• HOME
  • »
  • NEWS
  • »
  • buzz
  • »
  • വിവാഹദിവസം വരൻ ഇമ്രാൻ ഖാന്റെ റാലിയിൽ; വേ​ഗം വരൂ എന്ന് വധു; വീഡിയോ വൈറൽ

വിവാഹദിവസം വരൻ ഇമ്രാൻ ഖാന്റെ റാലിയിൽ; വേ​ഗം വരൂ എന്ന് വധു; വീഡിയോ വൈറൽ

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ഇമ്രാന്‍ ഖാന്റെ റാലിയില്‍ പങ്കെടുക്കുന്നതിനാണ് സ്വന്തം വിവാഹത്തെക്കാൾ ഈ യുവാവ് മുൻ​ഗണന കൊടുത്തത്. വിവാഹത്തിനായി വധു സിദ്ര നദീം ഒരുങ്ങിയെത്തിയപ്പോഴാണ് വരനെ കാണാതായെ വിവരം അറിയുന്നത്

Credits: YouTube

Credits: YouTube

  • Share this:
രാഷ്ട്രീയ പാര്‍ട്ടികളെയും (political party) നേതാക്കന്മാരെയും ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് പലരും. ഇതില്‍ ഭ്രാന്തമായ ആരാധന ഉള്ളവരുമുണ്ട്. അതിനൊരു ഉദാഹരണമാണ് അടുത്തിടെ പാകിസ്ഥാനില്‍ (Pakistan) നടന്നത്.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ഇമ്രാന്‍ ഖാന്റെ (Imaran Khan) റാലിയില്‍ പങ്കെടുക്കുന്നതിനാണ് സ്വന്തം വിവാഹത്തെക്കാൾ ഈ യുവാവ് മുൻ​ഗണന കൊടുത്തത്. വിവാഹത്തിനായി വധു സിദ്ര നദീം ഒരുങ്ങിയെത്തിയപ്പോഴാണ് വരനെ കാണാതായെ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വരന്‍ ഇജാസ് ഒരു റാലിയില്‍ പങ്കെടുക്കാന്‍ പോയെന്ന് അറിയുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

ഇരുവരും പ്രണയത്തിലാണെന്ന് സിദ്ര തന്നെയാണ് വെളിപ്പെടുത്തിയത്. ഇമ്രാന്‍ ഖാന്‍ നടത്തിയ ആസാദി മാര്‍ച്ചില്‍ പങ്കെടുക്കാനാണ് ഇജാസ് പോയത്. ലഹോര്‍ മുതല്‍ മുതല്‍ ഇസ്ലാമാബാദ് വരെ നീളുന്നതാണ് ഈ യാത്ര. താന്‍ ഇജാസിന് വേണ്ടി കാത്തിരിക്കാന്‍ തയ്യാറാണെന്ന് യുവതി വ്യക്തമാക്കി.

Also Read- TV Serial | സിനിമാ താരങ്ങളേക്കാൽ പ്രതിഫലമുള്ള സീരിയൽ നടീനടന്മാർ ഇവർ

വിവാഹ വസ്ത്രം അണിഞ്ഞ്‌ ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് യുവതിയ ഇക്കാര്യം പറഞ്ഞത്. ഇജാസ് പറയാതെ വിവാഹത്തിന്റെ അന്ന് പോയത് വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്. വിവാഹ വേദി, കാറ്ററിംഗ്, മറ്റ് സര്‍വീസുകള്‍ എന്നിവ മുന്‍കൂട്ടി ബുക്കി ചെയ്തതായിരുന്നു. അതിനെല്ലാം പണം നല്‍കിയിരുന്നുവെന്നും സിദ്ര പറയുന്നു. തന്റെ കാമുകനെ തിരിച്ചുതരണമെന്നും സിദ്ര ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു.

വിവാഹത്തിന് ശേഷം താനും ഇജാസിനെ റാലികളില്‍ അനുഗമിക്കുമെന്ന് സിദ്ര പറഞ്ഞു. യുവതിയുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈദരാബാദിലും സമാനമായ സംഭവം ഉണ്ടായത് വാര്‍ത്തയായിരുന്നു. വിവാഹ സല്‍ക്കാരത്തിനിടെ ആദ്യ ഭാര്യ അപ്രതീക്ഷിതമായി പോലീസുകാര്‍ക്കൊപ്പം കടന്ന് വന്നതിനെ തുടര്‍ന്ന് വരന്‍ വേദിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.ഏറെ നാള് മുമ്പ് ഒഡീഷയിലെ ബെര്‍ഹാംപൂരിലും സമാന സംഭവം ഉണ്ടായിരുന്നു. വിവാഹദിനത്തില്‍ വധുവിനെ മണ്ഡപത്തില്‍ ഉപേക്ഷിച്ച് വരന്‍ മുങ്ങുകയായിരുന്നു. വധു ഡിംപിള്‍ ഡാഷിനെ ഉപേക്ഷിച്ചാണ് വരന്‍ സുമീത് സാഹു മുങ്ങിയത്. ഇരുവരും നേരത്തെ നിയമപരമായി വിവാഹിതരായതായിരുന്നു.

വരന്‍ മുങ്ങിയതോടെ വധു വിവാഹവേഷത്തില്‍ തന്നെ വരന്റെ വീടിന് പുറത്ത് ധര്‍ണ നടത്തുകയും ചെയ്തു. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായിട്ട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

Also Read- Luxurious House | യുകെയിലെ 3.7 കോടി രൂപയുടെ ആഡംബരവീട് വെറും 277 രൂപയ്ക്ക് സ്വന്തമാക്കാം; പക്ഷേ ഒരു ട്വിസ്റ്റുണ്ട്!

പിന്നീട്, പരിമിതമായ അതിഥികളുടെ സാന്നിധ്യത്തില്‍ ആചാരപരമായ ഹിന്ദു ആചാരങ്ങളിലൂടെ വിവാഹം നടത്താന്‍ വരന്റെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനായി വധു എത്തിയെങ്കിലും വരനെയും കുടുംബത്തെയും കാണാനായില്ല. തുടര്‍ന്നാണ് വധു വരന്റെ വീടിന് മുന്നില്‍ ധര്‍ണ നടത്തിയത്.

ഡിംപിളിന്റെ അമ്മയും വരൻ സുമീതിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ദിവസങ്ങളോളം സുമീത് തന്റെ മകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും വിവാഹത്തിന് എത്തിയില്ലെന്നും അവർ പറഞ്ഞു.


Link:Published by:Rajesh V
First published: