നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പഴയ ബോയിങ് 707 വിമാനം കഫെയാക്കി പലസ്തീനിയൻ ഇരട്ടകൾ

  പഴയ ബോയിങ് 707 വിമാനം കഫെയാക്കി പലസ്തീനിയൻ ഇരട്ടകൾ

  വിമാനം അടുത്തുനിന്ന് കാണുക എന്ന സാധാരണ ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാനാണ് ഈ ഇരട്ടസഹോദരന്മാർ വിമാനം കഫെയാക്കി മാറ്റിയത്

  കഫെയുടെ ഉള്ളിലെ കാഴ്ച

  കഫെയുടെ ഉള്ളിലെ കാഴ്ച

  • Share this:
   പലസ്‌തീനിലെ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു പഴയ ബോയിങ് 707 വിമാനം കഫെയാക്കി മാറ്റിയിരിക്കുകയാണ് പലസ്തീനിയൻ ഇരട്ടസഹോദരന്മാർ. സ്വന്തമായി ഒരു വിമാനത്താവളമില്ലാത്ത ഈ പ്രദേശത്തെ ജനങ്ങൾക്ക് വിമാനത്തിലൊന്ന് കയറണമെങ്കിൽ അയൽരാജ്യമായ ജോർദ്ദാനിലെ വിമാനത്താവളത്തിലേക്ക് പോകണം. അങ്ങനെയിരിക്കെയാണ് വിമാനം അടുത്തുനിന്ന് കാണുക എന്ന സാധാരണ ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഈ ഇരട്ടസഹോദരന്മാർ വിമാനം കഫെയാക്കി മാറ്റിയത്.

   "പലസ്തീനിലെ ജനങ്ങളിൽ 90 ശതമാനവും ഇതുവരെ വിമാനത്തിൽ കയറിയിട്ടില്ല. ഞങ്ങളുടെ അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും മന്ത്രിമാരും മേയർമാരും മാത്രമേ വിമാനം ഉപയോഗിക്കാറുള്ളൂ. ഇപ്പോഴിതാ അവർക്ക് ഒരു വിമാനം അടുത്ത് നിന്ന് കാണാനുള്ള സാഹചര്യം ഉണ്ടായിരിക്കുകയാണ്", വിമാന കഫെയുടെ ഉടമകളിലൊരാളായ ഖമീസ് അൽ സൈറാഫി പറയുന്നു.

   ഏതാണ്ട് ഇരുപത്തിയഞ്ച് വർഷക്കാലം നീണ്ടുനിന്ന പ്രയത്നത്തിനൊടുവിലാണ് ഈ സഹോദരന്മാർ 'ദി പലസ്തീനിയൻ - ജോർദ്ദാനിയൻ എയർലൈൻ റെസ്റ്റോറന്റ് ആൻഡ് കോഫി ഷോപ്പ് അൽ സൈറാഫി' എന്ന് പേരിട്ട തങ്ങളുടെ കഫെ യാഥാർഥ്യമാക്കിയത്. അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മറ്റു ദമ്പതികളും ഉൾപ്പെടെ നിരവധി പേർ വിമാനത്തിന് താഴെയായി സജ്ജീകരിച്ചിരിക്കുന്ന കഫെയിൽ എത്തുന്നു. ഓരോ വ്യക്തിയ്ക്കും 1.5 ഡോളർ എന്ന നിരക്കിൽ ഇവിടെ വന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യവും ഉപഭോക്താക്കൾക്കായി കഫെ ഉടമകളായ സഹോദരങ്ങൾ ഒരുക്കിയിട്ടുണ്ട്.   നവീകരിച്ച ഈ വിമാനത്തിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് കണ്ടതോടെയാണ് ഈ കഫെ സന്ദർശിക്കാൻ തീരുമാനിച്ചതെന്ന് ഉപഭോക്താക്കളിൽ ചിലർ പറയുന്നു. "കുറേക്കാലമായി ഈ സ്ഥലം സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കഫെയാക്കി മാറ്റുന്നതിന് മുമ്പ് ഈ പ്രദേശം കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു", കഫെയിലെത്തിയ മജ്‌ദി ഖാലിദ് എന്ന ഉപഭോക്താവ് പറഞ്ഞു.

   ഈ ബോയിങ് വിമാനം കഴിഞ്ഞ കുറെ വർഷങ്ങളായി വടക്കൻ വെസ്റ്റ് ബാങ്കിലെ ഒരു പ്രധാന ഹൈവേയുടെ അരികിലായി കിടക്കുകയായിരുന്നു. 60 വയസുകാരായ സൈറാഫി സഹോദരന്മാർ 1990 മുതൽ തന്നെ ഈ വിമാനം ഒരു റെസ്റ്റോറന്റ് ആക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിരുന്നു.

   ഈ വിമാനത്തിന് പിന്നിലും രസകരമായ ഒരു ചരിത്രമുണ്ട്. 1961 മുതൽ 1993 വരെ ഇസ്രായേലി സർക്കാർ ഉപയോഗിച്ചിരുന്ന വിമാനമായിരുന്നു ഇത്. 1978ൽ അന്നത്തെ ഇസ്രായേലി പ്രധാനമന്ത്രി മെനാചെം ബിഗിൻ ഈജിപ്തുമായുള്ള ചരിത്രപ്രസിദ്ധമായ സമാധാന ഉടമ്പടി ഒപ്പുവെയ്ക്കാൻ അമേരിക്കയിലേക്ക് പറന്നത് ഈ വിമാനത്തിലായിരുന്നു എന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് മൂന്ന് ഇസ്രായേലി വ്യവസായികൾ ചേർന്ന് ഒരു റെസ്റ്റോറന്റ് നിർമിക്കാൻ പദ്ധതിയിട്ട് ഈ വിമാനം വാങ്ങിയെങ്കിലും പ്രാദേശിക അധികൃതരുമായുണ്ടായ വിയോജിപ്പുകൾ മൂലം ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
   Published by:user_57
   First published:
   )}