നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഒരിടത്തും എത്താത്ത' ബോട്ട് തുഴഞ്ഞ് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി, ട്രോള്‍മഴയുമായി സാമൂഹ്യമാധ്യമങ്ങള്‍

  'ഒരിടത്തും എത്താത്ത' ബോട്ട് തുഴഞ്ഞ് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി, ട്രോള്‍മഴയുമായി സാമൂഹ്യമാധ്യമങ്ങള്‍

  ശനിയാഴ്ച ഒരു തടാകത്തില്‍ അഹമ്മദ് ഒരു ബോട്ട് തുഴയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

  'ഒരിടത്തും എത്താത്ത' ബോട്ട് തുഴഞ്ഞ് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി, ട്രോള്‍മഴയുമായി സാമൂഹ്യമാധ്യമങ്ങള്‍

  'ഒരിടത്തും എത്താത്ത' ബോട്ട് തുഴഞ്ഞ് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി, ട്രോള്‍മഴയുമായി സാമൂഹ്യമാധ്യമങ്ങള്‍

  • Share this:
   പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹ്‌മദിന് ഇപ്പോള്‍ കഷ്ടകാലമാണ്. അദ്ദേഹത്തിന് വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയുന്നേയില്ല. പാകിസ്ഥാനിലെ അഫ്ഗാന്‍ സ്ഥാനപതിയുടെ മകളെ തട്ടിക്കൊണ്ടുപോയി പിന്നീട് വിട്ടയച്ച സംഭവം ഷെയ്ഖ് റഷീദ് അഹമ്മദ് ആദ്യം നിഷേധിക്കുകയായിരുന്നു ചെയ്തത്. പിന്നീട് സംഭവത്തെക്കുറിച്ചുള്ള പെണ്‍കുട്ടിയുടെ വിവരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതുകാരണം വലിയ നാണക്കേടാണ് അദ്ദേഹത്തിനുണ്ടായത്.

   എന്നാല്‍ ഒരു ഫാം ഹൗസില്‍ ബോട്ട് തുഴയുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ അഹ്‌മദ് വീണ്ടും പാകിസ്ഥാനില്‍ പരിഹാസ വിഷയമായി മാറിയിരിക്കുകയാണ്. വളരെ ഗൗരവത്തോടെ അഹ്‌മദ് പോസ്റ്റ് ചെയ്ത ബോട്ട് തുഴയുന്ന വീഡിയോ ഉടനെ തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ആഘോഷമാക്കി മാറ്റുകയും ചെയ്തു. ഒട്ടേറെ 'മീമു'കളാണ് അതേക്കുറിച്ച് പരിഹാസപൂര്‍വം പോസ്റ്റ് ചെയ്യപ്പെട്ടത്.

   ശനിയാഴ്ച ഒരു തടാകത്തില്‍ അഹമ്മദ് ഒരു ബോട്ട് തുഴയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ''ഈദിന്റെ രണ്ടാം ദിവസം: ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ഫ്രീഡം ഹൗസില്‍ ബോട്ട് തുഴയുന്നു'' എന്ന അടിക്കുറിപ്പോടു കൂടിയാണ് അദ്ദേഹം ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

   താമസിയാതെ, പാകിസ്ഥാന്‍ പൗരന്മാര്‍ ഈ വീഡിയോ ശ്രദ്ധിക്കുകയും അദ്ദേഹത്തെ പരിഹാസ കഥാപാത്രമാക്കി മാറ്റുകയും ചെയ്തു. വീഡിയോയിലെ ഭൂരിഭാഗം സമയവും, ബോട്ട് നീങ്ങുന്നതായി തോന്നുന്നേയില്ല, മാത്രമല്ല അത് വട്ടത്തില്‍ ചുറ്റിക്കറങ്ങുകയാണ് ചെയ്യുന്നത്. മന്ത്രി അഹ്‌മദ് ഇരുഭാഗത്തും തുഴയുന്നതിനുപകരം ഒരു വശത്ത് മാത്രമാണ് പങ്കായം ഉപയോഗിച്ച് തുഴയുന്നത്. അതിന്റെ ഫലമായി ബോട്ട് മുന്നോട്ടു പോകാതെ വട്ടം കറങ്ങുകയാണ് ചെയ്യുന്നത്.   ഒരു പാകിസ്ഥാന്‍ മന്ത്രിയുടെ പ്രവര്‍ത്തികള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ജൂണ്‍ മാസം നടന്ന ഒരു അഭിമുഖത്തിനിടെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് ഇതുപോലെ 'വെള്ളി വീണ' ഒരു സന്ദര്‍ഭം ഉണ്ടായിരുന്നു. 50 മിനിറ്റ് നീണ്ട അഭിമുഖത്തില്‍ ഖുറേഷി താലിബാനെ ന്യായീകരിച്ച് സംസാരിക്കുകയുണ്ടായി. സംഘം സമാധാനത്തിന് തയ്യാറാണെന്നും ''അവര്‍ക്ക് ഒട്ടേറെ കഷ്ടപ്പാടുകള്‍' സഹിക്കേണ്ടി വന്നു എന്നും അദ്ദേഹം പറഞ്ഞു. ''താലിബാന്‍ കാരണമാണ് അക്രമം ഉയര്‍ന്നതെന്ന ധാരണ നിങ്ങള്‍ സൃഷ്ടിച്ചാല്‍ അത് ഒരുപക്ഷേ ഒരു അതിശയോക്തി ആയിരിക്കും,'' പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി വിശദീകരിച്ചു.

   ഈ അഭിമുഖം വിവാദങ്ങള്‍ക്കിടയാക്കിയപ്പോള്‍, അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ ഇതിന് മറ്റൊരു കാരണം കണ്ടെത്തി. മന്ത്രി ഖുറേഷി തന്റെ ഉത്തരത്തിന് മുമ്പായി എടുക്കുന്ന 'നീണ്ട' ഇടവേളയാണ് അതിനുകാരണമായി ആള്‍ക്കാര്‍ കണ്ടെത്തിയത്. കുറച്ച് നിമിഷങ്ങള്‍, പ്രതികരിക്കുന്നതിനുപകരം, അദ്ദേഹം പറഞ്ഞുവന്ന വാചകത്തിന്റെ മധ്യഭാഗം ആയപ്പോള്‍ നിര്‍ത്തുകയും പിന്നീട് അത് വീണ്ടും ആവര്‍ത്തിക്കുകയും തുടര്‍ന്നുള്ള പ്രതികരണം നടത്തുന്നതിനു മുമ്പ് 9 സെക്കന്‍ഡ് നേരം അതേ രീതിയില്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഒരു പക്ഷേ അദ്ദേഹത്തിനു സംഭവിച്ച 'ബ്രെയിന്‍ ഫ്രീസ്' (മസ്തിഷ്‌ക സ്തംഭനം) ആയിരിക്കാമെന്നാണ് ചിലരുടെ അഭിപ്രായം.
   Published by:Jayashankar AV
   First published:
   )}