സ്കൂളിൽ പോകാൻ മടികാണിച്ച മകൾക്ക് മടി മാറ്റാൻ മെഴ്സിഡസ് കാർ വാങ്ങി നൽകിയ മാതാപിതാക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മലേഷ്യൻ സ്വദേശിനിയായ വ്യവസായി ഫർഹാന സഹ്‌റയും അവരുടെ ഭർത്താവുമാണ് തങ്ങളുടെ അഞ്ചു വയസ്സുകാരിയായ മകൾ ഫാത്തിമയുടെ സ്കൂളിൽ പോകാനുള്ള മടി മാറ്റാൻ ആഡംബരക്കാർ വാങ്ങി നൽകിയ മാതാപിതാക്കൾ. ജനുവരി മുതലാണ് ഫാത്തിമ സ്കൂളിൽ പോകാൻ മടി കാണിച്ചു തുടങ്ങിയത്.
സുഖമില്ലാതായതിനെ തുടർന്ന് കുറച്ചുനാൾ അവധി എടുത്തതിനു ശേഷം ഇനി സ്കൂളിൽ പോകുന്നില്ല എന്ന് തീരുമാനമെടുക്കുകയായിരുന്നു ഫാത്തിമ. അതിന് കാരണമായി അവൾ പറഞ്ഞത് അവൾ വളരെ ചെറിയ കുട്ടിയാണ് എന്നായിരുന്നു. മാതാപിതാക്കൾ പലതരത്തിലും മകളെ സ്വാധീനിക്കാൻ ശ്രമിച്ചു എങ്കിലും അവൾ വഴങ്ങിയില്ല. ഒടുവിൽ അമ്മ ഫർഹാന അടുത്ത ജന്മദിനത്തിൽ അവൾക്ക് എന്താണ് സമ്മാനമായി വേണ്ടത് എന്ന് ചോദിച്ചു.
Also read- ചതുര ചക്രങ്ങളുള്ള ഒരു സൈക്കിൾ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
അതിന് അവൾ പറഞ്ഞ മറുപടി തനിക്കൊരു ബിഎംഡബ്ലിയു വോ മെഴ്സിഡസ് കാർ വേണമെന്നായിരുന്നു. ഫാത്തിമയുടെ ആവശ്യം അംഗീകരിച്ച അമ്മ അവളോട് ഒരു ഉറപ്പും വാങ്ങി. കാർ വാങ്ങി നൽകിയാൽ സ്കൂളിൽ പോകണം. അതിന് അവൾ സമ്മതിച്ചു. വാക്കു പറഞ്ഞതുപോലെ തന്നെ മകളുടെ ജന്മദിനത്തിൽ മാതാപിതാക്കൾ അവൾക്ക് സമ്മാനമായി മേഴ്സിഡസ് സമ്മാനിച്ചു. സ്കൂളിൽ പോയി പഠിച്ചു വലുതായി ഒരു ഡോക്ടർ ആകും എന്നാണ് ഫാത്തിമ ഇപ്പോൾ മാതാപിതാക്കൾക്ക് നൽകിയിരിക്കുന്ന ഉറപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.