'തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ'; വൈറലായി 'പാലാരിവട്ടം പുട്ട്' പരസ്യം
തലശ്ശേരിയിലെ ഒരു റസ്റ്റോറന്റാണ് പാലാരിവട്ടം പുട്ടിന്റെ പരസ്യവുമായി രംഗത്തെത്തിയത്
news18
Updated: September 22, 2019, 2:03 PM IST
തലശ്ശേരിയിലെ ഒരു റസ്റ്റോറന്റാണ് പാലാരിവട്ടം പുട്ടിന്റെ പരസ്യവുമായി രംഗത്തെത്തിയത്
- News18
- Last Updated: September 22, 2019, 2:03 PM IST
കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷത്തിനുള്ളിൽ തന്നെ ബലക്ഷയം കാരണം പൊളിച്ചുപണിയാൻ വിധിക്കപ്പെട്ട പാലമാണ് പാലാരിവട്ടം. അഴിമതിയുടെ പ്രതീകമായി മാറിക്കഴിഞ്ഞ പാലം, കേരളത്തിന്റെ പഞ്ചവടിപ്പാലമാകുമോ എന്ന് ഹൈക്കോടതി പോലും ചോദിച്ചു. ആവശ്യമായ അളവിൽ സിമന്റും കമ്പിയും ചേർക്കാതെ നിർമിച്ച പാലം ഇതിനോടകം തന്നെ നിരവധി ട്രോളുകൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ പൊളിച്ച് പണിയാൻ തീരുമാനിച്ച പാലം ഇപ്പോൾ പരസ്യത്തിലും ഇടംനേടിയിരിക്കുകയാണ്. അതും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ പുട്ടിന് വേണ്ടി.
പാലാരിവട്ടം പുട്ട് എന്നാണ് പേര്. തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ എന്നതാണ് പുട്ടിന്റെ സവിശേഷതയെന്നാണ് നിർമാതാക്കളുടെ അവകാശവാദം. തലശ്ശേരിയിലെ ഒരു റസ്റ്റോറന്റാണ് പാലാരിവട്ടം പുട്ടിന്റെ നിർമാതാക്കള്‍. റസ്റ്റോറന്റ് പുറത്തിറക്കിയ പരസ്യ ചിത്രമാണ് ഇപ്പോള്‍ പലരുടേയും ഫേസ്ബുക്ക്, വാട്സാപ്പ് വാള്പ്പേപ്പറും പ്രൊഫൈല്‍ പിക്ചറും. നിരവധി സെലിബ്രിറ്റികളാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തലശ്ശേരിക്കാരനായ നടനും സംവിധായകനുമായ വിനീത് ശ്രീനീവാസനും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.
Also Read- നിഷ്കളങ്കത നിറഞ്ഞ മുഖവും പരമ്പരാഗത വേഷവും; കണ്ടാൽ പാവം തോന്നും; പക്ഷേ പൊലീസിനെ കുഴയ്ക്കുന്ന ആയുധ കച്ചവടത്തിലെ കണ്ണി
തൊട്ടാല്‍ പൊളിയുന്ന പുട്ടില്‍ പാലാരിവട്ടം പാലത്തിലെന്ന പോലെ ആവശ്യത്തിന് നിര്‍മ്മാണ വസ്തുകള്‍ ചേര്‍ക്കാതെയുള്ള അഴിമതി വല്ലതും നടക്കുമോയെന്നതടക്കമുള്ള കമന്റുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
പാലാരിവട്ടം പുട്ട് എന്നാണ് പേര്. തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ എന്നതാണ് പുട്ടിന്റെ സവിശേഷതയെന്നാണ് നിർമാതാക്കളുടെ അവകാശവാദം. തലശ്ശേരിയിലെ ഒരു റസ്റ്റോറന്റാണ് പാലാരിവട്ടം പുട്ടിന്റെ നിർമാതാക്കള്‍. റസ്റ്റോറന്റ് പുറത്തിറക്കിയ പരസ്യ ചിത്രമാണ് ഇപ്പോള്‍ പലരുടേയും ഫേസ്ബുക്ക്, വാട്സാപ്പ് വാള്പ്പേപ്പറും പ്രൊഫൈല്‍ പിക്ചറും.