അതിഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍. ഇക്കാര്യം വീണ്ടും തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാകിസ്ഥാനിലെ ഒരു തെരുവില്‍ നിന്നും പഴങ്ങള്‍ വാങ്ങുന്ന വിദേശ പൗരനില്‍ നിന്നും പണം വാങ്ങാന്‍ മടിക്കുന്ന കച്ചവടക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുന്നത്.
This is Pakistan 🇵🇰♥️pic.twitter.com/OwHFPajWut
— Farid Khan (@_FaridKhan) February 21, 2023
പണം നല്കാന് തുനിഞ്ഞ വിദേശ പൗരനോട് സ്നേഹത്തോടെ വേണ്ടെന്ന് പറയുകയാണ് കച്ചവടക്കാരന്. ‘നിങ്ങള്‍ ഞങ്ങളുടെ അതിഥിയാണ്. അതുകൊണ്ടാണ് പണം വാങ്ങാത്തത്’, കാര്യം മനസ്സിലാകാതെ നിന്ന വിദേശ പൗരനോട് ചുറ്റും കൂടിയവരില്‍ ഒരാള്‍ കാര്യം പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
അതിനിടെ സമാന അനുഭവം തനിക്കും പാകിസ്ഥാനില്‍ വെച്ചുണ്ടായെന്ന് സംവിധായകന് വിനോദ് കാപ്രി പറഞ്ഞു. ‘സമാനമായ ഒരു അനുഭവം കറാച്ചിയില്‍ വെച്ചുണ്ടായി. ഷഹബാസ് എന്നായിരുന്നു ആ കച്ചവടക്കാരന്റെ പേര്. ഞാന്‍ ഇന്ത്യയില്‍ നിന്നാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എനിയ്ക്ക് ലസ്സി ഓര്‍ഡര്‍ ചെയ്തു. ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് പണം കൊടുത്തപ്പോള്‍ അദ്ദേഹം അത് വാങ്ങിയില്ല,’ എന്നായിരുന്നു വിനോദ് കാപ്രി പറഞ്ഞത്.
Also read- മൂൺലൈറ്റ്, സൺഷൈൻ, നവംബർത്ത്; വൈറലായി മേഘാലയയിലെ സ്ഥാനാർത്ഥികളുടെ പേരുകൾ
അതേസമയം ഈ സംഭവത്തെ വിമര്‍ശിച്ചും ചിലര്‍ കമന്റിട്ടിരുന്നു. ‘വെള്ളക്കാരെ ദൈവത്തെപ്പോലെ കാണുന്ന രീതി ഇന്ത്യാക്കാരും പാകിസ്ഥാനികളും നിര്‍ത്തണം. അവര്‍ സമ്പന്നരാണ്. കൊള്ളയടിക്കണമെന്ന് പറയുന്നില്ല. എന്നാല്‍ അര്‍ഹമായ പണം വാങ്ങണമായിരുന്നു. ഈ സഹാനുഭൂതി വെള്ളക്കാര്‍ എഷ്യയില്‍ നിന്നുള്ള ജനങ്ങളോടൊ കറുത്ത വംശജരോട് കാണിക്കുന്നില്ല,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.