• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പാകിസ്ഥാന്‍ ഗായികയുടെ ഹൃദയം കവര്‍ന്ന് അഡാറ് ലൗ

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ചിത്രത്തിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും പേരെടുത്ത് പറഞ്ഞു തന്നെ അഭിനന്ദിക്കുന്നുമുണ്ട് അവര്‍.

news18
Updated: April 2, 2018, 9:16 PM IST
പാകിസ്ഥാന്‍ ഗായികയുടെ ഹൃദയം കവര്‍ന്ന് അഡാറ് ലൗ
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ചിത്രത്തിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും പേരെടുത്ത് പറഞ്ഞു തന്നെ അഭിനന്ദിക്കുന്നുമുണ്ട് അവര്‍.
news18
Updated: April 2, 2018, 9:16 PM IST
അഡാറ് ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും ഗാനരംഗവും ഉയര്‍ത്തിയ അലയൊലികള്‍ കെട്ടടങ്ങുന്നില്ല. ഏറ്റവും ഒടുവിലായി പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് പാകിസ്ഥാനി ഗായിക നസിയ അമീന്‍ മുഹമ്മദ് ആണ്. ഇന്ന് കേട്ട ഒരു ഗാനം തന്റെ ഹൃദയം കീഴടക്കിയെന്ന് പറഞ്ഞ നസിയ മാണിക്യ മലരായ പൂവി എന്ന ഗാനം പാടുന്നുമുണ്ട്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ചിത്രത്തിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും പേരെടുത്ത് പറഞ്ഞു തന്നെ അഭിനന്ദിക്കുന്നുമുണ്ട് അവര്‍.



ഇത്രയും നല്ലൊരു ഗാനത്തിന് പുതുജീവന്‍ നല്‍കിയ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും അത് മനോഹരമായി ആലപിച്ച ശ്രീനിവാസനും അഡാറ് ലൗ ഒരുക്കിയ സംവിധായന്‍ ഒമര്‍ ലുലുവിനും നന്ദി അറിയിച്ചു കൊണ്ടാണ് നസിയയുടെ വീഡിയോ തുടങ്ങുന്നത്. പാട്ടില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യരെയും റോഷന്‍ അബ്ദുള്‍ റൗഫിനെയും എങ്ങനെ മറക്കാനാകും എന്നും ചോദിക്കുന്ന അവര്‍ അഡാറ് ലൗ എന്ന ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നതായും അറിയിച്ചു.
First published: February 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍