ഇന്റർഫേസ് /വാർത്ത /Buzz / 'Border' | അതിർത്തിയിൽ ജനിച്ച കുഞ്ഞിന് 'ബോർഡർ' എന്ന് പേര് നൽകി പാകിസ്ഥാൻ ദമ്പതികൾ

'Border' | അതിർത്തിയിൽ ജനിച്ച കുഞ്ഞിന് 'ബോർഡർ' എന്ന് പേര് നൽകി പാകിസ്ഥാൻ ദമ്പതികൾ

അട്ടാരി അതിര്‍ത്തിയില്‍ 97 പാകിസ്ഥാന്‍ പൗരന്മാര്‍ക്കൊപ്പം കുടുങ്ങിക്കിടക്കുകയാണ് ആ ദമ്പതികള്‍.

അട്ടാരി അതിര്‍ത്തിയില്‍ 97 പാകിസ്ഥാന്‍ പൗരന്മാര്‍ക്കൊപ്പം കുടുങ്ങിക്കിടക്കുകയാണ് ആ ദമ്പതികള്‍.

അട്ടാരി അതിര്‍ത്തിയില്‍ 97 പാകിസ്ഥാന്‍ പൗരന്മാര്‍ക്കൊപ്പം കുടുങ്ങിക്കിടക്കുകയാണ് ആ ദമ്പതികള്‍.

  • Share this:

പഞ്ചാബിലെ അമൃത്സറിലെ അട്ടാരിയിലുള്ള ഇന്ത്യ-പാക് അതിര്‍ത്തിയില്‍ (Attari Border) പാകിസ്ഥാന്‍ ദമ്പതികള്‍ക്ക് (Pakistan Couple) 2021 ഡിസംബര്‍ 2 ന് ഒരു കുഞ്ഞ് പിറന്നു. ആ പാകിസ്ഥാന്‍ ദമ്പതികള്‍ തങ്ങളുടെ നവജാത ശിശുവിന് വളരെ രസകരമായ ഒരു പേരാണ് നൽകിയത് - 'ബോര്‍ഡര്‍'.

അട്ടാരി അതിര്‍ത്തിയില്‍ 97 പാകിസ്ഥാന്‍ പൗരന്മാര്‍ക്കൊപ്പം കുടുങ്ങിക്കിടക്കുകയാണ് ആ ദമ്പതികള്‍. പാക് പഞ്ചാബ് പ്രവിശ്യയിലെ രജന്‍പൂര്‍ ജില്ലയില്‍ നിന്നുള്ള നിംബു ബായിയും ബലം റാമും അവിടെ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് 71 ദിവസമായി. ഗര്‍ഭിണിയായിരുന്ന നിംബു ബായിക്ക് ഡിസംബര്‍ 2 ന് പ്രസവവേദന അനുഭവപ്പെട്ടതോടെ അടുത്തുള്ള ഗ്രാമത്തില്‍ നിന്നുള്ള ചില സ്ത്രീകള്‍ അവരെ സഹായിക്കാന്‍ എത്തി. മറ്റ് സഹായങ്ങള്‍ ചെയ്യുന്നതിനൊപ്പം പ്രസവത്തിന് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും നാട്ടുകാര്‍ അവര്‍ക്കായി ഒരുക്കി. കുഞ്ഞ് ജനിച്ചപ്പോള്‍ ദമ്പതികള്‍ ബോര്‍ഡര്‍ എന്ന് പേരിടാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജനിച്ചതിനാലാണ് കുഞ്ഞിന് അങ്ങനെ പേരിടാന്‍ തീരുമാനിച്ചതെന്ന് മാതാപിതാക്കളായ നിംബു ബായിയും ബലം റാമും പറഞ്ഞു. ലോക്ക്ഡൗണിന് മുമ്പ് ബന്ധുക്കളെ കാണുന്നതിനും തീര്‍ത്ഥാടനത്തിനു വേണ്ടിയുമാണ് ദമ്പതികള്‍ ഇന്ത്യയിലെത്തിയത്. തങ്ങള്‍ക്കും മറ്റ് പാക് പൗരന്മാര്‍ക്കും ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതെന്ന് ബലം റാം അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരില്‍ 47 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അതിൽ ആറോളം കുട്ടികള്‍ ഇന്ത്യയില്‍ ജനിച്ചവരും ഒരു വയസ്സില്‍ താഴെ പ്രായമുള്ളവരുമാണ്. ബലം റാമിനെ കൂടാതെ, അതേ കൂടാരത്തില്‍ താമസിച്ചിരുന്ന മറ്റൊരു പാകിസ്ഥാന്‍ പൗരനായ ലഗ്യ റാം തന്റെ മകന് 'ഭാരത്' എന്നായിരുന്നു പേര് നല്‍കിയത്.

2020 ല്‍ ജോധ്പൂരിലായിരുന്നു ലഗ്യ റാമിന് മകന്‍ ജനിച്ചത്. ജോധ്പൂരിലെ തന്റെ സഹോദരനെ കാണാനാണ് ലഗ്യ എത്തിയത്, പക്ഷെ പിന്നീട് പാകിസ്ഥാനിലേക്ക് കടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിർത്തിയിൽ കുടുങ്ങിപ്പോയ മറ്റ് പാകിസ്ഥാനികളില്‍ മോഹന്‍, സുന്ദര്‍ ദാസ് എന്നിവരും ഉള്‍പ്പെടുന്നുണ്ട്. റഹീം യാര്‍ ഖാന്‍, രജന്‍പൂര്‍ തുടങ്ങിയ പാക്കിസ്ഥാനിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍.

പാകിസ്ഥാന്‍ അധികാരികള്‍ ഇവരെ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ അട്ടാരി അതിര്‍ത്തിയിലെ ടെന്റിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. ഈ കുടുംബങ്ങള്‍ അട്ടാരി ഇന്റര്‍നാഷണല്‍ ചെക്ക് പോസ്റ്റിന് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ഇവര്‍ക്കു മൂന്നുനേരം ഭക്ഷണവും മരുന്നും വസ്ത്രങ്ങളും പ്രദേശത്തെ നാട്ടുകാരാണ് നല്‍കിവരുന്നത്. ഇവരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിവരുകയാണ്.

മക്കള്‍ക്ക് വ്യത്യസ്തമായ പേരിടുന്നതിന് പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസമില്ല. പ്രമുഖ വ്യവസായി എലോണ്‍ മസ്‌കും അദ്ദേഹത്തിന്റെ പങ്കാളി ഗായിക ഗ്രിമ്‌സും തങ്ങളുടെ കുഞ്ഞിന് ഇട്ട പേര് X Æ A-12 എന്നായിരുന്നു. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സും പങ്കാളി മാല്‍നീയും തങ്ങളുടെ കുഞ്ഞിന് നല്‍കിയ പേര് 'ഇന്ത്യ' എന്നായിരുന്നു (മുഴുവന്‍ പേര് ഇന്ത്യ ജീനി റോഡ്‌സ്). ഇന്തോനേഷ്യയിലെ സൗത്ത് സുമാത്രയിലെ സാധാരണക്കാരായ ദമ്പതികള്‍- സുഹ്‌റോയും സുല്‍ഫഹ്മിയും തങ്ങളുടെ മൂത്ത കുട്ടിക്ക് നല്‍കിയ പേര് 'എ ബി സി ഡി ഇ എഫ് ജി എച്ച് ഐ ജെ കെ സുസു' എന്നായിരുന്നു.

First published:

Tags: Border, Couples, New born baby, Pakistan