• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇവിടെ രക്ഷാപ്രവർത്തനം, അവിടെ ഡ്രൈവിങ് ടെസ്റ്റ്!


Updated: July 25, 2018, 5:56 PM IST
ഇവിടെ രക്ഷാപ്രവർത്തനം, അവിടെ ഡ്രൈവിങ് ടെസ്റ്റ്!

Updated: July 25, 2018, 5:56 PM IST
കോട്ടയം: പാമ്പാടിയിൽ അലക്ഷ്യമായി വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കവെ കെ.എസ്.ആർ.സി ബസ് തലകീഴായി മറിഞ്ഞ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അപകടം നടക്കുമ്പോൾ മോട്ടോർ വാഹനവകുപ്പിന്‍റെ വാഹനം നിർത്താതെ പോകുന്നതാണ് ആദ്യം പുറത്തുവന്ന സിസിടിവി ദൃശ്യത്തിലുള്ളത്. എന്നാൽ കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്‍റെ വാഹനത്തിലുണ്ടായിരുന്ന കോട്ടയം ജോയിന്‍റ് ആർ.ടി.ഒ ഹരികൃഷ്ണൻ വാഹനം മാറ്റിനിർത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് വ്യക്തമാണ്. ഇതോടെ ജോയിന്‍റ് ആർ.ടി.ഒയെ കുറ്റവിമുക്തനാക്കാൻ മൽസരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഒരുകൂട്ടർ. എന്നാൽ ഔദ്യോഗികമായ വീഴ്ച വരുത്തിയാണ് അദ്ദേഹം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത് എന്നാണ് സൂചന.



ചൊവ്വാഴ്ച പൊൻകുന്നത്ത് ഹെവി ലൈസൻസ് ടെസ്റ്റ് നടത്തേണ്ടിയിരുന്നത് കോട്ടയം ജോയിന്‍റ് ആർ.ടി.ഒ ആയിരുന്നു. കാഞ്ഞിരപ്പള്ളി ആർ.ടി.ഒയ്ക്ക് സിവിൽ പ്രൊമോഷൻ ലഭിച്ചുവന്നതിനാലാണ് കോട്ടയം ജോയിന്‍റ് ആർ.ടി.ഒയ്ക്ക് ടെസ്റ്റ് നടത്തേണ്ട ചുമതല ലഭിക്കുന്നത്. എന്നാൽ രാവിലെ പത്തു മണിമുതൽ വൈകിട്ട് 5.30 വരെ നടന്ന ഹെവി ലൈസൻസ് ടെസ്റ്റിൽ മുഴുവൻ സമയവും ജോയിന്‍റ് ആർ.ടി.ഒ സ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഉച്ചയ്ക്ക് ശേഷം 3.30നാണ് പാമ്പാടി പന്ത്രണ്ടാം മൈലിൽ അപകടമുണ്ടാകുന്നത്. ഈ സമയം ഇതുവഴി വന്ന ജോയിന്‍റ് ആർ.ടി.ഒ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനായി സംഭവസ്ഥലത്തേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹെവി ലൈസൻസ് ടെസ്റ്റിൽ പങ്കെടുത്തില്ല എന്നതിന് വ്യക്തമായ തെളിവായി ഈ ദൃശ്യം മാറിയിരിക്കുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള പൊൻകുന്നത്തുള്ള ഓഫീസിലേക്ക് എത്താൻ കുറഞ്ഞത് അര മണിക്കൂർ വേണമെന്ന് ഇരിക്കെ രാവിലെ മുതൽ നടന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അവസാനിക്കുന്ന സമയത്ത് മാത്രമാണ് ജോയിന്‍റ് ആർ.ടി.ഒ പങ്കെടുത്തതെന്ന് വ്യക്തം. ഇതോടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തില്ലെന്ന ആരോപണം മറികടക്കാനായെങ്കിലും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് എങ്ങനെ മേൽനോട്ടം വഹിച്ചുവെന്ന ചോദ്യം ഉയരുന്നു.

ആദ്യം പുറത്തുവന്ന വീഡിയോ



ഇതിനിടെ പൊൻകുന്നത്ത് നടന്ന ഹെവി ലൈസൻസ് ടെസ്റ്റിൽ 65 പേർ പങ്കെടുക്കുകയും 33 പേർ പാസാകുകയും ചെയ്തു. മാനദണ്ഡങ്ങൾ മറികടന്ന് ഹെവി ലൈസൻസ് നൽകിയതിന്  കാഞ്ഞിരപ്പള്ളി ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർ നേരത്തെ നടപടി നേരിട്ടിരുന്നു. മേൽനോട്ടം വഹിക്കാതെ ലൈസൻസ് അനുവദിച്ചുവെന്ന സമാനമായ ആരോപണത്തെ തുടർന്ന് ഇതേ ജോയിന്‍റ് ആർ.ടി.ഒയ്ക്കെതിരെ മുമ്പ് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. കേസ് എങ്ങുമെത്താതെ തേഞ്ഞുമാഞ്ഞു പോയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസത്തെ സംഭവം കൂടുതൽ ശ്രദ്ധേയമാകുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം റോഡപകടങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയതോടെ വളരെ അലക്ഷ്യമായാണ് ലൈസൻസ് അനുവദിക്കുന്നത് എന്ന് ഈ സംഭവം അടിവരയിടുന്നു. പണം വാങ്ങി ലൈസൻസ് അനുവദിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. അഴിമതി മൂടിവെക്കാൻ ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും ഇത്തരത്തിൽ അജ്ഞാതമായി പുറത്തു വരുന്ന തെളിവുകൾ ദൃശ്യമായി പുറത്തുവരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
First published: July 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626