• HOME
  • »
  • NEWS
  • »
  • buzz
  • »
  • Dust Devil | പാരാഗ്ലൈഡിങ്ങിനിടെ 'ഡസ്റ്റ് ഡെവിളില്‍' പറന്നു പൊങ്ങി മരത്തില്‍ കുടുങ്ങി; വൈറല്‍ വീഡിയോ

Dust Devil | പാരാഗ്ലൈഡിങ്ങിനിടെ 'ഡസ്റ്റ് ഡെവിളില്‍' പറന്നു പൊങ്ങി മരത്തില്‍ കുടുങ്ങി; വൈറല്‍ വീഡിയോ

പാരാഗ്ലൈഡിങ്ങിന് തയാറെടുക്കുന്നതിനിടെ കാറ്റിനൊപ്പം ഉയര്‍ന്നുപൊങ്ങുകയായിരുന്നു.

  • Share this:
    അപകടകാരി അല്ലാത്ത ഡസ്റ്റ് ഡെവിള്‍(Dust Devil) എന്ന ചെറു ചുഴലിക്കാറ്റിന്റെ ഇടയില്‍പ്പെട്ടു പറന്നുപൊങ്ങിയ പാരാഗ്ലൈഡറുടെ(Paraglider) ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്(Viral). ഓസ്‌ട്രേലിയിലാണ് സംഭവം നടന്നത്. പാരാഗ്ലൈഡിങ്ങിനായി തയാറെടുക്കുന്നതിനിടയിലാണ് ചെറുചുഴലിയായ ഡസ്റ്റ് ഡെവിള്‍ രൂപം കൊണ്ടത്.

    കാറ്റ് വീശിയടിച്ചതോടെ പാരാഗ്ലൈഡിങ്ങിന് തയാറെടുക്കുന്നതിനിടെ കാറ്റിനൊപ്പം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. ആദ്യം സമീപത്തുണ്ടായിരുന്ന വേലിയിലേക്ക് ഉയര്‍ന്നുപൊങ്ങുകയും വേലിയില്‍ തട്ടിയ ശേഷം താഴേക്ക് വീഴുകയും ചെയ്തു.

    വീണ്ടും ശക്തിയോടെ വീശിയ കാറ്റ് വേലിക്കെട്ടിനപ്പുറത്ത് നിന്ന മരത്തിലേക്ക് എടുത്തുയര്‍ത്തുകയായിരുന്നു.മരത്തിന്റെ ശിഖിരത്തില്‍ തങ്ങിയ പാരച്യൂട്ടില്‍ നിന്ന് പാരാഗ്ലൈഡര്‍ താഴേക്ക് തൂങ്ങിക്കിടക്കുകയായാിരുന്നു.


    20 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു. 1000 മീറ്റര്‍ ഉയരത്തില്‍ വരെ വീശുന്ന ഡസ്റ്റ് ഡെവിള്‍ മണല്‍ നിറഞ്ഞ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. സാധാരണ ഗതിയില്‍ ഇത്തരം ചെറുചുഴലിക്കാറ്റുകള്‍ കാര്യമായ നാശനഷ്ടം ഉണ്ടാക്കാറില്ല.
    Published by:Jayesh Krishnan
    First published: