഷയം ആകുമ്പോൾ, അദ്ദേഹത്തിൻ്റെ ഇംഗ്ലീഷ് എങ്ങനെ എളുപ്പത്തിൽ പഠിക്കാം എന്ന് വീഡിയോയിലൂടെ പറഞ്ഞുതരികയാണ് അക്‌ബർ ചൗധരി. ഓക്‌സ്‌ഫോർഡ് ഡിക്‌ഷ്‌ണറി മിക്‌സിയിൽ അരച്ച് കുടിക്കുന്നതും ഡിക്‌ഷ്ണറിയിൽ നിന്ന് ചാർജ്ജ് ചെയ്യുന്നതും ഒക്കെയാണ് പാകിസ്ഥാൻ കൊമേഡിയനായ അക്‌ബറിൻ്റെ ടിപ്പുകൾ.
വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നിരവധി കമൻ്റുകളും ഷെയറുകളുമാണ് ഈ വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ശശി തരൂരിൻ്റെ ഓഡിയോയ്‌ക്ക് ലിപ്-സിങ്ക് ചെയ്ത് സംസാരിക്കാനും അക്‌ബർ മറന്നില്ല. എന്നാൽ അതിലുപരി ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് അക്‌ബർ ചൗധരിയുടെ വീഡിയോയ്‌ക്ക് ശശി തരൂർ നൽകിയ മറുപടിയാണ്. അക്‌ബറിൻ്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്.
നീ പോ മോനെ ദിനേശാ, ദേ പോയി ദാ വന്നു; ഇതിന്റെ ഇംഗ്ലീഷ് അറിയാമോ? ശശി തരൂർ പറയുന്നത് കേൾക്കൂ
"അടുത്ത വീഡിയോ ഇമ്രാൻ ഖാനെക്കുറിച്ച്" എന്നാണ് പങ്കുവെച്ച വീഡിയോയ്‌ക്ക് ശശി തരൂർ നൽകിയ തലക്കെട്ട്. വളരെ രസകരമായ ഇമോജികളും അദ്ദേഹം തലക്കെട്ടിനൊപ്പം നൽകിയിട്ടുണ്ട്. കൂടാതെ നിരവധി കമൻ്റുകൾ ഇതിനോടകം തന്നെ വീഡിയോയ്‌ക്ക് ലഭിച്ചിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.