നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സൈന്യത്തിനെതിരെ സംസാരിച്ച പ്രമുഖ പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകൻ ചാനലിൽ നിന്ന് പുറത്ത്

  സൈന്യത്തിനെതിരെ സംസാരിച്ച പ്രമുഖ പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകൻ ചാനലിൽ നിന്ന് പുറത്ത്

  മറ്റൊരു മാധ്യമ പ്രവർത്തകനെ ആക്രമിച്ചതിനെതിരെ പ്രതിഷേധിച്ച് നടത്തിയ പരിപാടിയിലാണ് ഹമീദ് മിർ രാജ്യത്തെ സൈന്യത്തിന് എതിരെ സംസാരിച്ചത്.

   ഹമീദ് മിർ [File: Cyril Belaud and Sajjad Tarakzai/AFP]

  ഹമീദ് മിർ [File: Cyril Belaud and Sajjad Tarakzai/AFP]

  • Share this:
   ഇസ്ലാമാബാദ്: സൈന്യത്തിനെതിരെ സംസാരിച്ചതിന് തൊട്ടുപിന്നാലെ പാകിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തകൻ ഹമീദ് മിറിനെ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനത്തിൽ നിന്ന് പുറത്താക്കി. മറ്റൊരു മാധ്യമ പ്രവർത്തകനെ ആക്രമിച്ചതിനെതിരെ പ്രതിഷേധിച്ച് നടത്തിയ പരിപാടിയിലാണ് ഹമീദ് മിർ രാജ്യത്തെ സൈന്യത്തിന് എതിരെ സംസാരിച്ചത്.

   ഇതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം മുതൽ ജിയോ ന്യൂസിൽ “ക്യാപിറ്റൽ ടോക്ക്” എന്ന പരിപാടി താൻ അവതരിപ്പിക്കില്ലെന്ന് മിർ അൽ ജസീറയോട് പറഞ്ഞു. താൻ ഷോ അവതരിപ്പിക്കേണ്ടെന്ന് ജിയോ മാനേജ്‌മെന്റ് വ്യക്തമാക്കിയതായി മിർ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം ചാനലിന് വളരെയധികം സമ്മർദ്ദമുണ്ടെന്ന് സ്ഥാപനം വ്യക്തമാക്കിയെങ്കിലും ഇത് ആരിൽ നിന്നാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് മിർ പറഞ്ഞു.

   Also Read സംസ്ഥാനത്ത് സ്വർണവില കൂടി, പവന് 36,880 രൂപ; ഇന്നത്തെ നിരക്കുകൾ അറിയാം

   മിറിനെ ഷോയിൽ നിന്ന് നീക്കം ചെയ്തതായി ജിയോ ന്യൂസിന്റെ മാനേജ്മെന്റ് അൽ ജസീറയോട് സ്ഥിരീകരിച്ചു. കടുത്ത സമ്മർദ്ദം ചെലുത്തിയാണ് ജിയോ ന്യൂസിൽ നിന്ന് മിറിനെ നീക്കം ചെയ്തതെന്ന് അടുത്ത വൃത്തങ്ങൾ അൽ ജസീറയോട് പറഞ്ഞു.

   കഴിഞ്ഞയാഴ്ച, സ്വതന്ത്ര പാകിസ്താൻ പത്രപ്രവർത്തകൻ ആസാദ് അലി ടൂർ, രാജ്യത്തെ സർക്കാരിനെയും സൈന്യത്തെയും വിമർശിച്ച് റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഇതിനെ തുടർന്ന് ഇസ്ലാമാബാദിലെ വീട്ടിലെത്തി അജ്ഞാതരായ മൂന്ന് പേർ ചേർത്ത് അദ്ദേഹത്തെ ആക്രമിച്ചു. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ നടന്ന ആക്രമണത്തിനെതിരായ പ്രതിഷേധ പ്രകടനത്തിൽ നടത്തിയ പ്രസംഗത്തിൽ പാകിസ്ഥാനിലെ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്തുമെന്ന് മിർ ഭീഷണിപ്പെടുത്തിയിരുന്നു. പാക്കിസ്ഥാൻ സൈന്യത്തിന്റെ പങ്കാളിത്തം സൂചിപ്പിക്കുന്ന നിരവധി പദങ്ങൾ അദ്ദേഹം ഉപയോഗിക്കുകയും പാകിസ്ഥാൻ ആർമി ചീഫ് ജനറൽ കമർ ജാവേദ് ബജ്‌വയുടെ പേര് പ്രസംഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

   ”ഞങ്ങളെ ആക്രമിക്കാൻ നിങ്ങൾ ഞങ്ങളുടെ വീടുകളിൽ അതിക്രമിച്ചു കടക്കുകയാണ്. നിങ്ങൾക്ക് ടാങ്കുകളും തോക്കുകളും ഉള്ളതിനാൽ ഞങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ പ്രവേശിക്കാൻ കഴിയില്ല. എന്നാൽ നിങ്ങളുടെ വീടിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങൾക്ക് പരസ്യമാക്കാൻ കഴിയുമെന്ന് ”മിർ പ്രതിഷേധ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇത് സൈന്യത്തിന് എതിരെയുള്ള ആരോപണമായിരുന്നു.

   ഡ്യൂട്ടിയിലില്ലാത്ത സമയത്ത് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ പോലുമുള്ള അനുവാദം മാധ്യമ പ്രവർത്തകർക്കില്ലെന്ന് പാക്കിസ്ഥാനിലെ റിപ്പോർട്ടേർസ് വിത്തൗട്ട് ബോർഡേഴ്സ് (ആർ‌എസ്‌എഫ്) പ്രതിനിധിയും മാധ്യമ അവകാശ ഗ്രൂപ്പായ ഫ്രീഡം നെറ്റ്‌വർക്കിന്റെ തലവനുമായ ഇക്ബാൽ ഖട്ടക് പറഞ്ഞു. ചില മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെ സ്വാധീനിക്കാൻ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ഖട്ടക് പറഞ്ഞു.

   സർക്കാരിനെയും സൈന്യത്തെയും വിമർശിക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരായാണ് ഭീഷണികൾ നിലനിൽക്കുന്നതെന്നും ഖട്ടക് പറഞ്ഞു.“സർക്കാർ നയങ്ങളെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർ സമ്മർദ്ദത്തിലാണ്,‘ എല്ലാം മികച്ചതാണ് ’എന്ന് പറയുന്നവർ സുരക്ഷിതരാണെന്നും“ അദ്ദേഹം പറഞ്ഞു

   ഐ‌എസ്‌ഐയുടെ ഇടപെടൽ രാജ്യത്തെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിലുള്ള (ഐ.എസ്.ഐ) ഒരാൾ അക്രമികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതായി ബുധനാഴ്ച ആക്രമിക്കപ്പെട്ട ടൂർ പോലീസിനോട് വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ സൈന്യം 74 വർഷത്തെ ചരിത്രത്തിന്റെ പകുതിയോളം നേരിട്ട് രാജ്യം ഭരിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സർക്കാരിന്റെ പല വശങ്ങളിലും ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണം തുടരുകയാണെന്ന് വിമർശകർ പറയുന്നു.
   Published by:Aneesh Anirudhan
   First published:
   )}