നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Parag Agrawal | ട്വിറ്ററിൽ പുതിയ സിഇഒ പരാഗ് അഗർവാളിന് ഇന്ത്യക്കാരുടെ അഭ്യർത്ഥനകളും അഭിനന്ദന പ്രവാഹവും

  Parag Agrawal | ട്വിറ്ററിൽ പുതിയ സിഇഒ പരാഗ് അഗർവാളിന് ഇന്ത്യക്കാരുടെ അഭ്യർത്ഥനകളും അഭിനന്ദന പ്രവാഹവും

  കഴിഞ്ഞ പത്ത് വര്‍ഷത്തോളം ട്വിറ്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു പരാഗ്.

  • Share this:
   ലോകത്തുള്ള എല്ലാ ഇന്ത്യക്കാർക്കും അഭിമാനമായി ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ (Parag Agrawal) ട്വിറ്ററിന്റെ (Twitter) പുതിയ സിഇഒ (CEO) ആയി ചുമതലയേറ്റു. തിങ്കളാഴ്ച രാത്രി ട്വിറ്ററിന്റെ സിഇഒ സ്ഥാനം രാജിവയ്ക്കുകയാണെന്ന് ജാക്ക് ഡോർസി (Jack Dorsey) പ്രഖ്യാപിച്ചതോടെയാണ് പരാഗ് അഗർവാൾ ആ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

   കമ്പനിയുടെ സിടിഒ (CTO) ആയിരുന്നു മുമ്പ് പരാഗ്. ലോകത്തെ സ്റ്റാൻഡേർഡ് സോഷ്യൽ മീഡിയ എന്ന് വിശേഷിപ്പിക്കുന്ന ട്വിറ്ററിന്റെ സിഇഒ ഒരു ഇന്ത്യൻ വംശജനായതിന്റെ സന്തോഷം ഇപ്പോൾ ട്വിറ്ററിലൂടെ അറിയിക്കുകയാണ് ഇന്ത്യക്കാർ.

   ട്വിറ്ററിന്റെ സിഇഒ എന്ന നിലയിൽ പുതിയ പങ്ക് ഏറ്റെടുത്തുകൊണ്ട് പരാഗ് പറഞ്ഞു, "ജാക്കിന്റെ നേതൃത്വത്തിന് കീഴിൽ ഞങ്ങൾ കൈവരിച്ച എല്ലാ നേട്ടങ്ങളും കൂടുതൽ ഉയരത്തിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന അവസരങ്ങളെ ഓർത്ത് ഞാൻ വളരെയധികം സന്തോഷവാനാണ്. ഞങ്ങളുടെ ജോലികൾ മുന്നോട്ടും വളരെ ഭംഗിയായി കൊണ്ടുപോകും. അതുവഴി, ട്വിറ്ററിന്റെ ഭാവി ഉപഭോക്താക്കൾക്കും ഓഹരിയുടമകൾക്കും വലിയ മൂല്യം ഉറപ്പാക്കും."

   ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, സത്യ നാദെല്ല ( Satya Nadella) , സുന്ദർ പിച്ചൈ (Sundar Pichai) എന്നിവരോടൊപ്പം അവിടെ മറ്റൊരു വ്യക്തി കൂടി എത്തിയിരിക്കുകയാണ്. ഈ സ്നേഹമാണ് ഉപയോക്താക്കൾ ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നത്. പരാഗിന് മാത്രമല്ല, ഭാര്യ വിനീതയുടെ (Vineeta) ട്വിറ്റർ അക്കൗണ്ടിലേക്കും ആളുകൾ അഭ്യർത്ഥനകൾ അയയ്ക്കുന്നുണ്ട്.

   പരാഗ് അഗർവാൾ ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബാച്ചിലർ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. ബോംബെ ഐഐടിയിൽ നിന്ന് പാസായ ശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി ലഭിച്ചു. മൈക്രോസോഫ്റ്റ് റിസേർച്ച്(Microsoft Research), യാഹൂ റിസേർച്ച്(Yahoo Research) എന്നിവയുടെ നേതൃത്വ പദവികളിലും പരാഗ് പ്രവർത്തിച്ചിട്ടുണ്ട്.

   Parag Agrawal | Twitter CEO പരാഗ് അഗര്‍വാളും ശ്രേയാ ഘോഷാലും ബാല്യകാല സുഹൃത്തുക്കളോ? ചിത്രങ്ങള്‍ പറയുന്നത്

   2011 ഒക്ടോബറിൽ അദ്ദേഹം ട്വിറ്ററിൽ ചേർന്നു. റവന്യൂ ആൻഡ് കൺസ്യൂമർ എഞ്ചിനീയറിംഗ് എന്നിവയിലുള്ള അനുഭവം ട്വിറ്ററിൽ ഏറെ ഗുണം ചെയ്തു. ട്വിറ്റർ കണക്കുകൾ പ്രകാരം 2016 ലും 2017 ലും ട്വിറ്റർ ഉപഭോക്താക്കളുടെ വർദ്ധനവിന് കാരണമാകാൻ പാരാഗിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. 2018 ഒക്ടോബറിൽ, ട്വിറ്റർ പരാഗിനെ കമ്പനിയുടെ സിടിഒ ആക്കി. കമ്പനിയുടെ ടെക്നിക്കൽ സ്ട്രാറ്റജിയുടെ (technical strategy) ഉത്തരവാദിത്തങ്ങളും ട്വിറ്ററിന്റെ വികസനവും മെഷീൻ ലേർണിംഗും വേഗതയുമെല്ലാം സിടിഒ എന്ന നിലയിൽ പരാഗ് അഗർവാളിന്റെ ഉത്തരവാദിത്തങ്ങൾ ആയിരുന്നു.

   സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി തുറന്നതും വികേന്ദ്രീകൃതവുമായ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനായി ട്വിറ്റർ പ്രഖ്യാപിച്ച പ്രൊജക്റ്റ് ബ്ലൂസ്‌കി എന്ന ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകിയിരുന്നതും അഗർവാൾ ആയിരുന്നു.

   Parag Agrawal | ആരാണ് പരാഗ് അഗ്രവാള്‍? ഐഐടി ബോംബെയിൽ നിന്ന് ട്വിറ്റർ സിഇഒ സ്ഥാനത്തേയ്ക്ക്
   Published by:Jayashankar AV
   First published: