പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പാകിസ്ഥാനിൽ നരേന്ദ്ര മോദിയെ അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുകയാണ് ഒരു പാകിസ്ഥാൻ യുവാവ്. പാകിസ്ഥാന്‍ യൂട്യൂബര്‍ സന അംജദ് പോസ്റ്റ് ചെയ്ത വീഡിയോയായിലാണ് യുവാവ് ഇക്കാര്യം പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
പാക്കിസ്ഥാനിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ സന അവിടുത്തെ നാട്ടുകാരനായ ഒരാളോട് ചോദിക്കുന്നതാണ് വീഡിയോ. ഈ വീഡിയോയിലാണ് ഒരു യുവാവ് നരേന്ദ്ര മോദിയെ തങ്ങൾക്ക് ലഭിക്കാൻ പ്രാർഥിക്കുന്നതായി പറയുന്നത്. നരേന്ദ്ര മോദി അധികാരത്തിലുണ്ടായിരുന്നെങ്കിൽ പാകിസ്ഥാന്റെ സാമ്പത്തിക നില മെച്ചമാകുമായിരുന്നെന്ന് പാക് യുവാവ് പറയുന്നു.
“Hamen Modi Mil Jaye bus, Na hamen Nawaz Sharif Chahiye, Na Imran, Na Benazir chahiye, General Musharraf bhi nahi chahiye”
Ek Pakistani ki Khwahish 😉 pic.twitter.com/Wbogbet2KF
— Meenakshi Joshi ( मीनाक्षी जोशी ) (@IMinakshiJoshi) February 23, 2023
പാകിസ്ഥാൻ ഇന്ത്യയിൽ നിന്ന് വിഭജിക്കപ്പെട്ടില്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായും. ഇന്ത്യക്കാർക്ക് ന്യായമായ നിരക്കിൽ തക്കാളിയും കോഴിയിറച്ചിയും ലഭിക്കുന്നു. മോദിയുടെ ഭരണത്തിന് കീഴിൽ ജീവിക്കാൻ ഞാൻ തയ്യാറാണ്, മോദി ഒരു മഹാനാണ്. അദ്ദേഹം ഒരു മോശം മനുഷ്യനല്ലെന്നും യുവാവ് പറയുന്നു.
‘മോദിയെ ഞങ്ങള്‍ക്ക് നൽകാനും അദ്ദേഹം ഞങ്ങളുടെ രാജ്യം ഭരിക്കാനും സർവ്വശക്തനോട് ഞാൻ പ്രാർത്ഥിക്കുന്നു’ വീഡിയോയിൽ യുവാവ് പറയുന്നു. ‘ഞങ്ങൾക്ക് മോദിയുണ്ടായിരുന്നെങ്കിൽ നവാസ് ഷെരീഫിനെയും ബേനസീറിനെയും ഇമ്രാനയും എന്തിന് ജനറൽ മുഷ്റഫിനെ പോലും ആവശ്യമില്ല’ അദ്ദേഹം പറയന്നു. വീഡിയോയിൽ യുവാവ് കരയുന്നതും കാണാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.