• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലൈവിനിടയിൽ ചുംബനം,റിയാലിറ്റി ഷോ ജഡ്ജ് വിവാദത്തിൽ


Updated: April 2, 2018, 9:10 PM IST
ലൈവിനിടയിൽ ചുംബനം,റിയാലിറ്റി ഷോ ജഡ്ജ് വിവാദത്തിൽ

Updated: April 2, 2018, 9:10 PM IST
ഹിന്ദി റിയാലിറ്റി ഷോയായ വോയിസ് ഇന്ത്യ കിഡ്സിന്റെ സെറ്റിൽവച്ച് മൽസരാർത്ഥിയായ പെൺകുട്ടിയെ ചുംബിച്ചതിന് ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ പപ്പോണിനെതിരെ പരാതി.

കഴിഞ്ഞ ദിവസം, റിയാലിറ്റി ഷോയുടെ സെറ്റിൽ നടന്ന ഹോളി ആഘോഷത്തിനിടെയാണ്  ഷോയിലെ ജഡ്ജിമാരിൽ ഒരാളായ  പപ്പോൺ,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽക്കാരമായി ചുംബിച്ചത്.ഗായകൻ, തന്റെ ഫേസ്ബുക്ക് പേജിൽ ആഘോഷത്തിന്റെ ലൈവ് വീഡിയോ  പങ്കുവച്ചിരുന്നു.

ആഘോഷങ്ങൾക്കിടെ ഷോയിലെ മൽസരാർത്ഥിയായ പെൺകുട്ടിയുടെ മുഖത്ത് പപ്പോൺ ചായം പൂശുകയും അതിനുശേഷം ചുംബിക്കുകയുമായിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

സുപ്രീം കോടതിയിലെ അഭിഭാഷകയായ റുണ ഭുയാൻ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് പപ്പോണിനെതിരെ ദേശീയ ബാലവകാശ കമ്മിഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ ബാലാവകാശ കമ്മീഷനും പോക്‌സോ നിയമപ്രകാരം പൊലീസും പപ്പോണിനെതിരെ കേസ് എടുത്തിട്ടുണ്ട്.

പപ്പോണിന്റെ പ്രവൃത്തി കണ്ട് താൻ അതിശയപ്പെട്ടു പോയെന്ന് റുണ ഭുയാൻ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഇത്തരം റിയാലിറ്റി ഷോകളിൽ പങ്കെടുക്കുമ്പോൾ അവരുടെ സുരക്ഷയെക്കുറിച്ച് ഞാൻ ആശങ്കപ്പെടുന്നുണ്ട്. റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
Loading...
 
First published: February 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍