പ്രിയതമയ്ക്കായി അമ്പിളി മാമനെ വരെ വാങ്ങിക്കും; ഭാര്യയ്ക്ക് വേണ്ടി ചന്ദ്രനിൽ സ്ഥലം വാങ്ങിച്ച് പാക് യുവാവ്

സുശാന്ത് സിങ് രജ്പുത് ചന്ദ്രനിൽ സ്ഥലം വാങ്ങിച്ചിരുന്നതായി ഷൊഹൈബും കേട്ടിരുന്നു.

News18 Malayalam | news18-malayalam
Updated: September 24, 2020, 4:10 PM IST
പ്രിയതമയ്ക്കായി അമ്പിളി മാമനെ വരെ വാങ്ങിക്കും; ഭാര്യയ്ക്ക് വേണ്ടി ചന്ദ്രനിൽ സ്ഥലം വാങ്ങിച്ച് പാക് യുവാവ്
Credit: twitter)
  • Share this:
പ്രിയതമയ്ക്ക് വേണ്ടി അമ്പിളി മാമനെ വരെ വാങ്ങിക്കും എന്ന് ചുമ്മാ പറയുകയല്ല പാകിസ്ഥാനിലെ ഷൊഹൈബ് അഹമ്മദ്. ശരിക്കും ഭാര്യക്ക് വേണ്ടി ചന്ദ്രനിൽ സ്ഥലം വാങ്ങിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഷൊഹൈബ്.

പാകിസ്ഥാനിലെ റാവിൽപിണ്ടി സ്വദേശിയാണ് ഷൊഹൈബ്. വിവാഹ സമ്മാനമായി സാധാരണ എല്ലാവരും നൽകുന്നതൊക്കെ താനും ചെയ്താൽ അതിൽ ഒരു വെറൈറ്റി ഇല്ല. ഇതാണ് പുത്തൻ ആശയത്തിന് പിന്നിൽ.

ചന്ദ്രനിൽ ഒരു ഏക്കർ സ്ഥലമാണ് ഷൊഹൈബ് ഭാര്യയുടെ പേരിൽ വാങ്ങിയിരിക്കുന്നത്. ചന്ദ്രനിലെ സീ ഓഫ് വാപ്പർ എന്ന സ്ഥലത്താണ് സ്ഥലം. ഇന്റർനാഷണൽ ലൂണാർ ലാന്റ് രജിസ്ട്രി പ്രൊജക്ടിലാണ് 45 ഡോളർ നൽകി സ്ഥലം വാങ്ങിയത്.

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത് ചന്ദ്രനിൽ സ്ഥലം വാങ്ങിച്ചിരുന്നതായി ഷൊഹൈബും കേട്ടിരുന്നു. എന്നാൽ പിന്നെ താനും ഭാര്യയ്ക്ക് വേണ്ടി അതു തന്നെ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഷൊഹൈബ് പറയുന്നു. 2018 ലാണ് സുശാന്ത് ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കിയത്.

You may also like:'പ്ലീസ്, ഒന്ന് കല്യാണം കഴിക്കാമോ? സർക്കാർ നാലു ലക്ഷം രൂപ തരും'; ഇവിടെയല്ല അങ്ങ് ജപ്പാനിൽ

ഭാര്യയ്ക്ക് വേണ്ടി അമ്പിളി മാമനെ വാങ്ങിയെന്ന കാര്യം വിശ്വസിക്കാൻ സുഹൃത്തുക്കൾ തയ്യാറായിട്ടില്ലെന്ന് യുവാവ് പറയുന്നു. എന്നാൽ സ്ഥലം വാങ്ങിയതിന്റെ പേപ്പറുകൾ കൈവശമുണ്ട്, ഒന്ന് വിശ്വസിക്കൂ എന്നാണ് ദമ്പതികൾ പറയുന്നത്.

ഭർത്താവിൽ നിന്നും ലഭിച്ച വിവാഹ സമ്മാനത്തിൽ ഭാര്യ മെദിഹയും ഹാപ്പിയാണ്. ഇപ്പോൾ തന്റെ സുഹൃത്തുക്കളും ഭാര്യമാർക്ക് വേണ്ടി ചന്ദ്രനിൽ സ്ഥലം വാങ്ങിക്കാനുള്ള ആലോചനയിലാണെന്ന് മെദിഹി.

You may also like:Sexting | രാജ്യത്തെ 62 ശതമാനം സ്ത്രീകൾ സെക്സ്റ്റിംഗ് നടത്തുന്നതായി പഠനം

അതേസമയം, ഇതാദ്യമായല്ല, ചന്ദ്രനിൽ സ്ഥലം വാങ്ങിയെന്ന അവകാശവാദവുമായി ആളുകൾ എത്തുന്നത്. ഇന്ത്യയിൽ രാജീവ് ബഗ്ദി എന്നയാളും ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കിയതായി നേരത്തേ അവകാശവാദം ഉന്നയിച്ചിരുന്നു.

യഥാർത്ഥത്തിൽ എവിടെയോ കിടക്കുന്ന ചന്ദ്രനിൽ സ്വന്തമായി സ്ഥലം വാങ്ങിക്കാൻ ഭൂമിയിലുള്ള മനുഷ്യർക്ക് സാധിക്കുമോ? 1967 ലെ ഔട്ടർ സ്പേസ് ഉടമ്പടി പ്രകാരം ചന്ദ്രനിൽ സ്ഥലം വാങ്ങുന്നത് നിയമവിരുദ്ധമാണ്. ഇന്ത്യയടക്കം 109 രാജ്യങ്ങൾ ഒപ്പുവെച്ച കരാർ ആണിത്. സുശാന്ത് സിങ് രജ്പുത്ത് ചന്ദ്രനിൽ സ്ഥലം വാങ്ങിയെന്ന വാർത്ത വന്നപ്പോൾ അത് വിവാദമാകാനുള്ള കാരണവും ഈ ഉടമ്പടിയായിരുന്നു.

ഉടമ്പടി പ്രകാരം, പരമാധികാരം അവകാശപ്പെടുന്നതിലൂടെയോ ഉപയോഗത്തിലൂടെയോ തൊഴിലിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ ബഹിരാകാശത്തെ ദേശീയ വിഹിതത്തിന് വിധേയമല്ല. എന്നിട്ടും ആളുകൾ എങ്ങനെയാണ് ചന്ദ്രനിൽ സ്ഥലം വാങ്ങുന്നത്?
Published by: Naseeba TC
First published: September 24, 2020, 4:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading