പാമ്പുകൾക്കൊപ്പം ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭീഷണിപ്പെടുത്തിയതിൽ കുപ്രസിദ്ധി നേടിയ പാകിസ്ഥാൻ പോപ്പ് ഗായിക റാബി പിർസാദ വീണ്ടും. ഇത്തവണ ശരീരത്തിൽ സ്ഫോടക വസ്തു ഉൾപ്പെടുന്ന ബെൽറ്റ് ചുറ്റിയാണ് ഭീഷണി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് റാബി പിർസാദ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ഭീഷണിയുമായി എത്തുന്നത്.
പ്രധാനമന്ത്രി മോദിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്ന തരത്തിലുള്ള ഭീഷണിയുമായാണ് റാബി പിസാർദ വീണ്ടും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്വീറ്റിലൂടെയാണ് പുതിയ ഫോട്ടോ അവർ പുറത്തുവിട്ടത്.
ഏതായാലും ഇതിനോടകം രൂക്ഷമായ വിമർശനമാണ് ഇന്ത്യക്കാരിൽനിന്ന് റാബി പിസാർദ നേരിടുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.